കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിയുടെ സൗദി യാത്ര തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരം: പിണറായി

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീലിന്റെ സൗദി യാത്ര തടഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ദുരൂഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമന്ത്രി പോയതിന് പിന്നാലെ സൗദിയിലേക്ക് പുറപ്പെടാനൊരുങ്ങിയ സംസ്ഥാന മന്ത്രിയെ തടഞ്ഞത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇരട്ട ചങ്കന്‍ മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടോ.... പിണറായിയെ അവഹേളിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍!ഇരട്ട ചങ്കന്‍ മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടോ.... പിണറായിയെ അവഹേളിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍!

സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടമായി കുടുങ്ങി കിടക്കുന്ന മലയാളികള്‍ അനുഭവിക്കുന്ന ആശങ്കകള്‍ പരിഹരിക്കാനും നിയമനടപടികള്‍ എളുപ്പത്തിലാക്കാനുണാണ് മന്ത്രിയെ സൗദിയിലേക്ക് അയക്കാന്‍ തീരുമാനിച്ചത്. പ്രവാസികളായവരുടെ കുടുംബങ്ങളുടെ ആശങ്കകള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തത്.

KT Jaleel

വളരെ നിര്‍ഭാഗ്യകരമായ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചത്. കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ നേട്ടമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാസ്‌പോര്‍ട്ടിന് അനുമതി നിഷേധിച്ച കേന്ദ്ര നിലപാട് വേദനിപ്പിച്ചെന്നും വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വേണ്ട വിധത്തില്‍ ഇടപെടുമെന്നും മന്ത്രി കെടി ജലീല്‍ പറഞ്ഞു.

സൗദിയിലെ രക്ഷാപ്രവര്‍ത്തനം വന്‍ ഹിറ്റ്... കെടി ജലീലിനും പിണറായിക്കും ട്രോളോട് ട്രോള്‍!സൗദിയിലെ രക്ഷാപ്രവര്‍ത്തനം വന്‍ ഹിറ്റ്... കെടി ജലീലിനും പിണറായിക്കും ട്രോളോട് ട്രോള്‍!

തത്കാലം യാത്രമാറ്റിവെച്ചെന്നും പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടുന്ന മുറയ്ക്ക് സൗദിയിലേക്ക് പോകുമെന്നും നേരത്തെ ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാസ്‌പോര്‍ട്ട് നിഷേധിച്ചതിന്റെ ഔദ്യോഗിക കാരണങ്ങളൊന്നും ഇതുവരെ കേന്ദ്രം നല്‍കിയിട്ടില്ല.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Pinarayi Vijayan's statement about diplomatic passport issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X