തൃപ്പൂണിത്തുറയിലും കുണ്ടറയിലുമടക്കം ബിജെപി-യുഡിഎഫ് വോട്ട് കച്ചവടം, കണക്ക് നിരത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ വോട്ട് കച്ചവടം നടന്നുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍ 90 എണ്ണത്തിലും ബിജെപിക്ക് വോട്ട് കുറഞ്ഞുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഓരോ ജില്ലയിലും ബിജെപിക്ക് വോട്ട് കുറഞ്ഞ മണ്ഡലങ്ങളുടെ എണ്ണങ്ങളും മുഖ്യമന്ത്രി എടുത്ത് പറഞ്ഞു.
കാസര്‍കോട് 2 സീറ്റുകളിലും കണ്ണൂരില്‍ 5 സീറ്റുകളിലും കോഴിക്കോട് 9 സീറ്റുകളിലും തൃശൂരില്‍ 6 സീറ്റുകളിലും എറണാകുളത്ത് 12 സീറ്റുകളിലും മലപ്പുറത്ത് 9 സീറ്റുകളിലും ഇടുക്കിയില്‍ 5 സീറ്റുകളിലും ആലപ്പുഴയില്‍ 6 സീറ്റുകളിലും കോട്ടയത്ത് 9 സീറ്റുകളിലും പത്തനംതിട്ടയിലും കൊല്ലത്തും 5 സീറ്റുകളിലും തിരുവനന്തപുരത്ത് 10 സീറ്റുകളിലും ബിജെപിക്ക് വോട്ട് കുറഞ്ഞതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പുറമേ കാണുന്നതിനേക്കാള്‍ വലിയ വോട്ട് കച്ചവടമാണ് നടന്നത് എന്നും അതിന്റെ ആത്മവിശ്വാസത്തിലായിരുന്നു യുഡിഎഫ് എന്നും പിണറായി പറഞ്ഞു. എല്‍ഡിഎഫിന്റെ വോട്ട് വിഹിതം 45. 2 ശതമാനമായി വര്‍ധിച്ചു. യുഡിഎഫിന് 38.79 ശതമാനത്തില്‍ നിന്ന് 39.4 ശതമാനമായി വോട്ട് ഉയര്‍ന്നു. അതേസമയം ബിജെപിയുടേത് 15.01 ശതമാനത്തില്‍ നിന്ന് 12.4ലേക്ക് കുറഞ്ഞു. 2.61 ശതമാനം ആണ് ബിജെപിക്ക് വന്ന കുറവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Recommended Video
വോട്ട് കച്ചവടം ചിലയിടത്ത് വിജയം കണ്ടുവെന്ന് എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനായി എന്നും മുഖ്യമന്ത്രി പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയില്‍ ബിജെപിക്ക് വോട്ട് 12,488 ആയി കുറഞ്ഞു. ഇവിടെ 11822 വോട്ടുകള്‍ക്ക് യുഡിഎഫ് വിജയിച്ചു. 4596 വോട്ട് ബിജെപിക്ക് കുറഞ്ഞ പെരുമ്പാവൂരില്‍ യുഡിഎറ് 12488 വോട്ടിന് ജയിച്ചു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ മത്സരിച്ച കുണ്ടറയില്‍ ബിജെപിക്ക് 14160 വോട്ട് കുറഞ്ഞു, യുഡിഎഫ് ഇവിടെ 4454 വോട്ടിന് ജയിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications