Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്‍ ട്വിസ്റ്റ്.. പിണറായിയിലെ സൗമ്യയുടെ ഡയറി കുറിപ്പില്‍ നിന്നും "കൂട്ടാളിയുടെ" പേര് കണ്ടെത്തി!

പിണറായിയിലെ കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ജയിലിനുള്ളില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. നേരത്തേ കൊലപാതകങ്ങള്‍ നടത്തിയത് സൗമ്യ ഒറ്റയ്ക്കല്ലെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കാമുകന്‍മാര്‍ക്ക് വേണ്ടിയാണ് കൊല നടത്തിയതെന്നും അന്വേഷണത്തിന്‍റെ ഒരു ഘട്ടത്തില്‍ സൗമ്യ പറഞ്ഞിരുന്നു.

താന്‍ നിരപരാധിയാണെന്നും കൊലപാതകം നടത്തിയത് മറ്റൊരാളാണെന്നും വ്യക്തമാക്കി ആത്മഹത്യയ്ക്ക് മുന്‍പ് സൗമ്യ എഴുതിയ ഡയറികുറിപ്പുകള്‍ പുറത്തുവന്നിരുന്നു. ഈ കുറിപ്പുകളില്‍ സൗമ്യ പ്രതിപാദിച്ച ആണ്‍ സുഹൃത്തിന്‍റെ പേര് വിവരങ്ങള്‍ പോലീസിന് ലഭിച്ചു. ആറിടങ്ങളിലായാണ് ഡയറിക്കുറിപ്പുകളില്‍ സൗമ്യ ഇയാളുട പേരുകള്‍ എഴുതിവെച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ

കൊന്ന് തള്ളി

കൊന്ന് തള്ളി

സൗമ്യയുടെ മാതാപിതാക്കളായ വണ്ണത്താം വീട്ടില്‍ കമല, കുഞ്ഞേരി കുഞ്ഞിക്കണ്ണന്‍ സൗമ്യയുടെ മകളായ ഐശ്വര, കീര്‍ത്തന എന്നിവരണ് ഒരു വീട്ടില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. 2012 സെപ്റ്റംബര്‍ ഒമ്പതിനായിരുന്നു കീര്‍ത്തന മരിച്ചത്. ആറുവര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 31ന് ഐശ്വര്യയും മരിച്ചു. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നുമായിരുന്നു മരിച്ചത്.

ഛര്‍ദ്ദി

ഛര്‍ദ്ദി

എല്ലാവരുടേയും മരണ കാരണം ഛര്‍ദ്ദിയായിരുന്നു. ഇതോടെ ഈ മരണങ്ങളെ സംബന്ധിച്ച് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ ആശങ്കകള്‍ ഉയര്‍ന്നു. മരണത്തില്‍ ദൂരൂഹത ആരോപിച്ച് നാട്ടുകാരാണ് പോലീസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയത്.

 ഇളയ മകളുടെ മരണം

ഇളയ മകളുടെ മരണം

സൗമ്യയുടെ ഇളയ മകൾ കീർത്തന മരിച്ചപ്പോൾ പോസ്റ്റ് മോർട്ടം നടത്തിയിരുന്നില്ല. എന്നാല്‍ മാർച്ചിൽ അമ്മ കമല മരിച്ചപ്പോൾ പോസ്റ്റ്മോർട്ടം നടത്തണമെന്ന ആവശ്യം ശക്തമായി ഉയർന്നു. അപ്പോഴും മരണ കാരണം വ്യക്തമായിരുന്നില്ല. തുടർന്ന് സംശയത്തിന്റെ പേരിൽ എട്ടുവയസുകാരി ഐശ്വര്യയുടെ മൃതദേഹവും പുറത്തെടുത്ത് പരിശോധിച്ച സാഹചര്യത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

 വിഷം കഴിച്ചു

വിഷം കഴിച്ചു

കേസില്‍ പിടി വീണേക്കാന്‍ സാധ്യത ഉണ്ടെന്ന നിഗമനത്തില്‍ സൗമ്യ വിഷം കഴിച്ച് ആസ്പത്രിയില്‍ ചികിത്സ തേടിയതിന് പിന്നാലെയായിരുന്നു സൗമ്യയുടെ നിര്‍ണായക അറസ്റ്റിന് വഴി വെച്ചത്.11 മണിക്കൂര്‍ ചോദ്യം ചെയ്യലിനൊടുവില്‍ സൗമ്യ കുറ്റം സമ്മതിക്കുകയായിരുന്നു.

 എലിവിഷം കലര്‍ത്തി

എലിവിഷം കലര്‍ത്തി

അച്ഛനേയും അമ്മയേയും മക്കളേയും കൊലപ്പെടുത്തിയത് ഭക്ഷണത്തില്‍ എലിവിഷം കൊടുത്തിട്ടാണെന്ന് സൗമ്യ വ്യക്തമാക്കി. മക്കള്‍ക്ക് ചോറിലും അച്ഛന് രസത്തിലും അമ്യ്ക്ക് മീന്‍ കറിയിലുമാണ് വിഷം കലര്‍ത്തി നല്‍കിയതെന്നായിരുന്നു സൗമ്യയുടെ കുറ്റസമ്മതം.

 അവിഹിത ബന്ധം

അവിഹിത ബന്ധം

ഭര്‍ത്താവുമായി ഉണ്ടായിരുന്ന വഴക്കിനെ തുടര്‍ന്ന് സൗമ്യ മാതാപിതാക്കള്‍ക്കൊപ്പമായിരുന്ന താമസിച്ചിരുന്നത്. തന്‍റെ വഴിവിട്ട ബന്ധങ്ങള്‍ക്ക് തടസ്സം നിന്നതാണ് എല്ലാവരേയും കൊലപ്പെടുത്താന്‍ കാരണം എന്ന് സൗമ്യ പോലീസിനോട് പറഞ്ഞിരുന്നു.

 റിമാന്‍റ് പ്രതി

റിമാന്‍റ് പ്രതി

കേസില്‍ അറസ്റ്റിലായ സൗമ്യ റിമാന്‍റ് തടവുകാരിയായി കണ്ണൂര്‍ സബ് ജയിലില്‍ തുടരവേയാണ് ആഗസ്ത് 24 ന് രാവിലെ ആത്മഹത്യം ചെയ്തത്. ഏപ്രില്‍ 24 നാണ് തടവുകാരിയായ സൗമ്യ കണ്ണൂര്‍ വനിതാ ജയിലില്‍ എത്തുന്നത്. കേസില്‍ വിചാരണ തുടരാനിരിക്കേയായിരുന്നു ആത്മഹത്യ.

 ആത്മഹത്യാ കുറിപ്പ്

ആത്മഹത്യാ കുറിപ്പ്

ജയിലില്‍ നിന്ന് സൗമ്യയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. തന്‍റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്നും തന്നെ കുടുംബം ഒറ്റപ്പെടുത്തുകയാണെന്നും സൗമ്യ ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു.

 ഡയറി കുറിപ്പുകള്‍

ഡയറി കുറിപ്പുകള്‍

ജയിലില്‍ നടത്തിയ പരിശോധനയില്‍ പോലീസ് സൗമ്യയുടെ ഡയറി കുറിപ്പുകള്‍ കണ്ടെത്തിയിരുന്നു. മകളെ അഭിസംബോധന ചെയ്ത് എഴുത്തിയ കുറിപ്പുകളില്‍ താന്‍ ആരോയും കൊന്നിട്ടില്ലെന്നും നിരപരാധിയാണെന്നുമാണ് സൗമ്യ ആവര്‍ത്തിച്ചിരിക്കുന്നത്.

 കാമുകന്‍

കാമുകന്‍

ആറ് നോട്ടുബുക്കുകളിലായാണ് സൗമ്യ തന്‍റെ ജീവിതം എഴുതി വെച്ചിരിക്കുന്നത്. ടൗണ്‍ സിഐയുടെ പരിശോധനയില്‍ ജീവിതം വഴി തെറ്റിച്ച കൂട്ടാളിയുടെ പേര് സൗമ്യ എഴുതി വെച്ചത് പോലീസ് കണ്ടെത്തി

 നാട്ടുകാരന്‍

നാട്ടുകാരന്‍

നാട്ടുകാരനായ ഇയാള്‍ തന്നെ വിദേശത്തേക്ക് കൊണ്ടുപോകുമെന്ന് ഉറപ്പ് തന്നിരുന്നു. ഒപ്പം മറ്റ് പല പ്രതീക്ഷകളും തന്നിരുനെന്നും സൗമ്യ ഡയറിയില്‍ എഴുതിയിട്ടുണ്ട്. വരികള്‍ക്കിടയില്‍ ആറ് തവണയാണ് ഇയാളുടെ പേര് സൗമ്യ എഴുതിയിരിക്കുന്നത്

 മൂന്ന് പേര്‍

മൂന്ന് പേര്‍

കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്ത സൗമ്യയുടെ മൂന്ന് കാമുകന്‍മാരില്‍ ഒരാളാണ് ഇതെന്നും പോലീസ് പറഞ്ഞു. അതേസമയം കുടുംബത്തിന്‍റെ കൊലപാതകത്തില്‍ അയാള്‍ക്ക് പങ്കുണ്ടോയെന്നത് സംബന്ധിച്ച് സൗമ്യ ഒന്നും എഴുതിയിട്ടില്ല. ഇതോടൊപ്പം ആറ് കവിതകളും സൗമ്യയുടെ ഡയറി കുറിപ്പില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

പ്രസക്ത ഭാഗങ്ങള്‍

പ്രസക്ത ഭാഗങ്ങള്‍

കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍ പ്രത്യേക നോട്ടായി തലശ്ശേരി അന്വേഷണ സംഘത്തിന് കൈമാറിയതായി സിഐ അറിയിച്ചു. അതേസമയം സൗമ്യയുടെ ആത്മഹത്യാ കേസ് നേരത്തേ ക്രൈംബ്രാഞ്ചിന് വിടുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ആയിട്ടില്ല.

അവസാനിപ്പിക്കാന്‍

അവസാനിപ്പിക്കാന്‍

നിലവില്‍ കേസ് അന്വേഷിക്കുന്ന സംഘം ഏക പ്രതി ജീവിച്ചിരിപ്പില്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിലാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

എങ്ങുമെത്താതെ

എങ്ങുമെത്താതെ

സൗമ്യയുടെ ആത്മഹത്യയില്‍ നേരത്തേ വീട്ടുകാരും നാട്ടുകാരും ചില സംശയങ്ങള്‍ ഉയര്‍ത്തി രംഗത്തെത്തിയിരുന്നു. ജില്ലാ പോലീസ് മേധാവി ട്രെയിനിങ്ങിന്‍റെ ഭാഗമായി സ്ഥലത്തില്ലാത്തതും കേസിന്‍റെ മെല്ലപ്പോക്കിന് കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്. ഇപ്പോള്‍ ചില പേരുകള്‍ കൂടി ലഭിച്ചതോടെ സംശയം ബലപ്പെട്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+