കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി മാറും, പിന്നായാരാകും സെക്രട്ടറി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്ന് പ്രകാശ് കാരാട്ട് മാറുമെന്ന് ഏതാണ്ട് ഉറപ്പായി. അപ്പോള്‍ പിന്നെ കേരളത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായിയും മാറില്ലേ....

അടുത്ത സംസ്ഥാന സമ്മേളനം കഴിയുന്നതോടെ കേരളത്തിലെ സിപിഎമ്മിന് പുതിയ സെക്രട്ടറിയുണ്ടാകും... പറഞ്ഞത് മറ്റാരുമല്ല. ഇപ്പോഴത്തെ പാര്‍ട്ടി സെക്രട്ടറി സഖാവ് പിണറായി വിജയന്‍ തന്നെ. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനപ്രകാരം മൂന്ന് തവണയില്‍ കൂടുതല്‍ ഒരാള്‍ക്ക് സെക്രട്ടറി സ്ഥാനത്ത് ഇരിക്കാന്‍ കഴിയില്ല.

Pinarayi Vijayan

പുതിയതായി സംപ്രേഷണം തുടങ്ങിയ ടിവി ന്യൂ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പിണറായി പുതിയ സെക്രട്ടറിയുടെ കാര്യം പറഞ്ഞത്. അടുത്ത സംസ്ഥാന സെക്രട്ടറി ആരായിക്കും എന്ന കാര്യത്തില്‍ അഭ്യൂഹങ്ങള്‍ പലതും കേള്‍ക്കുന്നുണ്ടായിരുന്നെങ്കിലും താന്‍ ഉണ്ടാകില്ലെന്ന് പിണറായി വ്യക്തമാക്കുന്നത് ആദ്യമായിട്ടാണ്.

2015 ലാണ് അടുത്ത സമ്മേളനം നടക്കുക. 1998 മുതല്‍ കേരളത്തിലെ പാര്‍ട്ടിയുടെ സാരഥിയാണ് പിണറായി വിജയന്‍. ഇതിനിടെ ലാവലിന്‍ അഴിമതി കേസിന്റെ പേരില്‍ അദ്ദേഹം ഏറെ ക്രൂശിക്കപ്പെടുകയും ചെയ്തു.

അടുത്ത നിയമസഭ തിരഞ്ഞെടുപ്പോടെ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ പിണറായി വിജയന്‍ സജീവമാകും. ഒന്നര പതിറ്റാണ്ടായി സംഘടനാ മേഖലയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന പിണറായി വിജയന്‍ ഇകെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരിക്കുമ്പോഴാണ് സ്ഥാനം രാജിവച്ച് പാര്‍ട്ടി സെക്രട്ടറിയായത്. ചടയന്‍ ഗോവിന്ദന്റെ മരണത്തെ തുടര്‍ന്നായിരുന്നു പിണറായിയെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

അടുത്ത സംസ്ഥാന സെക്രട്ടറി ആരായിരിക്കും എന്ന രീതിയില്‍ പല ചര്‍ച്ചകളും പുറത്ത് വരുന്നുണ്ട്. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റേയും, എളമരം കരീമിന്റേയും, എകെ ബാലന്റേയും ഒക്കെ പേരുകള്‍ സജീവമായി പരിഗണനയിലുണ്ടെന്നാണ് വാര്‍ത്തകള്‍.

English summary
Pinarayi Vijayan will not go for next turn as CPM State Secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X