കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിന്യം കോരാന്‍ പിണറായി ഇറങ്ങിയപ്പോള്‍... ശിവകുമാറും, രാജേട്ടനും

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ' നേതാക്കള്‍ മണ്ണിലേക്കിറങ്ങി'... സിപിഎമ്മിന്റെ നേതൃത്വത്തില്‍ മാലിന്യ സംസ്‌കരണ പദ്ധതിക്ക് തുടക്കം കുറിച്ചപ്പോള്‍ ഒരു സഹൃദയന്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ശുചിത്വ കേരളം എന്ന പദ്ധതി ഉദ്ഘാടനം തചെയ്തത്.

തിരുവനന്തപുരത്തായിരുന്നു ഉദ്ഘാടനം. ജഗതിയിലെ കോര്‍പ്പറേഷന്‍ മൈതാനത്ത് പിണറായി തന്നെ മാലിന്യം നീക്കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിവിധ ഭാഗങ്ങളില്‍ കോടിയേരി ബാലകൃഷ്ണനും തോമസ് ഐസക്കും ഒകകെ പരിപാടിക്ക് നേതൃത്വം നല്‍കി.

കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ചാലയിലെ എരുമക്കുഴിയിലായിരുന്നു ശുചീകരണ യജ്ഞം തുടങ്ങിയത്. രാഷ്ട്രീയ ഭേദമന്യേ മന്ത്രിമാരായ വിഎസ് ശിവകുമാറും മഞ്ഞളാംകുഴി അലിയും ബിജെപി നേതാവ് ഒ രാജഗോപാലും കെ മുരളീധരന്‍ എംഎല്‍എയും ഒക്കെ ഈ പദ്ധതിയില്‍ പങ്കാളികളായി

മാലിന്യം മായാട്ടെ

മാലിന്യം മായാട്ടെ

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ജഗതിയിലെ ശുചീകരണ പ്രവര്‍ത്തനത്തില്‍

മുന്‍കരുതല്‍ വേണം

മുന്‍കരുതല്‍ വേണം

ശുചിയാക്കാനിറങ്ങുമ്പോള്‍ വെറും കൈകൊണ്ട് ഇറങ്ങരുത്. ഗ്ലൗസും കാലുറയും ഒക്കെ അത്യാവശ്യമാണെന്ന് പിണറായി സഖാവിന് നന്നായി അറിയാം. ഇത് ബാക്കിയുള്ളവര്‍ക്കുളള ഒരു സന്ദേശം കൂടിയാണ്.

ഐസക്കും പിണറായിയും

ഐസക്കും പിണറായിയും

ജഗതിയില്‍ മാലിന്യ നീക്കത്തിന് പിണറായിക്കൊപ്പം തോമസ് ഐസക്കും ചേര്‍ന്നപ്പോള്‍.

ഞാന്‍ തുടങ്ങിവച്ചതാ

ഞാന്‍ തുടങ്ങിവച്ചതാ

ആലപ്പുഴയില്‍ തോമസ് ഐസക്ക് തുടങ്ങിവച്ച മാലിന്യ സംസ്‌കരണ പദ്ധതിയാണ് സിപിഎം കേരളമൊട്ടാകെ നടപ്പാക്കാന്‍ തീരുമാനിച്ചത്. അക്കാര്യത്തില്‍ ഐസക്കിന് അഭിമാനിക്കാം.

കോടിയേരി മെഡിക്കല്‍ കോളേജില്‍

കോടിയേരി മെഡിക്കല്‍ കോളേജില്‍

മെഡിക്കല്‍ കോളേജ് പരിസരിത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനാണ് നേതൃത്വം നല്‍കിയത്.

രാഷട്രീയമില്ലാത്ത ശുചീകരണം

രാഷട്രീയമില്ലാത്ത ശുചീകരണം

നഗരസഭയുടെ നേതൃത്വത്തില്‍ ചാലയില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യമന്ത്രി വിഎസ് ശിവകുമാറാണ് ഉദ്ഘാടനം ചെയ്തത്.

കോലീബി... പിന്നെ സിപിഎമ്മും

കോലീബി... പിന്നെ സിപിഎമ്മും

പണ്ട് പറഞ്ഞ് കേട്ട ഒരു അടവ് നയ സഖ്യമാണ് കോണ്‍ഗ്ര്‌സ-ലീഗ്-ബിജെപി എന്നത്. സിപിഎമ്മിന്റെ ശുചീകരണ പരിപാടിയില്‍ കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, ബിജെപി നേതാക്കള്‍ ഒരുമിച്ചു പങ്കെടുത്തു.

അലിയും മുരളിയും

അലിയും മുരളിയും

നഗരവികസന മന്ത്രി മഞ്ഞാളാംകുഴി അലിയും എംഎല്‍എ കെ മുരളീധരനും പരിപാടിയില്‍ പങ്കെടുത്തു. വി ശിവന്‍കുട്ടി എംഎല്‍എയും ചാലയിലെ ശുചീകരണ പരിപാടിയില്‍ ഉണ്ടായിരുന്നു.

രാജേട്ടന്‍

രാജേട്ടന്‍

തിരുവനന്തപുരത്ത് ഒരു നല്ല കാര്യം നടക്കുമ്പോള്‍ എല്ലാവരുടേയും രാജേട്ടനും മാറി നില്‍ക്കാന്‍ പറ്റില്ലല്ലോ... പ്രത്യേകിച്ച് മോദി സ്വച്ഛ ഭാരതുമായി രംഗത്തിറങ്ങിയ സാഹചര്യത്തില്‍...

മന്ത്രിയും എംഎല്‍എയും മേയറും

മന്ത്രിയും എംഎല്‍എയും മേയറും

ചാലയില്‍ ശുചീകരണ ജോലികളില്‍ ഏര്‍പ്പെടുന്ന മന്ത്രി വിഎസ് ശിവകുമാര്‍, വിശിവന്‍കുട്ടി എംഎല്‍എ, നഗരസഭ മേയര്‍ ചന്ദ്രിക എന്നിവര്‍..

English summary
Pinarayi Vijayan inaugurates CPM's Clean Kerala Project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X