സിപിഎമ്മിലെ വിഭാഗീയതകൾക്കെതിരെ പിണറായി; നേതാക്കൾ തെറ്റ് തിരുത്തണം, വെച്ചുപൊറുപ്പിക്കില്ലെന്ന്...

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  സിപിഎം നേതാക്കൾ തെറ്റ് തിരുത്തണമെന്ന് ആവശ്യം | Oneindia Malayalam

  പാലക്കാട്: സിപിഎം നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ. നേതാക്കള്‍ തെറ്റ് തിരുത്തിയില്ലെങ്കില്‍ വെച്ചുപൊറുപ്പിക്കില്ല മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് ജില്ലയിലെ പാര്‍ട്ടിയില്‍ ഇപ്പോഴും വിഭാഗിയതയുണ്ട്. ഇത് അനുവദിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ചിലയിടങ്ങളില്‍ വിഭാഗിത നിലനില്‍ക്കുന്നു. പല നേതാക്കള്‍ക്ക് വ്യക്തിതാത്പര്യമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

  സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പുവേളയില്‍ പലരും തെറ്റ് കാണിച്ചുകൂട്ടി. തിരുത്തുകയാണ് ചെയ്യേണ്ടിയിരുന്നത്. അതിനുപകരം ചെറുകൂട്ടങ്ങള്‍ രൂപവത്കരിച്ചു. പാര്‍ട്ടിക്ക് വിധേയമായി നില്‍ക്കുന്നതിന് പകരം പാര്‍ട്ടിയെ വിഷമത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

  വിഎസ് പാർട്ടിക്കൊപ്പം തന്നെ

  വിഎസ് പാർട്ടിക്കൊപ്പം തന്നെ

  വ്യക്തിപൂജയും വ്യക്തികള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന നിലപാടുകളും അംഗീകരിക്കാനാവില്ല. വിഎസ് പാര്‍ട്ടിയോടൊപ്പമാണ്. മറിച്ച് കരുതേണ്ടതില്ലെന്നും പിണറായി വ്യക്തചമാക്കി. മലമ്പുഴ മണ്ഡലത്തില്‍ പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിയായിരുന്ന വിഎസ്. അച്യുതാനന്ദന്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയെ സ്വന്തം താത്പര്യത്തിന് മാറ്റിയെന്നും അദ്ദേഹം പാർ‌ട്ടിക്കൊപ്പം തന്നെയാണോഎന്നും ഒരു വിഭാഗം പ്രതിനിധികൾ തുറന്നടിച്ചിരുന്നു. അതിനു ശേഷമാണ് പിണറായി പ്രസംഗിച്ചത്.

  ഒരു മണിക്കൂറോളം നിണ്ട പ്രസംഗം

  ഒരു മണിക്കൂറോളം നിണ്ട പ്രസംഗം

  ഒരു മണിക്കൂറോളം നീണ്ട പ്രസംഗമായിരുന്നു പിണറൈായി നടത്തിയത്. അതിന്റെ അവസാന ഘടത്തിലാണ് പ്രതികരണം രൂക്ഷമായത്. മണ്ണാര്‍ക്കാട്ട് ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് നടന്ന ചര്‍ച്ചയില്‍ പ്രതിനിധികള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംഭവ വികാസങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു.

  വിഎസ് തെറ്റായ രീതിയിൽ പ്രവർത്തിച്ചു

  വിഎസ് തെറ്റായ രീതിയിൽ പ്രവർത്തിച്ചു

  ഒറ്റപ്പാലത്തും ഷൊര്‍ണൂരുമുണ്ടായ സംഭവവികാസങ്ങളും ചില നേതാക്കള്‍ മറുപക്ഷത്തെ ചിലരുമായി ചര്‍ച്ചനടത്തിയെന്നുമുള്ള ആരോപണങ്ങള്‍ സമ്മേളന പ്രതിനിധികള്‍ ഉയര്‍ത്തിയിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് വിഎസ് അച്യുതാനന്ദൻ തെറ്റായ രീതിയിൽ പ്രവർത്തിച്ചുവെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.

  ശരിയായ നടപടിയല്ല

  ശരിയായ നടപടിയല്ല

  പുതുശ്ശേരി ഏരിയ കമ്മറ്റി സെക്രട്ടറിയായിരുന്ന സുഭാഷ് ചന്ദ്രബോസിനെയാണ് പാർട്ടി തിരഞ്ഞെടുപ്പ് മണ്ഡലം സെക്രട്ടറിയായി നിയമിച്ചത്. എന്നാൽ വിഎസ് അച്യുതാനന്ദൻ ഇടപെട്ട് ഇദ്ദേഹത്തെ മാറ്റുകയായിരുന്നു. ഇത് ശരിയായ നടപടിയല്ലെന്നായിരുന്നു വിമർ‌ശം.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Pinarayi Vijayan against CPM leaders

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്