യുഡിഎഫ് മുസ്ലീം സംഘടനകളെ ഏകോപിപ്പിച്ച് വോട്ട് നേടി; ഭരണത്തിനെതിരായ വിധിയെഴുത്തല്ലെന്ന് മുഖ്യന്‍

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: മലപ്പുറത്ത് നടന്ന ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ നിഴലിച്ചത് ഭരണത്തിനെതിരായ വിധിയെഴുത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് കൂടിയെന്നും പിണറായി വിജയന്‍ പറഞ്ഞു.

എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടികള്‍ പോലുള്ള സംഘടനകളുടെ വോട്ടും യുഡിഎഫിന് ലഭിച്ചു എന്നിട്ടും യുഡിഎഫിന് വലിയ തോതില്‍ വോട്ട് നേടാന്‍ സാധിച്ചില്ലെന്നും പിണറായി പറഞ്ഞു. അതേസമയം മലപ്പുറത്ത് മുസ്ലീം സംഘടനകളെ ഏകോപിപ്പിച്ചാണ് യുഡിഎഫ് ഭൂരിപക്ഷം നേടിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Pinarayi Vijayan

ബിജെപി രാഷ്ട്രീയത്തെ കേരളം നിരാകരിച്ചിരിക്കുനെന്നും മതനിരപേക്ഷതയുടെ കൂടെയാണ് ജനങ്ങള്‍ നില്‍ക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറം ഉപതിരഞ്ഞെടുപ്പിലെം ജനവിധി അംഗീകരിക്കുന്നുവെന്നും തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് എല്‍ഡിഎഫ് മുന്നോട്ട് പോകുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. അതേസമയം മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത് സ്വാഭാവിക ഭൂരിപക്ഷം മാത്രമാണെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചു.

English summary
Pinarayi Vijayan about Malappuram Byelection result
Please Wait while comments are loading...