Get Updates
Get notified of breaking news, exclusive insights, and must-see stories!

'എട്ടുമുക്കാലട്ടി വച്ചപോലെ'; മുഖ്യമന്ത്രിയുടെ അധിക്ഷേപത്തിന് മറുപടിയുമായി നജീബ് കാന്തപുരം

ശബരിമല സ്വര്‍ണപ്പാളി വിവാദത്തിനിടെ മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമര്‍ശം. ദേവസ്വം മന്ത്രി വിഎന്‍ വാസവനും ദേവസ്വം ബോര്‍ഡും രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം തുടരവെയാണ് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ അധിക്ഷേപം. പ്രതിഷേധത്തെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച വേളയില്‍ സംസാരിക്കുമ്പോഴായിരുന്നു ഇത്.

മാത്യു കുഴല്‍നാടനെ വിമര്‍ശിച്ച ശേഷം സംസാരം തുടരവെയാണ് മറ്റൊരു പ്രതിപക്ഷ അംഗത്തിനെതിരെ മുഖ്യമന്ത്രി അധിക്ഷേപ പരാമര്‍ശം നടത്തിയത്. പെരിന്തല്‍മണ്ണ അംഗം നജീബ് കാന്തപുരം മുഖ്യമന്ത്രിക്ക് മറുപടിയുമായി രംഗത്തുവന്നു. അതേസമയം, നജീബ് കാന്തപുരത്തിന് പിന്തുണയുമായി മഹിളാ കോണ്‍ഗ്രസ് നേതാവ് അഡ്വ. ബിന്ദു കൃഷ്ണയും രംഗത്തുവന്നു.

pinarayi-vijayan-najeeb-kanthapuram

സുപ്രീംകോടതിയില്‍ പോയി തിരിച്ചടി ലഭിച്ച ബഹുമാന്യനായ പ്രതിപക്ഷ അംഗത്തെ കുറിച്ച് ഇവിടെ പറഞ്ഞുവല്ലോ. എന്ന് മാത്യു കുഴല്‍നാടന്റെ പേര് പറയാതെ മുഖ്യമന്ത്രി പറഞ്ഞു. സഭയ്ക്ക് അകത്തേക്ക് വരുമ്പോള്‍ കണ്ടകാര്യം പ്രസംഗത്തില്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. അംഗം ചാടിക്കയറുന്നത് കണ്ടു. അതിനൊപ്പം മറ്റു ചില അംഗങ്ങള്‍ വാച്ച്ആന്റ് വാഡിനെ ആക്രമിക്കുന്നത് കണ്ടു...

വാച്ച് ആന്റ് വാഡ് ആയാലും മനുഷ്യരാണല്ലോ. മൂന്നാല് എംഎല്‍എമാര്‍ കൂടി അവരെ പിടിച്ചുവലിക്കുകയാണ്. എന്തിനാണ് നിശബ്ദ ജീവികളായ വാച്ച് ആന്റ് വാഡിനെ ആക്രമിക്കാന്‍ പുറപ്പെട്ടത്. സാധാരണ നിലയ്ക്ക് എന്റെ നാട്ടിലൊരു വര്‍ത്തമാനമുണ്ട്. എട്ടുമുക്കാലട്ടി വച്ചപോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ആളാണ് അവിടെ പോയി വലിയതോതില്‍ ആക്രമിക്കാന്‍ നോക്കുന്നത്. സ്വന്തം ശരീര ശേഷി അതിന് പറ്റിയതല്ല എന്ന് കാണുന്ന എല്ലാവര്‍ക്കുമറിയാം. പക്ഷേ, നിയമസഭയുടെ പരിരക്ഷ വച്ച് വാച്ച് ആന്റ് വാഡിനെ ആക്രമിക്കാന്‍ പോകുകയാണ്. ഇതെല്ലാം അപമാനകരമല്ലേ എന്നും മുഖ്യമന്ത്രി പ്രസംഗിച്ചു. അധിക്ഷേപ പരാമര്‍ശത്തിനിടെ ഭരണപക്ഷ അംഗങ്ങള്‍ മേശയില്‍ അടിച്ച് പിന്തുണ നല്‍കിയതും വിവാദമായി.

ഇതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു. മുഖ്യമന്ത്രിയുടെ അധിക്ഷേപ വാക്കുകള്‍ സഭാ രേഖകളില്‍ നിന്ന് നീക്കാന്‍ ആവശ്യപ്പെടുമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. ''എട്ടുമുക്കാലട്ടി വച്ചത് പോലെ അല്ല. എണ്ണമറ്റ പദ്ധതികളുമായി പെരിന്തല്‍മണ്ണയുടെ ഭാവി കെട്ടിപ്പടുക്കുന്ന ശില്‍പ്പിയാണ്. പേര് നജീബ് കാന്തപുരം എംഎല്‍എ'' എന്ന് ബിന്ദു കൃഷ്ണ പ്രതികരിച്ചു.

പിണറായി വിജയന്‍ ആരുടെ അമ്മിക്കടിയിലാണ് എന്ന് നജീബ് കാന്തപുരം ചോദിച്ചു. ആരോഗ്യമുള്ളവര്‍ക്ക് മാത്രമുള്ളതാണോ നിയമസഭ. ഇഎംഎസും വിഎസും ഇരുന്ന മുഖ്യമന്ത്രി കസേരയില്‍ ഇപ്പോള്‍ എത്ര ഇഞ്ചുള്ള ആളാണ് ഇരിക്കുന്നത് എന്നും നജീബ് ചോദിച്ചു. നജീബ് കാന്തപുരത്തിന്റെ വാക്കുകള്‍ ഇങ്ങനെ ' ഇടത് പുരോഗമന പ്രസ്ഥാനത്തിന്റെ മുഖ്യമന്ത്രി 'ബഹു' പിണറായി വിജയന്‍ ഇപ്പോള്‍ ആരുടെ അമ്മിക്കടിയിലാണ്. അരോഗ ദൃഢ ഗാത്രരായ ആളുകള്‍ക്ക് മാത്രമുള്ളതാണോ നിയമസഭ ? ഇ.എം.എസും , വി.എസും ഇരുന്ന മുഖ്യമന്ത്രി കസേരയില്‍ ഇപ്പോള്‍ എത്ര ഇഞ്ചുള്ള ആളാണ് ഇരിക്കുന്നത്? പുതുതായി നിയമസഭയിലേക്ക് എടുക്കേണ്ടവരുടെ അളവ് കൂടെ ഇനി പിണറായി വിജയന്‍ തെരെഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം. ബഹു: മുഖ്യമന്ത്രിക്ക് പ്രസംഗം എഴുതി കൊടുക്കുന്നത് ഏത് പിന്തിരിപ്പനാണെന്ന് ഇപ്പോഴും കമ്മ്യൂണിസ്റ്റുകളായി തുടരുന്ന സഖാക്കള്‍ ഒന്ന് പരിശോധിക്കണം.''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+