കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവുമായി കൊച്ചി മെട്രോ; ദൈനംദിന പ്രവര്‍ത്തനലാഭവും സ്വന്തം

Google Oneindia Malayalam News

കൊച്ചി: മാഹാരാജാസ് മുതല്‍ തൈക്കുടം വരെ സര്‍വ്വീസ് ദീര്‍ഘിപ്പിച്ചതോടെ കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. സെപ്തംബര്‍ ഏഴ് ശനിയാഴ്ച്ച മാത്രം 95285 യാത്രക്കാരാണ് മെട്രോയില്‍ യാത്ര ചെയ്തത്. ഈ മാസം മൂന്ന് വരെ 39,936 യാത്രക്കാർ മാത്രം ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്നാണ് ഇത്രവലിയ വര്‍ധനവ് ഉണ്ടായത്. സര്‍വ്വീസ് ദീര്‍ഘിപ്പിച്ചതിനൊപ്പം നിരക്കില്‍ ഇളവ് വരുത്തിയതും യാത്രക്കാരുടെ വര്‍ധനവിന് കാരണമായി. കൊച്ചിയുടെ പൊതുഗതാഗത രംഗത്തെ നിര്‍ണ്ണായക സാന്നിധ്യമായി മെട്രോ മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

യുഡിഎഫ് യോഗം ജോസഫിനെ അപമാനിച്ചു, പിജെ ജോസഫ് മുന്നണി വിടണമെന്ന് കോടിയേരി ബാലകൃഷ്ണന്‍യുഡിഎഫ് യോഗം ജോസഫിനെ അപമാനിച്ചു, പിജെ ജോസഫ് മുന്നണി വിടണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വന്‍മുന്നേറ്റമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മെട്രോ സ്വന്തമാക്കിയത്. ദൈനംദിന പ്രവര്‍ത്തനലാഭമെന്ന എന്ന സുപ്രധാന നേട്ടവും ഈ ദിവസങ്ങളില്‍ മെട്രോ സ്വന്തമാക്കിയെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

കൊച്ചിയുടെ പൊതുഗതാഗത രംഗത്തെ നിര്‍ണ്ണായക സാന്നിധ്യമായി മെട്രോ മാറുകയാണ്. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വന്‍മുന്നേറ്റമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മെട്രോ സ്വന്തമാക്കിയത്. ദൈനംദിന പ്രവര്‍ത്തനലാഭമെന്ന എന്ന സുപ്രധാന നേട്ടവും ഈ ദിവസങ്ങളില്‍ മെട്രോ സ്വന്തമാക്കി. മഹാരാജാസ് കോളേജില്‍ നിന്നും തൈക്കൂടത്തേക്കുള്ള മെട്രോ സര്‍വ്വീസ് ആരംഭിക്കും മുമ്പ് സപ്തംബര്‍ മൂന്നിന് 39,936 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. സര്‍വ്വീസ് ആരംഭിച്ച ശേഷം നാലിന് 65,285 ,അഞ്ചിന് 71,711 ആറിന് 83032.എന്നിങ്ങനെ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു. ശനിയാഴ്ച ( സപ്തംബര്‍ ഏഴിന് ) 95,285 യാത്രക്കാരാണ് മെട്രോയെ ആശ്രയിച്ചത്.

metro

വൈറ്റില, സൗത്ത് തുടങ്ങി നഗരത്തിലെ സുപ്രധാന മേഖലകളിലേക്ക് മെട്രോ നീട്ടിയതിനു പിന്നാലെയാണ് ഈ നേട്ടം. യാത്രക്കാര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കിയതും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയതും നേട്ടമായി എന്നാണ് വിലയിരുത്തല്‍. പ്രതിദിന പാസ്, വാരാന്ത്യ പാസ്, പ്രതിമാസ പാസ് എന്നിവ മെട്രോ ഈ ഘട്ടത്തില്‍ യാത്രക്കാര്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരുന്നു. നല്ല സ്വീകാര്യതയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചത്. യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച് ഓണദിനങ്ങളില്‍ കൂടുതല്‍ സമയം സര്‍വ്വീസ് നടത്താന്‍ മെട്രോ തീരുമാനിച്ചിട്ടുണ്ട്.

ഡികെ ശിവകുമാറിന്‍റെ വളര്‍ച്ചയില്‍ അസൂയ, അറസ്റ്റിന് പിന്നില്‍ സിദ്ധരാമയ്യ, ഗുരുതര ആരോപണംഡികെ ശിവകുമാറിന്‍റെ വളര്‍ച്ചയില്‍ അസൂയ, അറസ്റ്റിന് പിന്നില്‍ സിദ്ധരാമയ്യ, ഗുരുതര ആരോപണം

English summary
pinarayi vijayan on kochi metro
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X