എല്ലാ മതവിഭാഗങ്ങളുടെയും കണ്ണിൽ പൊടിയിട്ടാണ് പിണറായി വീണ്ടും അധികാരത്തിലെത്തിയത്: കെ മുരളീധരന്‍
തിരുവനന്തപുരം: പിണറായി വിജയന്‍ കെ കരുണാകരനെ പോലെ എല്ലാ സാമുദായിക വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോവുന്നുവെന്ന കെ മുരളീധരന്റെ വാക്കുകള്‍ കഴിഞ്ഞ ദിവസം മുതല്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ജാതി മത വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടു പോകാനുള്ള അസാധാരണ ശേഷി കരുണാകരനുണ്ടായിരുന്നു. കരുണാകരനു ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായിക്കാണെന്നും ഏതു നിലപാടും സ്വീകരിക്കാൻ കഴിയുന്നയാളാണ് പിണറായി എന്നുമായിരുന്നു കെ മുരളീധരന്റെ വാക്കുകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വിജയത്തിന് പ്രധാന കാരണം ഇതാണ്. മുന്‍പ് കെ കരുണാകരന് മാത്രമായിരുന്നു ഈ വൈഭവം ഉണ്ടിയിരുന്നത്. ഇതുപോലെ എല്ലാ എല്ലാ മതവിഭാഗങ്ങളും ആയി ഒത്തുപോകാൻ കോൺഗ്രസിന് കഴിയണം എന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രധാനമായും പിഴച്ചത് അവിടെയാണ്. തിരുവനന്തപുരം ഡിസിസിയുടെ നേതൃശിൽപശാലയിൽ പ്രസംഗിക്കുമ്പോഴാണ് പിണറായി വിജയനെ കുറിച്ചുള്ള കെ.മുരളീധരന്റെ ഈ വാക്കുകള്‍. എന്നാല്‍ ഇപ്പോള്‍ ഈ വാക്കുകള്‍ പൂര്‍ണ്ണമായി നിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് കെ മുരളീധരന്‍.
തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും മതവിഭാഗങ്ങളെയും ഒന്നിച്ചു കൊണ്ടു പോകാൻ ശ്രീ.കെ.കരുണാകരന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ എല്ലാ മതവിഭാഗങ്ങളുടെയും,ജനങ്ങളുടേയും കണ്ണിൽ പൊടിയിട്ടാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതെന്നും അദ്ദേഹം വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ഇറക്കിയ പത്ര പ്രസ്താവനയില്‍ പറയുന്നു.

കെ മുരളീധരന്റെ പ്രസ്താവനയുടെ പൂര്‍ണ്ണം രൂപം ഇങ്ങനെ..
പിണറായി വിജയനെ പുകഴ്ത്തി കെ. മുരളീധരൻ. ഇന്നലെ ഒരു മാധ്യമം റിപ്പോർട്ട് ചെയ്ത വാർത്തയുടെ തലക്കെട്ടാണിത്. പിണറായി വിജയനും അദ്ദേഹത്തിന്റെ ജനദ്രോഹ സർക്കാരിനുമെതിരെ സന്ധിയില്ലാതെ പ്രതികരിക്കുന്ന എനിക്കെതിരെ കൊടുത്ത വാർത്തയാണിത്. ഇത്തരം ദുർവ്യാഖ്യാനങ്ങൾ കൊടുക്കുന്നവരുടെ വിശ്വാസ്യതയാണ് ഇല്ലാതാകുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും മതവിഭാഗങ്ങളെയും ഒന്നിച്ചു കൊണ്ടു പോകാൻ ശ്രീ കെ കരുണാകരന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ എല്ലാ മതവിഭാഗങ്ങളുടെയും, ജനങ്ങളുടേയും കണ്ണിൽ പൊടിയിട്ടാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയത്. ഇതാണ് ഞാൻ തിരുവനന്തപുരത്ത് പറഞ്ഞതിന്റെ സാരാംശം. കെ കരുണാകരൻ മതവിഭാഗങ്ങളുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുകയും മതസൗഹാർദ്ദം ഊട്ടി ഉറപ്പിക്കുകയും ചെയ്തിരുന്നു. പിണറായി വിജയന്‍ അവർക്ക് വാഗ്ദാനം നൽകി പറ്റിക്കുകയാണ് ചെയ്തത്.
എതിരാളിയുടെ ശക്തി മനസ്സിലാക്കി പ്രവർത്തിച്ചാലേ ഏതൊരു മത്സരവും വിജയിക്കാൻ കഴിയൂ. അതുകൊണ്ടാണ് പാർട്ടിയുടെ ജില്ലാ ക്യാമ്പിൽ ഞാനിത് പറഞ്ഞതിനു കാരണം.അതിനെ ദുർവ്യാഖ്യാനം ചെയ്തു വളച്ചൊടിച്ചവർക്ക് നല്ല നമസ്കാരം. ഇതുകൊണ്ടൊന്നും ജനവിരുദ്ധ സർക്കാരുകൾക്കെതിരെയുള്ള പോരാട്ടങ്ങളെ തളർത്താമെന്ന് ആരും വ്യാമോഹിക്കേണ്ട.
അധികാരം കിട്ടിക്കഴിഞ്ഞപ്പോൾ മതങ്ങളെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന ചെന്നായ്ക്കളുടെ റോളിലാണ് പിണറായി സർക്കാർ ഇന്ന് ഉള്ളത്. കേരളത്തിന്റെ മതനിരപേക്ഷത നിലനിർത്തേണ്ടവർ ഇന്ന് സവർക്കറെയും ഗോൾവക്കറെയും പഠിപ്പിക്കുകയാണ്. സി പി ഐ നേതാവ് ആനിരാജ പറഞ്ഞതും ഇതുതന്നെയാണ്. പോലീസിൽ മാത്രമല്ല എല്ലാ മേഖലകളിലും കാവി വൽക്കരണത്തിന് ഈ സർക്കാർ കുട പിടിക്കുകയാണ്. മതേതര കേരളം ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിത്. അതുകൊണ്ടാണ് അധികാരത്തിനുവേണ്ടി ഏതു നിലപാടും സ്വീകരിക്കാൻ പിണറായിക്ക് മടിയില്ലെന്ന് ഞാൻ പറഞ്ഞത്. -മുരളീധരന്റെ പ്രസ്താവന അവസാനിക്കുന്നു.
Recommended Video
എല്ലാ മത സാമുദായിക ശക്തികളേയും ഒരുമിച്ച് കൊണ്ടുപോവാനുള്ള ശേഷം കോണ്‍ഗ്രസിന് വേണമെന്ന തന്റെ വാക്കുകളില്‍ അദ്ദേഹം ഇന്നും ഉറച്ച് നിന്നു. 2011 ലെ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം ലഭിചെങ്കിലും ആ തിരഞ്ഞെടുപ്പില്‍ തന്നെ കോണ്‍ഗ്രസിന് തിരിച്ചടി ഉണ്ടാവാന്‍ തുടങ്ങി. പക്ഷെ അന്ന് അത് പാര്‍ട്ടി നേതൃത്വം മനസ്സിലാക്കിയില്ല. ആ തിരഞ്ഞെടുപ്പില്‍ ഇടുക്കി, കോട്ടയം ജില്ലകളിൽ കോൺഗ്രസിന് ഒരു എംഎൽഎമാർ പോലും ഉണ്ടായില്ല. സംസ്ഥാന ഭരണം ഉണ്ടല്ലോ എന്ന് കരുതി ഇത് മനപ്പൂർവം മറക്കുകയായിരുന്നു. എന്നാല്‍ 2016 ല്‍ തിരിച്ചടി കൂടുതല്‍ ശക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications