Get Updates
Get notified of breaking news, exclusive insights, and must-see stories!

വിരട്ടല്‍ വേണ്ട; നടരാജപിള്ളയോട് ബഹുമാനം മാത്രമെന്ന് പിണറായി

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജ് വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ഏതോ ഒരു പിള്ള എന്ന് പറഞ്ഞതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. പേര് ഓര്‍മ്മയില്‍ വരാത്തതുകൊണ്ടാണ് ഏതോ ഒരു പിള്ള എന്ന് പറഞ്ഞതെന്നും നടരാജപിള്ളയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പിണറായി പറഞ്ഞു.

മുന്‍മന്ത്രി പി.എസ്. നടരാജപിള്ളയെയോ അദ്ദേഹത്തിന്റെ പിതാവിനോടെ തനിക്ക് വിരോധമില്ല. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ആരുടെയും വിരട്ടലൊന്നും വേണ്ട, ജനങ്ങള്‍ തന്നോടൊപ്പമുണ്ട്. ജനങ്ങളാണ് സര്‍ക്കാരിന്റെ ശക്തിയെന്നും പിണറായി വ്യക്തമാക്കി.

pinarayi-vijayan

നടരാജപിള്ളയുടെ ഭൂമി കണ്ടുകെട്ടിയത് രാജഭരണകാലത്താണ്. ഇപ്പോള്‍ ഈ ഭൂമി തിരിച്ചെടുത്ത് നടരാജന്‍ പിള്ളയുടെ കുടുംബത്തെ ഏല്‍പ്പിക്കുക സാധ്യമല്ല. അതുമാത്രമാണ് താന്‍ വിശദീകരിച്ചത്. ചിലര്‍ ബിജെപിയോടൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെ വിഷമിപ്പിക്കാമെന്ന് കരുതേണ്ടെന്നും സിപിഐയെ പരോക്ഷമായി സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു.

സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യ സെക്രട്ടറിയും രണ്ടു വട്ടം മന്ത്രിയും ആറുവട്ടം എംഎല്‍എയുമായിരുന്നു പി.എസ് നടരാജപിള്ള. ഇദ്ദേഹത്തെ ഏതോ പിളള എന്ന് പിണറായി പറഞ്ഞതിനെ തുടര്‍ന്ന് വിവാദമായിരുന്നു. പിതാവിനെ ഈ നിലയില്‍ പരാമര്‍ശിച്ചതില്‍ വേദനയുണ്ടെന്ന് നടരാജപിള്ളയുടെ മകന്‍ വെങ്കിടേശനും പ്രതികരിച്ചു. ഇതോടെയാണ് പിണറായി വിശദീകരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+