കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറ്റാന്വേഷണത്തില്‍ രാഷ്ട്രീയപരമായ ഇടപെടലുകള്‍ ഉണ്ടാവില്ല: മുഖ്യമന്ത്രി

  • By അക്ഷയ്‌
Google Oneindia Malayalam News

കണ്ണൂര്‍: കുറ്റാന്വേഷണത്തില്‍ രാഷ്ട്രീയപരമായ ഇടപെടലുകള്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് കെഎപി ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരുടെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസ് സേനയിലെ പരിശീലനക്രമം പരിഷ്‌കരിക്കും. സേനയില്‍ വ്യക്തികളും സംഘങ്ങളും ചേര്‍ന്ന് വഴിവിട്ട ഒരു നീക്കവും നടത്താന്‍ അനുവദിക്കില്ല. പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം പത്തു ശതമാനം ആയി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Pinarayi Vijayan

എന്ത് സ്വാതന്ത്ര്യവും അച്ചടക്കത്തിന്റെ പരിധിക്കുള്ളില്‍ നിന്നു മാത്രമേ അനുവദിക്കൂകയുള്ളൂ. സമ്മര്‍ദ്ദമില്ലാതെ സ്വാതന്ത്ര്യത്തോടെ പോലീസിന് പ്രവര്‍ത്തിക്കുവാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് മട്ടന്നൂര്‍ പൊലീസ് സ്‌റ്റേഷനിലെ സീനിയര്‍ പോലീസ് ഓഫിസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവം നടക്കുമ്പോള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പോലീസ് ഓഫിസറുടെ വീടിന് സമീപം മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനം നടക്കുകയായിരുന്നു.

English summary
Pinarayi Vijayan's statement about political murder in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X