പിണറായിയുടെ ഫേസ്ബുക്ക് പേജില്‍ വ്യാജ പ്രചരണങ്ങള്‍, പരാതിയുമായി യുവമോര്‍ച്ച

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുവമോര്‍ച്ചയുടെ പരാതി. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ഫേസ്ബുക്ക് പേജ് വഴി ബിജെപിയെ അപമാനിച്ചു എന്ന് ആരോപിച്ചാണ് പരാതി.

വിജയ് മല്യ ഫേസ്ബുക്ക് വഴി 36 കോടി രൂപ ബിജെപി സംഭാവന നല്‍കിയെന്ന് പറഞ്ഞാണ് ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നതെന്നും പരാതിയിലുണ്ട്. പാര്‍ട്ടിയെ മനപൂര്‍വം അപമാനിക്കാനാണിതെന്നും പരാതിയില്‍ പറയുന്നുണ്ട്.

pinarayi

യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ആര്‍എസ് രാജീവ് ഡിസിപി അരുള്‍ ബി കൃഷ്ണയ്ക്കാണ് പരാതി നല്‍കിയത്. ചെക്കും ഒപ്പും വ്യാജമാണെന്ന് അറിയിച്ചിട്ടും പിന്‍വലിക്കാത്തത് കുറ്റമാണെന്നും മുഖ്യമന്ത്രിയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക് പേജിനെതിരെ ഐടി ആക്ട്് പ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്.

English summary
Pinarayi Vijayan facebook page.
Please Wait while comments are loading...