കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയ ദുരിതാശ്വാസം: തിങ്കളാഴ്ച്ച മുതല്‍ അടിയന്തര സഹായം അക്കൗണ്ടുകളില്‍ എത്തിതുടങ്ങുമെന്ന് പിണറായി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് തിങ്കളാഴ്ച്ച മുതല്‍ അടിയന്തര സഹായം എത്തിതുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടി വന്ന കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ അടിയന്തരധനസഹായം നല്‍കുന്നത്. ക്യാമ്പുകളില്‍ കഴിയേണ്ടി വന്നവരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ കൂടി പരിശോധിച്ച ശേഷമാണ് ധനസഹായവിതരണം നടത്തുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് പരമാവധി വേഗത്തില്‍ ധനസഹായം ലഭ്യമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. അടിയന്തരധനസഹായമായ പതിനായിരം രൂപയുടെ വിതരണം ആരംഭിക്കുകയാണ്. തിങ്കളാഴ്ച മുതല്‍ ദുരിതബാധിതരുടെ അക്കൗണ്ടില്‍ അടിയന്തരധനസഹായം എത്തി തുടങ്ങും. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടി വന്ന കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ അടിയന്തരധനസഹായം നല്‍കുന്നത്. ക്യാമ്പുകളില്‍ കഴിയേണ്ടി വന്നവരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ കൂടി പരിശോധിച്ച ശേഷമാണ് ധനസഹായവിതരണം നടത്തുന്നത്.

flood

ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ കുടുംബങ്ങള്‍ക്കു പുറമെ പ്രളയ സാധ്യത മുന്നിൽ കണ്ട് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടേയോ വീടുകളിൽ മാറി താമസിച്ച കുടുംബങ്ങൾക്കും അടിയന്തര ധനസഹായത്തിന് അർഹത ഉണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ കഞ്ഞിപ്പുരകളിൽ രജിസ്റ്റർ ചെയ്യുകയും ഭക്ഷണം നൽകുകയും ചെയ്ത കുടുംബങ്ങൾ, ഒറ്റയ്ക്കും കുടുംബമായും ക്യാമ്പിൽ രജിസ്റ്റർ ചെയ്ത അതിഥി തൊഴിലാളികൾ എന്നിവര്‍ക്കും ധനസഹായം നൽകും.

പുറത്തു വന്ന ശബ്ദസന്ദേശം തന്‍റേത് തന്നെ; എന്നാല്‍ ഇതിലും ചില കളികള്‍ നടന്നു, നാസിലിന്‍റെ പ്രതികരണംപുറത്തു വന്ന ശബ്ദസന്ദേശം തന്‍റേത് തന്നെ; എന്നാല്‍ ഇതിലും ചില കളികള്‍ നടന്നു, നാസിലിന്‍റെ പ്രതികരണം

തുഷാര്‍ കേസില്‍ വന്‍ ട്വിസ്റ്റ്; കേസ് ആസൂത്രിതം? ചിലവ് 5 ലക്ഷം, നാസിലിന്‍റെ ശബ്ദരേഖ പുറത്ത്തുഷാര്‍ കേസില്‍ വന്‍ ട്വിസ്റ്റ്; കേസ് ആസൂത്രിതം? ചിലവ് 5 ലക്ഷം, നാസിലിന്‍റെ ശബ്ദരേഖ പുറത്ത്

English summary
pinarayi vijayan on flood relief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X