വമ്പന്‍ വിജയം മാത്രമല്ല; പിണറായി വിജയന്‍ രേഖപ്പെടുത്തുന്നത് മറ്റൊരു ചരിത്രവും, നിയമസഭയില്‍ ആദ്യം...!
തിരുവനന്തപുരം: ഇടുതപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് കേരളത്തില്‍ എന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ തന്നെ വ്യക്തമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത് വര്‍ധിക്കുകയാണ് ചെയ്തത്. പ്രതിപക്ഷം വളരെ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും പല പദ്ധതികളില്‍ നിന്നും സര്‍ക്കാരിന് പിന്‍വാങ്ങേണ്ടി വന്നെങ്കിലും ജനങ്ങള്‍ അതൊന്നും ഗൗനിച്ചില്ല. അവര്‍ എല്‍ഡിഎഫിനൊപ്പം അടിയുറച്ച് നിന്നു. 99 സീറ്റ് നേടി ഇടതുപക്ഷം അധികാരത്തിലെത്തുകയും ചെയ്തു.
ഏറെ കാലങ്ങള്‍ക്ക് ശേഷമുള്ള തുടര്‍ഭരണം എന്നത് മാത്രമല്ല, പിണറായി വിജയന്റെ പേരില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി രേഖപ്പെടുത്തുകയാണിപ്പോള്‍...
കൊവിഡ് വാക്‌സിനേഷന്‍ മൂന്നാംഘട്ടം രാജ്യത്ത് തുടരുന്നു; ചിത്രങ്ങള്‍ കാണാം

പിണറായിയും റിയാസും
77കാരനായ പിണറായി വിജയനും 44കാരനായ മുഹമ്മദ് റിയാസും ഇത്തവണ നിയമസഭയിലെത്തി. ഭാര്യാ പിതാവും മരുമകനും ഒരുമിച്ച് നിയമസഭയിലെത്തി എന്നതാണ് പുതിയ റെക്കോര്‍ഡ്. കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമാണ് ഇങ്ങനെ ഒരു അനുഭവമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

2019ല്‍ തോറ്റെങ്കിലും
ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റാണ് മുഹമ്മദ് റിയാസ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ മല്‍സരിച്ചിരുന്നു എങ്കിലും തോറ്റു. തുടര്‍ന്നാണ് അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പില്‍ മാറ്റുരച്ചത്. അതും ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള ബേപ്പൂര്‍ മണ്ഡലത്തില്‍.

വിവാഹം കഴിഞ്ഞവര്‍ഷം
കണ്ണൂര്‍ ജില്ലയിലെ ധര്‍മടം മണ്ഡലത്തില്‍ പിണറായി വിജയന്‍ 50000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. പിണറായി വിജയന്റെ മകള്‍ വീണയുടെ ഭര്‍ത്താവാണ് മുഹമ്മദ് റിയാസ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 15ന് ക്ലിഫ് ഹൗസില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. കൊറോണയുടെ പശ്ചാത്തലത്തില്‍ വളരെ ലളതിമായിരുന്നു ചടങ്ങ്.

മറ്റൊരു റെക്കോര്‍ഡും പിറക്കുമോ
മക്കളും അച്ഛനും ഒരുമിച്ച് നിയമസഭയിലെത്തിയ ചരിത്രങ്ങളുണ്ടെങ്കിലും മരുമകനും ഭാര്യപിതാവും ഒരുമിച്ചെത്തുന്നത് ആദ്യം. ബെംഗളൂരുവില്‍ ഐടി പ്രഫഷണലാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണ. അതേസമയം, റിയാസ് മന്ത്രിസഭയിലെത്തുമെന്ന് ചില ഇടതുനേതാക്കള്‍ പറയുന്നുണ്ടെങ്കിലും ഇതുവരെ വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അങ്ങനെ സംഭവിച്ചാല്‍ അത് മറ്റൊരു റെക്കോര്‍ഡ് കൂടിയാകും.

ജോസ് കെ മാണിയും അളിയനും തോറ്റു
ബന്ധുക്കളും സഹോദരങ്ങളും ഇത്തവണയും നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ജനവിധി തേടിയിരുന്നു. പക്ഷേ, പലര്‍ക്കും ഒരുമിച്ചെത്താനുള്ള ഭാഗ്യമുണ്ടായില്ല. കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി പാലായിലും സഹോദരീ ഭര്‍ത്താവ് എംപി ജോസഫ് തൃക്കരിപ്പൂരിലും മല്‍സരിച്ചെങ്കിലും രണ്ടുപേരും തോറ്റു.

പിജെ ജോസഫും മരുമകനും
കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിജെ ജോസഫ് ഇടുക്കിയിലെ തൊടുപുഴ മണ്ഡലത്തിലാണ് പതിവ് പോലെ ജനവിധി തേടിയത്. അദ്ദേഹത്തിന്റെ മരുമകന്‍ ഡോ. ജോസഫ് കോതമംഗലത്ത് ട്വന്റി20 സ്ഥാനാര്‍ഥിയായും മല്‍സരിച്ചു. ജോസഫ് എത്തിയെങ്കിലും പക്ഷേ, മരുമകന്‍ തോറ്റു.

ലീഡറുടെ രണ്ട് മക്കളും തോറ്റു
ലീഡര്‍ കെ കരുണാകരന്റെ മക്കളായ കെ മുരളീധരനും പത്മജ വേണുഗോപാലും ജനവിധി തേടിയിരുന്നു. മുരളീധരന്‍ നേമത്തും പത്മജ തൃശൂരുമാണ് മല്‍സരിച്ചത്. രണ്ടു പേരും തോറ്റു. രണ്ടിടത്തും ഇടതുപക്ഷമാണ് ജയിച്ചത്. ഒട്ടേറെ പ്രമുഖരായ നേതാക്കളുടെ മക്കളും ഇത്തവണ ജനവിധി തേടുകയും ചെയ്തിരുന്നു.
Recommended Video
തിളങ്ങുന്ന മഞ്ഞ വസ്ത്രത്തില്‍ ബെഡ്‌റൂം ചിത്രങ്ങളുമായി അനിഷ് വിക്ടര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications