ബംഗാളി ഭാഷയിൽ പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ്; ത്രിപുരയിൽ ചരിത്രവിജയം സമ്മാനിക്കുമെന്ന് ഉറപ്പ്!

  • Written By: Desk
Subscribe to Oneindia Malayalam

തിരുവന്തപുരം: ബംഗാളി ഭാഷയിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. ത്രിപുരയിൽ ഇടതുമുന്നണിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടാണി പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മണിക് സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ ത്രിപുരയുടെ സമഗ്രവികസനം സാധ്യമാക്കുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കി.

എല്ലാ വിഭാഗം ജനങ്ങളും ഒരുമയോടെ ജീവിക്കുന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ത്രിപുരയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ വ്യക്തമാക്കി. ത്രിപുരയിലെ വോട്ടര്‍മാര്‍ ഇടതുമുന്നണിക്ക് ചരിത്ര വിജയം സമ്മാനിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. എല്ലാ ഇടതു സ്ഥാനാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ നേര്‍ന്നാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Pinarayi Vijayan

ത്രിപുരയിലെ ജനങ്ങള്‍ ബിജെപിയുടെ തകര്‍ച്ചയ്ക്ക് തുടക്കം കുറിക്കുന്നത് കാണാന്‍ രാജ്യം മുഴുവനും, വിശിഷ്യ കേരള ജനത കാത്തിരിക്കുകയാണെന്നും പിണറായി പറഞ്ഞു. ദേശീയത പ്രസംഗിക്കുന്ന ബി ജെ പി വിഘടനവാദികളുമായി ചേരുന്നതിനാണ് ത്രിപുര സാക്ഷിയാവുന്നത്. സി പി ഐ എം പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത ആക്രമണം നടത്തുകയാണ്. ബി ജെ പി യെ ത്രിപുരന്‍ ജനത തള്ളിക്കളയും എന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
Pinarayi Vijayan's facebook post in Bengali language

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്