കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയിലെ സൗമ്യയുടെ ഡയറിക്കുറിപ്പിലെ അവന്‍? കൊലയാളിയുടെ പേര്.. കേസില്‍ നിര്‍ണായക വഴിത്തിരിവ്

  • By Desk
Google Oneindia Malayalam News

നാടിനെ നടുക്കിയ പിണറായി കൂട്ടക്കൊലക്കേസിലെ ഏക പ്രതി സൗമ്യയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ജയിലില്‍ ഡയറി ഫാമില്‍ ജോലി ചെയ്തു വരികയായിരുന്ന സൗമ്യ പുല്ല് അരിയാന്‍ രാവിലെ പോയപ്പോള്‍ കശുമാവിന്‍റെ കൊമ്പില്‍ തൂങ്ങുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ആത്മഹത്യയ്ക്ക് പിന്നാലെ ജയിലിലെ മുറിയില്‍ നിന്ന് സൗമ്യയുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. മൂത്ത മകളെ അഭിസംബോധന ചെയ്ത് എഴുത്തിയ കുറിപ്പുകളില്‍ താന്‍ ആരേയും കൊന്നിട്ടില്ലെന്നും നിരപരാധിയാണെന്നുമാണ് സൗമ്യ ആവര്‍ത്തിച്ചിരിക്കുന്നത്. ഇതോടെ സൗമ്യയുടെ മാതാപിതാക്കളേയും മകളേയും കൊലപ്പെടുത്താന്‍ സൗമ്യയ്ക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നെന്ന് ഉറപ്പിച്ചിരിക്കുകയാണ് പോലീസ്.

അവിഹിത ബന്ധം

അവിഹിത ബന്ധം

പോലീസ് ചോദ്യം ചെയ്യലില്‍ താന്‍ തന്നെയാണ് മൂവരേയും കൊലപ്പെടുത്തിയതെന്ന് സൗമ്യ പോലീസിനോട് സമ്മതിച്ചിരുന്നു. ഭര്‍ത്താവുമായി ഉണ്ടായിരുന്ന വഴക്കിനെ തുടര്‍ന്ന് സൗമ്യ മാതാപിതാക്കള്‍ക്കൊപ്പമായിരുന്ന താമസിച്ചിരുന്നത്. തന്‍റെ വഴിവിട്ട ബന്ധങ്ങള്‍ക്ക് തടസ്സം നിന്നതാണ് എല്ലാവരേയും കൊലപ്പെടുത്താന്‍ കാരണം എന്നാണ് സൗമ്യ പോലീസിനോട് പറഞ്ഞത്.

കാമുകന്‍മാര്‍

കാമുകന്‍മാര്‍

സൗമ്യ ഒറ്റയ്ക്കല്ല കൊലപാതകം നടത്തിയതെന്ന് ആദ്യം മുതല്‍ സംശയം ഉയര്‍ന്നിരുന്നു. സൗമ്യയ്ക്ക് 18 കാരന്‍ മുതല്‍ 60 കാരന്‍ വരെ കാമുകന്‍മാരായി ഉണ്ടായിരുന്നെന്നും ഇവരില്‍ ആരോ ഒരാള്‍ സൗമ്യക്കൊപ്പം കൊലപാതകത്തില്‍ പങ്കാളിയായിട്ടുണ്ടെന്നായിരുന്നു പോലീസിന്‍റെ സംശയം.

ഉറച്ചു നിന്നു

ഉറച്ചു നിന്നു

എന്നാല്‍ ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനിടെയെല്ലാം താന്‍ മാത്രമായിരുന്നു കൊല നടത്തിയതെന്ന് സൗമ്യ ആവര്‍ത്തിച്ചു. കാമുകന്‍മാരെ സംരക്ഷിക്കാന്‍ സൗമ്യ ശ്രമം നടത്തുന്നുണ്ടെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ സൗമ്യ തന്‍റെ വാക്കില്‍ ഉറച്ചു നിന്നു.

ബന്ധുക്കളും കുടുംബവും

ബന്ധുക്കളും കുടുംബവും

സൗമ്യ ഒറ്റയ്ക്ക് കൊല നടത്തില്ലെന്ന് തന്നെയായിരുന്നു ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നത്. എന്നാല്‍ സൗമ്യ ഇതിനേയെല്ലാം തള്ളി.എന്നാല്‍ സൗമ്യയുടെ മരണത്തോടെ മറ്റാര്‍ക്കോ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ഇതിന് ബലം പകരുന്ന രീതിയിലുള്ള സൗമ്യയുടെ യറി കുറിപ്പുകള്‍ പുറത്തുവന്നത്.

തെളിവായി ഡയറി

തെളിവായി ഡയറി

ഇപ്പോള്‍ സൗമ്യയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ഡയറി കുറിപ്പില്‍ നിന്നും കൊലപാതക മറ്റൊരാള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയം തന്നെയാണ് ഉയരുന്നത്. അതേസമയം ആദ്യം ഒറ്റയ്ക്കാണ് കൊലനടത്തിയതെന്ന് ആവര്‍ത്തിച്ച സൗമ്യയ്ക്ക് ജയിലില്‍ എത്തിയപ്പോള്‍ സംഭവിച്ച മനംമാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്നതും പോലീസിനെ കുഴയ്ക്കുന്നുണ്ട്.

ആരേയും കൊന്നിട്ടില്ല

ആരേയും കൊന്നിട്ടില്ല

മകളെ അഭിസംബോധന ചെയ്ത് അഞ്ച് നോട്ടുബുക്കുകള്‍ നിറയെ സൗമ്യ കാമുകന്‍മാരുമായുള്ള തന്‍റെ ബന്ധത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. ഭര്‍ത്താവിന്‍റേയും ആണ്‍സുഹൃത്തുക്കളുടേയുമെല്ലാം സ്വഭാവ രീതികളും സൗമ്യ വിശദമായി നോട്ടുകളില്‍ എഴുതിയിട്ടുണ്ട്. അതേസമയം കുറിപ്പുകളിലെല്ലാം താന്‍ നിരപരാധി തന്നെയാണെന്നാണ് സൗമ്യ ആവര്‍ത്തിച്ചിരിക്കുന്നത്.

നിരവധി കുറിപ്പുകള്‍

നിരവധി കുറിപ്പുകള്‍

ജയിലില്‍ എത്തിയ ശേഷം സൗമ്യ എഴുതിയ എല്ലാ കുറിപ്പുകളും പോലീസ് കണ്ടെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജയില്‍ അധികൃതര്‍ അനുവദിച്ചതിന് പുറമേ സൗമ്യ തന്നെ പണം കൊടുത്ത് നോട്ട് ബുക്കുകള്‍ വാങ്ങിയായിരുന്നു പല വിവരങ്ങളും എഴുതി ചേര്‍ത്തത്.

ഒരു കുറിപ്പില്‍ പറയുന്നത് ഇങ്ങനെ

ഒരു കുറിപ്പില്‍ പറയുന്നത് ഇങ്ങനെ

കിങ്ങിണി, കൊലപാതകത്തിൽ പങ്കില്ലെന്ന് തെളിയുന്നതു വരെ അമ്മയ്ക്ക് ജീവിക്കണം. മറ്റെല്ലാം നഷ്ടപ്പെട്ട എനിക്ക് ആകെ ആശ്രയം നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്. അമ്മ അവനെ കൊല്ലും. എന്നിട്ട് ശരിക്കും കൊലയാളിയായി ജയിലിലേക്ക് തിരിച്ച് വരും.

എനിക്ക് ജീവിക്കണം

എനിക്ക് ജീവിക്കണം

എന്റെ കുടുംബം എനിക്ക് ബാധ്യതയല്ലായിരുന്നുവെന്ന് എനിക്ക് ബോധ്യപ്പെടുത്തണം. കൊലപാതകത്തിൽ പങ്കില്ലെന്ന് തെളിയും വരെ എനിക്ക് ജീവിക്കണം. ബാക്കിയെല്ലാം നഷ്ടപ്പെട്ട എനിക്ക് അതെങ്കിലും ദൈവം നടത്തി തരും എന്നാണ് ഒരു കുറിപ്പില്‍ സൗമ്യ കുറിച്ചത്.

കൊലയാളിയുടെ പേര്

കൊലയാളിയുടെ പേര്

അതേസമയം കുറിപ്പുകളില്‍ എല്ലാം ആണ്‍സുഹൃത്തുക്കളെ കുറിച്ച് വാചാലയായ സൗമ്യ പക്ഷേ ആരാണ് കൊലയാളി എന്ന് മാത്രം വെളിപ്പെടുത്തിയിട്ടില്ല. അതേസമയം നിരപരാധിയാണെന്ന് ആവര്‍ത്തിക്കുന്നുമുണ്ട്.

പോലീസ് കുടുങ്ങും

പോലീസ് കുടുങ്ങും

ഈ കുറിപ്പുകള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ കേസില്‍ ആദ്യം കുടുങ്ങുന്നത് ഒരുപക്ഷേ പോലീസ് ആയിരിക്കും. സൗമ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കൊലപാതകത്തില്‍ മറ്റൊരാള്‍ക്ക് കൂടി പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ മറ്റാരെയോ സംരക്ഷിക്കാന്‍ മനപ്പൂര്‍വ്വം പോലീസ് പ്രവൃത്തിച്ചുവെന്ന സംശയത്തിനും അത് ഇടയാക്കും.

സിപിഎം പ്രവര്‍ത്തകന്‍

സിപിഎം പ്രവര്‍ത്തകന്‍

നേരത്തേ കേസില്‍ പ്രദേശത്തെ മുന്‍ സിപിഎം പ്രവര്‍ത്തകനും ഇപ്പോള്‍ മതസ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു നേതാവിന്‍റെ പേരും മറ്റ് രണ്ട് പേരും ഉയര്‍ന്ന് കേട്ടിരുന്നു.

ചോദ്യം ചെയ്തു

ചോദ്യം ചെയ്തു

എന്നാല്‍ ഇവരെ ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് തെളിയിക്കുന്ന ഒരു വിവരവും ഇവരില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മാത്രമല്ല സൗമ്യ താന്‍ മാത്രമാണ് കുറ്റവാളിയെന്ന് ആവര്‍ത്തിച്ചതോടെ പോലീസ് അത് വിശ്വസിക്കുകയും ചെയ്തു.

പോലീസ്

പോലീസ്

എന്നാല്‍ ഇപ്പോള്‍ സൗമ്യയ്ക്ക് സംഭവിച്ച മനംമാറ്റത്തിന്‍റെ ഉത്തരം തേടി അലയുകയാണ് പോലീസ്. ഇക്കാര്യത്തില്‍ വ്യക്തത വന്നാലും ആദ്യം പെടുക പോലീസ് തന്നെയാകും

ഡിജിപി നേരിട്ട്

ഡിജിപി നേരിട്ട്

സൗമ്യയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷണം നടത്താന്‍ ജയില്‍ ഡിജിപി നേരിട്ടെത്തി. ഉത്തരമേഖലാ ജയില്‍ ഡിഐജി എസ് സന്തോഷാണ് കണ്ണൂര്‍ വനിതാ ജയില്‍ വളപ്പില്‍ എത്തി പരിശോധന നടത്തിയത്. റീജണല്‍ വെല്‍ഫെയര്‍ ഓഫീസര്‍ ജയില്‍ സൂപ്രണ്ട് എന്നിവര്‍ സമര്‍പ്പിച്ച റിപ്പര്‍ട്ട് പഠിച്ച ശേഷമാണ് ഡിഐജി കണ്ണൂരിലെത്തിയത്.

Recommended Video

cmsvideo
ദുരൂഹമായി സൗമ്യയുടെ ഡയറിക്കുറിപ്പുകൾ | Oneindia Malayalam
ശക്തമായ നടപടി

ശക്തമായ നടപടി

റിമാന്‍റ് പ്രതി തൂങ്ങി മരിക്കാനുണ്ടായ സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
pinarayi saumya suicide case new developments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X