Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിസഭ തീരുമാനങ്ങള്‍ പുറത്തറിയില്ലെന്ന ആരോപണം തെറ്റിധാരണ പരത്തുന്നത്: പിണറായി

തിരുവനന്തപുരം: മന്ത്രിസഭ തീരുമാനങ്ങള്‍ പുറത്തറിയിക്കില്ലെന്ന ആരോപണം തെറ്റിധാരണ പരത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവായതിന് ശേഷമായിരിക്കും അവ പുറത്തറിയിക്കുക. എന്നാല്‍ മാത്രമേ വിവരാവകാശ പ്രകാരം മറുപടി ലഭിക്കുകയുള്ളൂ വെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിവരാവകാശ നിയമത്തിലും ഇങ്ങനെത്തന്നെയാണ് പറയുന്നത്. മന്ത്രിസഭ തീരുമാനങ്ങള്‍ നല്‍കുന്നതില്‍ കൂടുതല്‍ വ്യക്തത വേണം. അതിനാലാണ് കോടതിയെ സമീപിച്ചത്. 48 മണിക്കൂറിനകം മന്ത്രിസഭ തീരുമാനങ്ങള്‍ ഉത്തരവായി ഇറങ്ങും. അപ്പോള്‍ തന്നെ സര്‍ക്കാറിന്റെ വെബ്‌സൈറ്റുകളില്‍ അവ ലഭ്യമാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Pinarayi Vijayan

സെക്രട്ടറിയേറ്റ് മാനുവല്‍ ഭേദഗതി നല്‍കിയിട്ടുണ്ട്. നിയമം മുഴുവന്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് കമ്മീഷന്‍ ഉത്തരവിറക്കിയതെന്ന് കരുതുന്നില്ലെന്നും പിണറായി വ്യക്തമാക്കി. കഴിഞ്ഞ ദിവസം വിവരാവകാശ കമ്മീഷണറുടെ ഉത്തരവിനെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. പ്രതിപക്ഷം സര്‍ക്കാര്‍ കോടതിയെ സമീപിച്ചതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ മന്ത്രിസഭ തീരുമാനങ്ങള്‍ മറച്ച് വെക്കുന്നത് ജനാധിപത്യത്തിന് അപകടകരമായ സാഹചര്യമാണെന്ന് പ്രതിപക്ഷ എംഎല്‍എ വിഡി സതീശന്‍ പറഞ്ഞു. ഭരണാധികാരിയായപ്പോള്‍ പിണറായിക്ക് രഹസ്യങ്ങളുണ്ടായെന്നും സര്‍ക്കാര്‍ നിലപാട് നിയമത്തിന്റെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്നും സതീശന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+