കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്‌ പിണറായി ഡാ... ആരൊക്കെ എതിര്‍ത്താലും ഗയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി നിര്‍ത്തിവെക്കില്ലെന്ന്‌...

എസ്ഡിപിഐ പോലുള്ള സംഘടനകളാണ് പദ്ധതിക്കെതിരെ സമരവുമായി രംഗത്തുള്ളതെന്നും പിണറായി പറഞ്ഞു. പദ്ധതിയുമായി സഹകരിക്കുന്നില്ലെങ്കില്‍ പോലീസ് അവരുടെ വഴി നോക്കുമെന്നും പിണറായി വ്യക്തമാക്കി.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ഗയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്ഡിപിഐ പോലുള്ള സംഘടനകളാണ് പദ്ധതിക്കെതിരെ സമരവുമായി രംഗത്തുള്ളതെന്നും പിണറായി പറഞ്ഞു.

പദ്ധതിക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവുണ്ടെന്നും വിടി ബല്‍റാമിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പദ്ധതിയുമായി സഹകരിക്കുന്നില്ലെങ്കില്‍ പോലീസ് അവരുടെ വഴി നോക്കുമെന്നും പിണറായി വ്യക്തമാക്കി. നവരത്‌ന പദവിയുള്ള ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയും (ഗെയ്ല്‍) കേരള വ്യവസായ വികസന കോര്‍പ്പറേഷനും ചേര്‍ന്ന് 3700 കോടി രൂപ ചിലവില്‍ തയ്യാറാക്കുന്ന പദ്ധതിയാണ് ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതി.

 സംസ്‌ക്കരണ കേന്ദ്രം

സംസ്‌ക്കരണ കേന്ദ്രം

കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍ പ്ലാന്റില്‍ നിന്നും കര്‍ണ്ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ പെട്രോളിയം സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് പ്രകൃതിവാതകം കൊണ്ടുപോകുന്നതിനാണ് പദ്ധതി തയ്യാറാക്കുന്നത്.

 വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു

വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു

കേരള വ്യവസായവകുപ്പ് ഏഴ് ജില്ലകളില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി കൂട്ടമരണത്തിനുള്ള ഗ്യാസ് ബോംബ് ആയി മാറുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. രാജസ്ഥാന്‍ പോലുള്ള ജനസാന്ദ്രത കുറഞ്ഞ വിജനപ്രദേശങ്ങളിലൂടെ പൈപ്പ് കൊണ്ടുപോകുന്നതിനായി ഉണ്ടാക്കിയ 1962ലെ പെട്രോളിയം ആന്റ് മിനറല്‍സ് പൈപ്പ് ലൈന്‍ (അക്വിസിഷന്‍ ഓഫ് യൂസ് ഇന്‍ലാന്‍ഡ്) നിയമമാണ് ജനസാന്ദ്രതയേറിയ കേരളത്തിലും പ്രയോഗിക്കുന്നത്.

 ഗെയില്‍ പൈപ്പ് ലൈന്‍

ഗെയില്‍ പൈപ്പ് ലൈന്‍

മറ്റുരാജ്യങ്ങള്‍ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുനടപ്പാക്കുന്ന ഇത്തരം പദ്ധതികളില്‍ ജനവാസ മേഖലയില്‍ നിന്ന് 1300 മീറ്റര്‍ അകലെയാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. ഇന്ത്യയില്‍ സ്‌ഫോടനവസ്തുക്കള്‍ സുരക്ഷാ ദൂരപരിധിയായ 45 മീറ്റര്‍ അകലം എന്നത് പോലും ഗെയില്‍ പൈപ്പ് ലൈനിന് ബാധകമല്ല. അതുമാത്രമല്ല, നിയമം അനുശാസിക്കുന്ന പല നിബന്ധനകളും ഗെയില്‍ പാലിക്കുന്നുില്ലെന്നും ആരോപണമുണ്ട്.

അപകടം സംഭവിച്ചാല്‍

അപകടം സംഭവിച്ചാല്‍

പദ്ധതി ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനമോ കൃഷിയോ അനുവദനീയമല്ല. വാതകം ചോര്‍ത്തുക, പൈപ്പ് കേടുപാടുകള്‍ വരുത്തുക എന്നിങ്ങനെ എന്തെങ്കിലും തകരാറുകള്‍ ആരുവരുത്തിയാലും 'കുറ്റം ചെയ്തത് ഞാനല്ല' എന്ന് തെളിയിക്കാനായില്ലെങ്കില്‍ സ്ഥലം ഉടമ മൂന്ന് വര്‍ഷം വരെ ജാമ്യമില്ലാത്ത തടവ് അനുഭവിക്കണം. അപകടമുണ്ടായാല്‍ സ്ഥലം ഉടമകളെ മാത്രമല്ല, പ്രദേശവാസികളെ മുഴുവനാണ് ബാധിക്കുക.

 വീണ്ടും ആരംഭിച്ചു

വീണ്ടും ആരംഭിച്ചു

ശക്തമായ ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഗെയില്‍ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ വീണ്ടും അതിനുള്ള പ്രവര്‍ത്തനം ആരംഭിക്കുകയാണ്.

 2007ലെ കരാര്‍

2007ലെ കരാര്‍

2007ല്‍ കേരള വ്യവസായ വകുപ്പിന്റെ കീഴിലുള്ള കേരള വ്യവസായ വികസന കോര്‍പ്പറേഷനും കേന്ദ്ര പ്രട്രോളിയം മന്ത്രാലയവും ഒപ്പ് വെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ഗെയിലിന്റെ വാതക പൈപ് ലൈന്‍ പദ്ധതി നടപ്പിലാക്കുന്നത്.

 ഭൂമി ഉപയോഗ ശൂന്യമാകും

ഭൂമി ഉപയോഗ ശൂന്യമാകും

കേരളത്തില്‍ പദ്ധതി പ്രായോഗികമാകുമ്പോള്‍ 4562 ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്യേണ്ടിവരുമെന്നാണ് പ്രാഥമിക നിഗമനം. ഇതിനു പുറമേ പദ്ധതിഭൂമിയില്‍ നിന്ന് മൂന്ന് മീറ്റര്‍ അകലെ മാത്രമേ കെട്ടിടനിര്‍മാണം പാടുള്ളൂ എന്ന നിയമം കൂടി പ്രയോഗവത്കരിക്കുമ്പോള്‍ വീണ്ടും ആറ് മീറ്റര്‍ കൂടി ഉപയോഗശൂന്യമാകും.

ആരോപണം

ആരോപണം

വാതക കുഴലുകളുടെ സുരക്ഷ അമേരിക്കന്‍ നിലവാരത്തിലാണെന്നും അതിനാല്‍ അപകടസാധ്യതയില്ലെന്നും അവകാശപ്പെടുന്ന ഗെയില്‍ അമേരിക്കയിലും ഇന്ത്യയിലെ തന്നെ വിവിധ സംസ്ഥാനങ്ങളിലും നടന്ന വാതക പൈപ് ലൈന്‍ അപകടങ്ങളെ മറച്ചുവെക്കുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്.

English summary
Pinarayi Vijayan says will not freeze gail gas pipeline project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X