കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു പ്രീണനം; കാനത്തിന് മറുപടിയുമായി പിണറായി വിജയന്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്ന നയം ഇടതുപക്ഷത്തിന് തിരിച്ചടിയാണെന്ന തരത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാേേജന്ദ്രന്‍ നടത്തിയ പ്രസ്താവനയ്ക്ക് പിണറായി വിജയന്റെ മറുപടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പിണറായി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

വര്‍ഗീയതയ്‌ക്കെതിരായ എതിരായ പോരാട്ടം വര്‍ഗീയമായി സംഘടിച്ചുകൊണ്ടല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറയുന്നു. കേരളത്തിലെ ജനങ്ങളെ ന്യൂനപക്ഷമായും ഭൂരിപക്ഷമായും വേര്‍തിരിച്ചു രാഷ്ട്രീയ നേട്ടം കൊയ്യാമെന്നത് വ്യാമോഹം മാത്രമാണ്.

pinarayi-vijayan

അങ്ങനെ ശ്രമിക്കുന്നത് വര്‍ഗീയത രാഷ്ട്രീയ ഉപജീവനത്തിനുള്ള ഉപാധിയായി എടുത്ത നിക്ഷിപ്ത താല്പര്യക്കാരാണ്. ആര്‍ എസ് എസും പോപ്പുലര്‍ ഫ്രണ്ടും പോലുള്ള സംഘടനകള്‍ നടത്തുന്ന അത്തരം ശ്രമങ്ങള്‍ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അത്തരം വിഭജനം കൊണ്ട് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന യു ഡി എഫ് നേതൃത്വത്തിന്റെ കുബുദ്ധിയാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ വാക്കുകളിലൂടെ പുറത്തുവന്നത്.

ഇടതുപക്ഷത്തിന് വര്‍ഗീയതയോട് ഒരു സന്ധിയും ഇല്ല. വര്‍ഗീയ വിഭജനത്തിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ തുറന്നു കാട്ടി ഒറ്റപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളിലും മുന്നിലാണ് ഇടതുപക്ഷം. വിട്ടുവീഴ്ചയില്ലാത്ത ആ നിലപാട് ന്യൂനപക്ഷ പ്രീണനമായി ചിത്രീകരിക്കാനുള്ള പ്രചാരണങ്ങള്‍ ഉണ്ടാകുന്നതും ഇടതുപക്ഷത്തിന്റെ നിലപാടുകളെ ഭൂരിപക്ഷ വര്‍ഗീയതയോട് ചേര്‍ത്തുവെക്കാനുള്ള അത്യാഗ്രഹം പുറത്തുചാടുന്നതും ഒരുപോലെ അബദ്ധമാണെന്നും പിണറായി തന്റെ പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

English summary
Pinarayi Vijayan facebook post against Kanam Rajendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X