Get Updates
Get notified of breaking news, exclusive insights, and must-see stories!

അൻവറിനെ തള്ളി മുഖ്യമന്ത്രി; പി ശശിയുടേത് മാതൃകാപരമായ പ്രവർത്തനം, ആരോപണങ്ങളെ അവജ്ഞയോടെ തള്ളുന്നു

പിവി അൻവർ എംഎൽഎയെ തള്ളി മുഖ്യമന്ത്രി. നേരിട്ട് വന്ന് പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടും അദ്ദേഹം മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത് തുടർന്നു. ഇടതുപക്ഷ എംഎൽഎ ആയിരുന്നെങ്കിൽ ആരോപണങ്ങള്‍ ആദ്യം പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നു. പി.ശശി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കാത്തതിന്റെ പേരിൽ ആരോപണങ്ങൾ ഉയർത്തിയാൽ അതിനെ അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

'ഇടതുപക്ഷ എംഎൽഎ ആണെന്ന ബോധ്യം പിവി അൻവറിന് ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹം വിഷയങ്ങൾ ആദ്യം പാർട്ടിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു വേണ്ടിയിരുന്നത്. എന്റെ ശ്രദ്ധയിലും പെടുത്താം. അതിന് ശേഷമായിരിക്കണം പരസ്യ നടപടിയിലേക്ക് പോകേണ്ടത്. അതല്ല അദ്ദേഹം സ്വീകരിച്ചത്. ആദ്യ ദിവസം പത്രസമ്മേളനം നടത്തിയപ്പോൾ തന്നെ അദ്ദേഹത്തെ ബന്ധപ്പെടാൻ ഓഫീസിനോട് നിർദ്ദേശിച്ചിരുന്നു. എന്നോട് നേരിട്ട് വന്ന് സംസാരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അടുത്ത ദിവസവും അദ്ദേഹം പത്രസമ്മേളനം നടത്തി. വീണ്ടും തന്നെ നേരിട്ട് വന്ന് കാണാൻ ആവശ്യപ്പെട്ടെങ്കിലും മൂന്നാം ദിവസവും അൻവർ പത്രസമ്മേളനം നടത്തി. മൂന്നാം ദിവസമാണ് അദ്ദേഹം പറയുന്നത് മുഖ്യമന്ത്രിയെ അടുത്ത ദിവസം കാണുമെന്ന്.

anvarsasi-1

സംസാരിക്കുന്ന കാര്യങ്ങൾ റെക്കോഡ് ചെയ്ത് കാണിക്കുകയാണ് അൻവർ ചെയ്തത്. ഏതെങ്കിലും പൊതുപ്രവർത്തകൻ അത്തരത്തിൽ ചെയ്യുമോ ? അടുത്ത ദിവസം വന്ന് എനിക്ക് നിവേദനം തന്നു. അഞ്ച് മിനിറ്റാണ് അൻവറിനെ കണ്ടത്. ഉചിതമായ നടപടി സ്വീകരിക്കാമെന്ന് അറിയിച്ചു. അൻവറിന്റേത് ഇടുപക്ഷ പശ്ചാത്തലമല്ല, അൻവറിന്റേത് കോൺഗ്രസ് വഴിയാണ്.അവിടെ നിന്നാണ് ഇങ്ങോട്ട് വന്നത്. ഞങ്ങളുടെ കൂട്ടത്തിലുള്ളൊരാൾ ഈ നടപടി സ്വീകരിക്കില്ല.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് പി ശശി. പാർട്ടിയാണ് പൊളിറ്റിക്കൽ സെക്രട്ടറിയായി അദ്ദേഹത്തെ നിയോഗിച്ചത്. മാതൃകാപരമായ പ്രവർത്തനമാണ് പി ശശി കാഴ്ചവെക്കുന്നത്. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റും സംഭവിച്ചിട്ടില്ല. നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കാത്തതിന്റെ പേരിൽ ആരോപണങ്ങൾ ഉയർത്തിയാൽ അവജ്ഞയോടെ തള്ളിക്കളയുന്നു

ഈ സർക്കാരിന് നിയമപ്രകാരം സ്വീകരിക്കാൻ പറ്റുന്ന നടപടിയാണ് അദ്ദേഹം സ്വീകരിക്കുന്നത്. അല്ലാതെ എല്ലാ പരാതികളിലും നടപടിയെടുക്കുകയല്ല. അതല്ലാതെയുള്ള നടപടി സ്വീകരിച്ചാൽ പൊളിറ്റിക്കൽ സെക്രട്ടറിക്ക് അങ്ങനെയൊരു പദവിയിൽ ഇരിക്കാൻ പറ്റില്ല. ചെയ്യാൻ കഴിയാത്ത കാര്യത്തിന്റെ പേരിൽ എന്തെങ്കിലും വിരോധം വെച്ച് പുലർത്തി വിളിച്ച് പറഞ്ഞാൽ പൊളിറ്റിക്കൽ സെക്രട്ടറിയെ മാറ്റില്ല. ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടാൽ മാത്രമായിരിക്കും ഒരാൾക്കെതിരെ നടപടി സ്വീകരിക്കുക. അല്ലാതെ ആരോപണത്തിന്റെ പേരിൽ നടപടി ഉണ്ടാകില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+