കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതി വെട്ടിച്ച നികേഷിന് പിണറായിയുടെ പിന്തുണ

  • By Mithra Nair
Google Oneindia Malayalam News

തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എം വി നികേഷ് കുമാറിനെ പിന്തുണച്ച് പിണറായി വിജയന്‍. എം വി നികേഷ് കുമാറിന് നേരെ കേന്ദ്രസര്‍ക്കാരിന് കീഴിലെ സെന്‍ട്രല്‍ എക്‌സൈസ് വകുപ്പ് നടത്തുന്ന നീക്കം അതിരുവിട്ടതും മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റം ആണെന്ന് പിണറായി വിജയന്‍. പിണറായി തന്റെ ഫേസ്ബുക്ക് പേജിലാണ് ഈ കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. പരസ്യദാതാക്കളില്‍ നിന്ന് കൈപ്പറ്റിയ സേവന നികുതി അടക്കാത്തത്തിനെ തുടര്‍ന്ന് നികേഷ് കുമാറിനെ സെന്‍ട്രല്‍ എക്‌സൈസ് വിഭാഗം അറസ്റ്റ് ചെയ്തതായി വാർത്തകളുണ്ടായിരുന്നു.

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എം വി നികേഷ് കുമാറിന് നേരെ കേന്ദ്രസര്‍ക്കാരിന് കീഴിലെ സെന്‍ട്രല്‍ എക്‌സൈസ് വകുപ്പ് നടത്തുന്ന നീക്കം അതിരുവിട്ടതും മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റവും ആണ്. കോര്‍പറേറ്റുകളുടെ ലക്ഷക്കണക്കിനു കോടി രൂപയുടെ നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ അവര്‍ക്ക് കൂടുതല്‍ ഇളവ് നല്‍കുകയാണ്. ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ രാജ്യത്തെ കോര്‍പറേറ്റുകള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് ഒടുക്കേണ്ട നികുതി അഞ്ച് ശതമാനമാണ് ഒറ്റയടിക്ക് വെട്ടിക്കുറച്ചത് മുന്‍പ് കിംഗ്ഫിഷര്‍ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടപ്പോള്‍ നികുതി കുറച്ചും സബ്‌സിഡി നല്‍കിയും താങ്ങിനിര്‍ത്തിയ അനുഭവമുണ്ട് .

-pinaray-talk.jpg -Properties

2005 മുതല്‍ 2012 വരെ മാത്രം ഖജനാവിലേക്ക് ചേരേണ്ട 26,12,135 കോടി രൂപയാണ് കോര്‍പറേറ്റുകള്‍ക്ക് വേണ്ടി എഴുതി തള്ളിയത്. മാധ്യമ സ്ഥാപനം ആയാല്‍ നികുതി അടയ്‌ക്കേണ്ടതില്ല എന്ന് അഭിപ്രായമില്ല. അതിനുള്ള സാവകാശം നല്‍കുന്നതിനു പകരം ബന്ദിയാക്കിയും പോലീസ് നടപടിയിലൂടെയും പിടിച്ച പിടിയില്‍ തുക ഈടാക്കും എന്ന ഹുങ്ക് അമിതാധികാര പ്രയോഗമായേ കാണാന്‍ കഴിയൂ. ഒരു സമൂഹത്തില്‍ ഇരട്ടനീതി പാടില്ല. സേവന നികുതി കുടിശ്ശികയുടെ പേരില്‍ മാധ്യമ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തകരുടെയും ഉത്തരവാദിത്തനിര്‍വഹണം തടസ്സപ്പെടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട് ഇതാണ് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

റിപ്പോര്‍ട്ടര്‍ ടിവിയുടെ സിഇഒയും ചീഫ് എഡിറ്ററും ആണ് നികേഷ് കുമാര്‍. അന്തരിച്ച സിഎംപി നേതാവ് എംവി രാഘവന്റെ മകനാണ്.

English summary
cpm leader pinarayi vijayan support mv nikesh kumar, Nikesh Kumar had himself informed the media that he was not taken into custody by Sales tax or Central Excise.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X