കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗീര്‍വാണം അടിച്ച സുരേന്ദ്രന് പണി പാലും വെള്ളത്തില്‍!! അതും പിണറായി വക!! മണിയാശാന്‍റെ ഗതിയാകുമോ?

കെ സുരേന്ദ്രന്റെ വിവാദ പ്രസംഗത്തില്‍ നിയമപരമായി എന്ത് നടപടി എടുക്കാന്‍ കഴിയുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: വിവാദ പ്രസംഗത്തില്‍ കെ സുരേന്ദ്രന് പണികൊടുക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാദ പ്രസംഗത്തില്‍ നിയമപരമായി എന്ത് നടപടി എടുക്കാന്‍ കഴിയുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭയില്‍ ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത്. ആര്‍എസ്എസിന്റെ ഭീഷണി വിലപ്പോകില്ലെന്ന് പിണറായി വ്യക്തമാക്കി. ഒരു സ്ഥലത്തും തന്നെ കാലുകുത്താന്‍ അനുവദിക്കില്ല എന്നത് ആര്‍എസ്എസിന്റെ ഗീര്‍വാണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഒരിടത്തും കാലുകുത്താന്‍ പിണറായി വിജയനെ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍ പറഞ്ഞതിന് മറുപടിയായിട്ടാണ് പിണറായി ഇക്കാര്യം പറഞ്ഞത്. സുധീരനും കുമ്മനവും ഒരേ വാചകം തന്നെയാണ് മുന്നോട്ട് വയ്ക്കുന്നതെന്നും പിണറായി പറുന്നു.

വിവാദ പ്രസംഗത്തില്‍ പണി

വിവാദ പ്രസംഗത്തില്‍ പണി

ബിജെപി നേതാവ് കെ സുരേന്ദ്രന്റെ വിവാദ പ്രസംഗത്തില്‍ നിയമപരമായി എന്ത് നടപടി എടുക്കാന്‍ കഴിയുമെന്ന് പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും പിണറായി അറിയിച്ചു. കെ. സുരേന്ദ്രന്‍ മംഗലാപുരത്ത് നടത്തിയ പരാമര്‍ശമാണ് വിവാദത്തിലായത്. കൊലയ്ക്ക് കൊലയും അടിക്ക് അടിയും നല്‍കിയിട്ടുണ്ടെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്.

 ഭീഷണി വിലപ്പോവില്ല

ഭീഷണി വിലപ്പോവില്ല

ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനമാണ് പിണറായി സഭയില്‍ ഉന്നയിച്ചത്. ആര്‍എസ്എസിന്റെ ഭീഷണി വിലപ്പോവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്ഥലത്തും കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പറയുന്നത് ഗീര്‍വാണം മാത്രമാണെന്നും പിണറായി. കാലില്ലാത്തവന്‍ ചവിട്ടുമെന്ന് പറയുന്നതു പോലെയാണ് ആര്‍എസ്എസിന്റെ ഭീഷണിയെന്നും പിണറായി പരിഹസിച്ചു.

 കോണ്‍ഗ്രസിന് വിമര്‍ശനം

കോണ്‍ഗ്രസിന് വിമര്‍ശനം

കോണ്‍ഗ്രസിനെതിരെയും പിണറായി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കോണ്‍ഗ്രസ് ആര്‍എസ്എസുമായി സമരസപ്പെടുകയാണെന്ന് പിണറായി പറഞ്ഞു. സുധാരനും കുമ്മനവും ഒരേവാചകങ്ങളാണ് മുന്നോട്ട് വയ്ക്കുന്നതെന്നും പിണറായി പറഞ്ഞു. ആര്‍എസ്എസിനെ വിമര്‍ശിക്കുന്ന ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതെന്നും പിണറായി പറയുന്നു.

 നിയമനിര്‍മ്മാണം

നിയമനിര്‍മ്മാണം

ആരാധനാലയങ്ങളിലെ ആയുധ പരിശീലനം തടയാന്‍ നിയമ നിര്‍മ്മാണം പരിഗണനയിലാണെന്നും പിണറായി സഭയെ അറിയിച്ചു.

 തിരുത്താന്‍ തയ്യാര്‍

തിരുത്താന്‍ തയ്യാര്‍

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചും പിണറായി സംസാരിച്ചു. കോരളത്തില്‍ ഇനി ഒരു കൊലപാതകവും സംഭവിക്കാന്‍ പാടില്ലെന്നും കൊലപാതകത്തില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ അണികളെ ബോധവത്കരിക്കണമെന്നും ്അദ്ദേഹം. ഭരണത്തില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ തയ്യാറാണെന്നും പിണറായി.

English summary
pinarayi vijayan against rss in assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X