കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷംസീറിന് പ്രായത്തില്‍ കൂടിയ പക്വതയുണ്ടെന്ന് മുഖ്യമന്ത്രി; റഫറിയാകണം എന്ന അഭിപ്രായമില്ലെന്ന് സതീശന്‍

Google Oneindia Malayalam News

തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ പുതിയ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എ എന്‍ ഷംസീറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. നിയമസഭയുടെ പാരമ്പര്യത്തെ കൂടുതല്‍ ശക്തമാക്കി മുന്നോട്ട് കൊണ്ടുപോകാന്‍ ഷംസീറിന് സാധിക്കട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

പ്രായത്തിന് അപ്പുറമുള്ള പക്വതയും പരിജ്ഞാനവും ഉളള വ്യക്തിയാണ് എ എന്‍ ഷംസീര്‍. ചെറിയ പ്രായത്തില്‍ നിയമസഭ അധ്യക്ഷ സ്ഥാനത്തെത്തിയ നിരവധി പേരുണ്ട് എന്നും ആ നിരയിലാണ് ഇനി അങ്ങയുടെ സ്ഥാനം എന്നും ഷംസീറിനോടായി പിണറായി വിജയന്‍ പറഞ്ഞു. ഇതിലും കുറഞ്ഞ പ്രായത്തിലാണ് സഭാ അധ്യക്ഷ സ്ഥാനത്തേക്ക് സി എച്ച് മുഹമ്മദ് കോയ വന്നത് എന്നും അദ്ദേഹം അനുസ്മരിച്ചു.

1

അത്രത്തോളം ഇളപ്പം ഇല്ലെങ്കിലും പ്രായത്തെ കടന്നുനില്‍ക്കുന്ന പക്വതയും പരിജ്ഞാനവും ഷംസീറിനുള്ളത് നിയമസഭയ്ക്ക് മുതല്‍ക്കൂട്ടാകും എന്നും പിണറായി വിജയന്‍ പറഞ്ഞു. ആകെയുള്ള 140 അംഗങ്ങളില്‍ 31 പേര്‍ 27നും 48നും ഇടയില്‍ പ്രായമുള്ളവരാണ് എന്ന് പിണറായി ചൂണ്ടിക്കാട്ടി. അതിന് അര്‍ത്ഥം സഭയ്ക്ക് പൊതുവില്‍ യുവത്വം ഉണ്ടെന്നാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Viral Video- അമേരിക്ക ഉപേക്ഷിച്ച് പോയ ഹെലികോപ്ടര്‍ പറത്താന്‍ താലിബാന്റെ ശ്രമം; തകര്‍ന്ന് വീണ് മൂന്ന് മരണംViral Video- അമേരിക്ക ഉപേക്ഷിച്ച് പോയ ഹെലികോപ്ടര്‍ പറത്താന്‍ താലിബാന്റെ ശ്രമം; തകര്‍ന്ന് വീണ് മൂന്ന് മരണം

2

ചെറുപ്പക്കാരനായ ഒരാള്‍ സ്പീക്കറാകുമ്പോള്‍ നിയമസഭയുടെ സമസ്ത പ്രവര്‍ത്തന മണ്ഡലങ്ങളിലും സവിശേഷമായ പ്രസരിപ്പ് പടരും എന്നും തലശേരി കലാപത്തിന്റെ ഘട്ടത്തില്‍ ആക്രമണത്തിനിരയായ കുടുംബത്തില്‍ നിന്നും വരുന്ന പ്രതിനിധിയായതിനാല്‍ മതനിരപേക്ഷതയുടെ മൂല്യം എന്ത് എന്നതു സ്വന്തം കുടുംബത്തിന്റെ അനുഭവത്തില്‍നിന്ന് ഷംസീര്‍ മനസ്സിലാക്കിയിട്ടുണ്ട് എന്നും പിണറായി പറഞ്ഞു.

കൗമാരക്കാരി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി, രണ്ട് കുട്ടികളുടേയും അച്ഛന്‍മാര്‍ രണ്ട്..! അപൂര്‍വംകൗമാരക്കാരി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി, രണ്ട് കുട്ടികളുടേയും അച്ഛന്‍മാര്‍ രണ്ട്..! അപൂര്‍വം

3

ആ അനുഭവ പശ്ചാത്തലം പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധനമായി മാറും എന്നും മുഖ്യമന്ത്രി ആശംസിച്ചു. അതേസമയം സഭാനാഥന്റെ ചവിട്ടുപടിയിലേക്ക്ു കയറിയപ്പോള്‍ ചരിത്രത്തിലേക്കു കൂടിയാണ് ഷംസീര്‍ നടന്നുകയറിയത് എന്ന് വി ഡി സതീശന്‍ പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ദിവസം നിയമസഭ സമ്മേളിക്കുന്നത് കേരളത്തിലാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏഷ്യാ കപ്പില്‍ ഇന്ത്യയോടടുത്ത് ശ്രീലങ്ക; ജേതാക്കളുടെ ലിസ്റ്റ് ഇതാ

4

ഈ പാരമ്പര്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ അങ്ങേയ്ക്കു ഷംസീറിന് സാധിക്കട്ടെ എന്നും വി ഡി സതീശന്‍ ആശംസിച്ചു. സ്പീക്കര്‍ ഒരു റഫറിയാണെന്നോ നിഷ്പക്ഷനാകണമെന്നോ അഭിപ്രായമുള്ള ആളല്ല താന്‍ എന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും ഭരണഘടനാപരമായ കര്‍ത്തവ്യങ്ങളെയും നടത്തി കൊടുക്കാനുള്ള ചുമതല സ്പീക്കര്‍ക്കുണ്ട് എന്നും സതീശന്‍ പറഞ്ഞു.

പൊളിക്ക്യാ... പൊളിക്ക്യാ.. പൊളിച്ചടുക്കാ...; എസ്തര്‍ ഇത് എന്തു ഭാവിച്ചാ; വൈറല്‍ ചിത്രങ്ങള്‍ കാണാം

5

എന്നാല്‍ അതേ അവസരത്തില്‍ തന്നെ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിച്ച് നല്‍കുന്ന കാര്യത്തില്‍ ഷംസീര്‍ മുന്‍പന്തിയില്‍ നില്‍ക്കുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കേരള നിയമസഭയുടെ 24-ാം സ്പീക്കറായാണ് ഷംസീര്‍ ചുമതലയേറ്റെടുക്കുന്നത്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ എ എന്‍ ഷംസീറിന് 96 വോട്ടാണ് ലഭിച്ചത്.

6

യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന അന്‍വര്‍ സാദത്തിന് 40 വോട്ടും ലഭിച്ചു ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മന്ത്രി റോഷി അഗസ്റ്റിന്‍, ദലീമ ജോജോ എന്നിവര്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തില്ല.

English summary
Pinarayi Vijayan and VD Satheesan congratulated AN Shamsir who was elected as the new Speaker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X