ആഘോഷങ്ങളില്ലാതെ മുഖ്യമന്ത്രിയുടെ 73ാം പിറന്നാള്‍ !!! രഹസ്യം പരസ്യമായത് കഴിഞ്ഞ വര്‍ഷം

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 73ാം പിറന്നാള്‍. ജന്മദിന ആശംസകള്‍ നേര്‍ന്ന് നിയമസഭ.ഇടതു പക്ഷസര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം തികയുന്നതിന്റെ തലേ ദിവസമാണ് പിണറായിയുടെ പിറന്നാള്‍ എന്നതു ശ്രദ്ധേയ കാര്യമാണ്. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും പിണറായിക്ക് ആശംസകള്‍ അറിയിച്ചു.

പതിവ് പോലെ ഇത്തവണയും പിറന്നാള്‍ ആഘോഷവും സദ്യയുമില്ലെന്നും മുഖ്യമന്ത്രിയോടുള്ള അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

pinarayi

2016ല്‍ പാര്‍ട്ടി മുഖ്യമന്ത്രിയായി തന്നെ തീരുമാനിച്ചതിന് പിന്നാലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ലഡു നല്‍കിക്കൊണ്ട് ചിരിയോടെ മുഖ്യമന്ത്രി ജന്മദിനത്തിന്റെ കാര്യം വെളിപ്പെടുത്തിയത്. മധുരം നല്‍കിയത് അധികാരം ഏറ്റെടുക്കുന്നതിന്റെ ആഹ്ലാദമല്ലേയെന്നുളള ചോദ്യത്തിനായിരുന്നു പിറന്നാള്‍ രഹസ്യം വെളിപ്പെടുത്തിയത്.ഔദ്യോഗിക രേഖകള്‍ പ്രകാരം ജനനതീയതി 1944 മാര്‍ച്ച് 21 ആണെങ്കിലും താന്‍ ജനിച്ചത് 1945 മേയ് 24നാണെന്നായിരുന്നു മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

English summary
Today Pinarayi vijayan 73 Birth day
Please Wait while comments are loading...