ന്യായീകരിച്ച് മതിയായി, വിവാദ ആകാശയാത്രയില്‍ മുഖ്യമന്ത്രി കുടുങ്ങിയോ?

 • Written By: Vaisakhan
Subscribe to Oneindia Malayalam
cmsvideo
  വിവാദ ആകാശയാത്രയില്‍ വീണ്ടും പിണറായി | Oneindia Malayalam

  തിരുവനന്തപുരം: ലാവലിന്‍ കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ഒഴിവായപ്പോള്‍ ആ സ്ഥലത്തേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ തേടി പുതിയ വിവാദമെത്തിയിരിക്കുകയാണ്. ഓഖി ദുരന്തം വിലയിരുത്താനെത്തിയ എട്ടംഗ സംഘത്തെ ഹെലികോപ്ടറില്‍ കാണാനായെത്തിയ പിണറായിയുടെ നടപടിയാണ് അദ്ദേഹത്തെ വിവാദനായകനാക്കിയിരിക്കുന്നത്. ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നുള്ള പണം ഉപയോച്ചായിരുന്നു മുഖ്യന്റെ ആകാശയാത്രയെന്നതും വിവാദങ്ങള്‍ കൊഴുപ്പിച്ചു.

  വിഷയത്തില്‍ പ്രതിപക്ഷം പിണറായിയെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചപ്പോള്‍ സിപിഎം അദ്ദേഹത്തെ സംരക്ഷിക്കുന്നതിനാണ് താല്‍പര്യപ്പെട്ടത്. അതോടൊപ്പം സ്വന്തം ഭാഗം ന്യായീകരിച്ചും മുന്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്റെ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചു.

  ലക്ഷങ്ങള്‍ ചെലവിട്ട് ആകാശയാത്ര

  ലക്ഷങ്ങള്‍ ചെലവിട്ട് ആകാശയാത്ര

  മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്ക് ലക്ഷങ്ങളാണ് ചെലവഴിച്ചത്. ദുരന്തം വിലയിരുത്താനെത്തിയ എട്ടംഗ കേന്ദ്രസംഘത്തിനായി പത്തര ലക്ഷം രൂപയാണ് ആകെ ചെലവായത്. ഇതേ സംഘത്തെ ഹെലികോപ്ടറില്‍ കാണാനെത്തിയ പിണറായി ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ചെലവിട്ടത് എട്ട് ലക്ഷം രൂപയാണ്.

  ഡിസംബര്‍ 26ന് തൃശൂരിലെ സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്ന മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തി നിയമസഭ യോഗത്തില്‍ പങ്കെടുക്കുന്നതിനും കേന്ദ്രസംഘത്തെ കാണുന്നതിനുമാണ് ദുരിതാശ്വാസ ഫണ്ടിലെ പണം ഉപയോഗിച്ച് ഹെലികോപ്ടര്‍ യാത്ര നടത്തിയത്.

  ഒത്താശ ചെയ്തത് പൊലിസ് മേധാവി

  ഒത്താശ ചെയ്തത് പൊലിസ് മേധാവി

  പിണറായിയുടെ ആകാശയാത്രയ്ക്ക് എല്ലാ വിധ സഹായങ്ങളും ചെയ്തത് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ്. ഇരട്ട എന്‍ജിനുള്ള ഹെലികോപ്ടര്‍ വേണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടു എന്നാണ് അദ്ദേഹം പറയുന്നത്. ബെഹ്‌റയുടെ ഇടപെടലിനെ തുടര്‍ന്നാണ് ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് വാടക നല്‍കി ചിപ്‌സണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹെലികോപ്ടറില്‍ മുഖ്യമന്ത്രി യാത്രചെയ്തത്. ഇക്കാര്യം ചിപ്‌സണ്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. വാടക തീരുമാനിച്ചതും ബെഹ്‌റയാണ്.

  റവന്യൂ വകുപ്പിന് അതൃപ്തി

  റവന്യൂ വകുപ്പിന് അതൃപ്തി

  മുഖ്യമന്ത്രിയുടെ നടപടിയില്‍ റവന്യൂ വകുപ്പ് കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിനാകെ ക്ഷീണമുണ്ടാക്കിയെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. നേരത്തെ തന്നെ പിണറായിയെ വിമര്‍ശിക്കാന്‍ കാത്തിരിക്കുന്ന സിപിഐയ്ക്ക് വീണുകിട്ടിയ വടികൂടിയാണ് ഇത്. എന്നാല്‍ പ്രതിഷേധം അവര്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല.

  റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പിഎച് കുര്യന്റെ നിലപാടുകളെ വിമര്‍ശിച്ച റവന്യൂ മന്ത്രി ദുരന്തനിവാരണ ഫണ്ടിന്റെ ചുമതലയുള്ള താനറിയാതെയാണ് മുഖ്യമന്ത്രി ആകാശയാത്രയ്ക്ക് പണം ചെലവഴിച്ചതെന്നും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കുര്യനോട് മന്ത്രി വിശദീകരണം തേടിയിട്ടുണ്ട്.

  വിടാതെ പ്രതിപക്ഷ പാര്‍ട്ടികള്‍

  വിടാതെ പ്രതിപക്ഷ പാര്‍ട്ടികള്‍

  മുഖ്യമന്ത്രിയെ ഒരുതരത്തിലും വിടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം സൂചിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പിണറായിക്കെതിരേ രൂക്ഷമായി പ്രതികരിച്ചു.

  പിണറായിക്ക് പകരം മറ്റൊരാളാണോ തുക പാസാക്കുന്നതിന് ഒപ്പുവച്ചതെന്ന് ചെന്നിത്തല പരിഹസിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് അറിയാതെയാണ് നടപടിയെന്നത് പരിഹാസജനകമാണെന്നും ചെന്നിത്തല പറഞ്ഞു. ദുരന്തനിവാരണ ഫണ്ട് ഹെലികോപ്ടര്‍ യാത്രയ്ക്ക് ചെലവഴിച്ച പിണറായിയുടെ നടപടി കണ്ണില്‍ ചോരയില്ലാത്തതാണെന്ന് കുമ്മനം രാജശേഖരനും വിമര്‍ശിച്ചിരുന്നു.

  സഹിക്കാനാവാത്ത ന്യായീകരണം

  സഹിക്കാനാവാത്ത ന്യായീകരണം

  താന്‍ മോഷണം നടത്തിയെന്ന രീതിയിലാണ് വിമര്‍ശനമെന്നായിരുന്നു വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. പണം എവിടെ നിന്ന് ചെലവാക്കുന്നു എന്ന് അന്വേഷിക്കേണ്ടത് തന്റെ ചുമതലയല്ല. അതൊക്കെ ഉദ്യോഗസ്ഥര്‍ നോക്കിക്കോളും. മുന്‍ മുഖ്യമന്ത്രിയും ഇത്തരത്തില്‍ യാത്ര ചെയ്തിരുന്നു എന്ന് ഉമ്മന്‍ചാണ്ടിയെ സൂചിപ്പിച്ച് പിണറായി പറയുകയും ചെയ്തു.

  ഇനിയും യാത്രകള്‍ വേണ്ടിവരും. സാധാരണ നടക്കുന്ന കാര്യങ്ങളാണ് ഇവയെല്ലാം. ദുരിതാശ്വാസ ഫണ്ടില്‍ നിന്നാണ് ചെലവാക്കിയതെന്ന് അറിഞ്ഞിരുന്നെങ്കില്‍ താന്‍ അത് അനുവദിക്കുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മുന്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമും മുഖ്യമന്ത്രിയെ ന്യായീകരിച്ചിട്ടുണ്ട്.

  ആദ്യ പിന്തുണച്ചു, പിന്നെ തിരുത്തി

  ആദ്യ പിന്തുണച്ചു, പിന്നെ തിരുത്തി

  ആകാശയാത്ര വിവാദത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ചിരിക്കുകയാണ് സിപിഎം. മുഖ്യമന്ത്രി ചെലവാക്കിയ എട്ട് ലക്ഷം രൂപ പാര്‍ട്ടി ഫണ്ടില്‍ നിന്ന് നല്‍കാനായിരുന്നു സിപിഎമ്മിന്റെ ശ്രമം. എന്നാല്‍ അവസാന നിമിഷം ഇതിനെ തിരുത്തി മന്ത്രി സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ രംഗത്തെത്തി. 10 പൈസ ഓഖി ഫണ്ടില്‍ നിന്ന് ചെലവാക്കിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

  നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തുക സംബന്ധിച്ച തീരുമാനമെടുക്കുമെന്നുമായിരുന്നു പറഞ്ഞു കേട്ടിരുന്നത്. യാത്രയ്ക്ക് ചെലവായ തുക നല്‍കാനുള്ള ശേഷി പാര്‍ട്ടിക്കുണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  pinarayi vijayan tapped disaster fund for private chopper ride for okhi

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്