• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജോസഫ് ചെയര്‍മാനും ഫ്രാന്‍സിസ് ജോര്‍ജ് ജന. സെക്രട്ടറിയും; പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ജോസഫ് വിഭാഗം

കൊച്ചി: കേരള കോണ്‍ഗ്രസ് എന്ന പേരും തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തിനെതിരെ പിജെ ജോസഫ് സമര്‍പ്പിച്ച ഹര്‍ജി ഈ വ്യാഴാഴ്ചയാണ് കോടതി പരിഗണിക്കുന്നത്. ജോസഫിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ നടപടി നേരത്തെ കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ പാർട്ടി ഭരണഘടന അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട വർക്കിംഗ് ചെയർമാൻ താനാണന്നാണ് പിജെ ജോസഫിന്‍റെ വാദം. അതേസമയം, കോടതയില്‍ നിന്ന് അനുകൂല വിധിയുണ്ടായേക്കില്ലെന്ന നിയമമോപദേശവും ജോസഫിന് ലഭിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.

ജോസഫിന് പുതിയ പാര്‍ട്ടി

ജോസഫിന് പുതിയ പാര്‍ട്ടി

പാര്‍ട്ടിയുടെ പേരും ചിഹ്നവും തിരികെ ലഭിച്ചില്ലെങ്കില്‍ ജോസഫിന് പുതിയ പാര്‍ട്ടി രൂപീകരിക്കേണ്ടി വരും. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഇതിനുള്ള നീക്കങ്ങള്‍ ഇപ്പോള്‍ തന്നെ ജോസഫ് ആരംഭിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോടതി വിധി വന്നതിന് ശേഷമായിരുന്നു പ്രത്യക്ഷമായ ചര്‍ച്ചകളിലേക്ക് കടക്കുക.

ജോസ് പക്ഷം ഇടതുമുന്നണിയിലേക്ക്

ജോസ് പക്ഷം ഇടതുമുന്നണിയിലേക്ക്

ജോസ് പക്ഷം ഇടതുമുന്നണിയിലേക്ക് പോവുമ്പോള്‍ അവിടെ വലിയൊരു പിളര്‍പ്പ് ഉണ്ടാവുമെന്ന് പിജെ ജോസഫ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ജോസഫ് എം പുതുശ്ശേരിയല്ലാതെ മറ്റ് പ്രമുഖ നേതാക്കളെയൊന്നും അടര്‍ത്തിയെടുക്കാന്‍ ജോസഫ് വിഭാഗത്തിന് സാധിച്ചിട്ടില്ല. ജോസഫ് എം പുതുശ്ശേരിയുടെ കൂറുമാറ്റത്തിന് പിന്നില്‍ തിരുവല്ല സീറ്റാണ് ലക്ഷ്യമെന്നതും വ്യക്തമാണ്.

 സിഎഫ് തോമസിന്‍റെ സാന്നിധ്യം

സിഎഫ് തോമസിന്‍റെ സാന്നിധ്യം

പഴയ മാണി പക്ഷത്തെ പ്രമുഖ നേതാവായിരുന്ന സിഎഫ് തോമസിനെ തന്‍റെ ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞത് ജോസുമായുള്ള പോരില്‍ ജോസഫിന് മുതല്‍ കൂട്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജോസഫില്ല. ഫലത്തില്‍ പഴയ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തുള്ള പ്രമുഖര്‍ തന്നെയാണ് ഇപ്പോഴും അദ്ദേഹത്തിന്‍റെ ചേരിയിലുള്ളത്.

കേരള കോണ്‍ഗ്രസ് എന്ന് തന്നെ

കേരള കോണ്‍ഗ്രസ് എന്ന് തന്നെ

പഴയ ജോസഫ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനുണ്ട്. എന്നാല്‍ ഇത് തിരിച്ചടിയാവുമെന്ന മുന്നറിയിപ്പും ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നു. കേരള കോണ്‍ഗ്രസ് എന്ന തുടക്കത്തില്‍ തന്നെയാവും പുതിയ പാര്‍ട്ടി രൂപീകരിക്കുക. ബാക്കി എന്ത് വേണമെന്നുള്ളതിനെ കുറിച്ചാണ് ഇപ്പോള്‍ പ്രധാനമായും ചര്‍ച്ചകള്‍ നടക്കുന്നത്.

പിസി തോമസുമായുള്ള സഹകരണം

പിസി തോമസുമായുള്ള സഹകരണം

അതിനിടെ എന്‍ഡിഎയുടെ ഭാഗമായ പിസി തോമസിന്‍റെ കേരള കോണ്‍ഗ്രസുമായി ലയിക്കാനുള്ള നീക്കവും പിജെ ജോസഫ് വിഭാഗം നടത്തണം. ബ്രാക്കറ്റില്‍ പേരില്ലാത്ത ഏക കേരള കോണ്‍ഗ്രസ് പാര്‍ട്ടി പിസി തോമസിന്‍റേതാണ്. ലയനത്തോടെ ആ പേര് സ്വന്തമാക്കാന്‍ കഴിയുമെന്നതാണ് ജോസഫ് അനുകൂലമായി കാണുന്നത്. എന്നാല്‍ പിസി തോമസിന്‍റെ മുന്നണി മാറ്റം ആണ് പ്രധാന തടസ്സം.

ഫ്രാൻസീസ് ജോർജ് ജനറല്‍ സെക്രട്ടറി

ഫ്രാൻസീസ് ജോർജ് ജനറല്‍ സെക്രട്ടറി

പിസി തോമസുമായി ലയനം നടന്നില്ലെങ്കില്‍ ജനാധിപത്യ കേരളാ കോൺഗ്രസ് ചെയർമാനായിരുന്ന ഫ്രാൻസീസ് ജോർജ് ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറിയായിട്ടായിരിക്കും പുതിയ പാര്‍ട്ടി രൂപീകരിക്കുക. പിജെ ജോസഫ് ചെയര്‍മാനായി തുടരും. അതേസമയം കേരള കോൺഗ്രസ് എം മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ജോയ് എബ്രഹാം സെക്രട്ടറിമാരുടെ പട്ടികയിലേക്ക് ഒതുങ്ങും.

 ചങ്ങനാശ്ശേരി സീറ്റിന്

ചങ്ങനാശ്ശേരി സീറ്റിന്

യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻ്റായിരുന്ന മറ്റൊരു പ്രമുഖൻ സജി മഞ്ഞക്കടമ്പിലിനെ പാർടി കോട്ടയം ജില്ലാ പ്രസിഡൻ്റ് പദവിയിൽ നിലനിർത്തി അനുനയിപ്പിക്കാനാവും ശ്രമിക്കുക. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചങ്ങനാശ്ശേരി സീറ്റും മഞ്ഞക്കടമ്പന്‍ ലക്ഷ്യം വെക്കുന്നുണ്ട്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സാധ്യതയില്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍

കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ഭാഗമായി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 5 സീറ്റിലായിരുന്നു ജോസഫ് ഗ്രൂപ്പ് മത്സരിച്ചത്. അന്ന് മാണി പക്ഷത്ത് നിന്ന് മത്സരിച്ച ജോസഫ് എം പുതുശ്ശേരിയും സിഎഫ് തോമസും പിന്നീട് ജോസഫ് പക്ഷത്തേക്ക് മാറിയെങ്കിലും 7 സീറ്റിന് വേണ്ടി യുഡിഎഫില്‍ അവകാശ വാദം ഉന്നയിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

വിപ്പ് ലംഘനം

വിപ്പ് ലംഘനം

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം കോടതി അംഗീകരിക്കാന്‍ പേരും ചിഹ്നവും നഷ്ടമാവുന്നു എന്നതിനോടൊപ്പം വിപ്പ് ലംഘനമെന്ന വലിയൊരു പ്രതിസന്ധിയും ജോസഫ് വിഭാഗത്തിന് മുന്നിലുണ്ട്. വിപ്പ് ലംഘനത്തിന് എംഎൽഎമാരായ ജോസഫിനും മോൻസിനും അയോഗ്യത ഉണ്ടായാൽ തൊടുപുഴയിൽ പിജെ ജോസഫിന്റെ മകൻ അപു ജോസഫിനെയും കടുത്തുരുത്തിയിൽ മോൻസിന്റെ വിശ്വസ്തനുമാവും മത്സരിക്കുക.

സാധ്യതകള്‍

സാധ്യതകള്‍

ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടന്‍തന്നെ വീണ്ടും മത്സരിച്ചേക്കും. തൊടുപുഴ, കടുത്തുരുത്തി ഇരിങ്ങാലക്കുട, കോതമംഗലം, മൂവാറ്റുപുഴ, പൂഞ്ഞാർ, ചങ്ങനാശേരി എന്നീ മണ്ഡലങ്ങൾ നേടുകയാണ് ജോസഫിന്റെ ലക്ഷ്യം.മാണി ഗ്രൂപ്പിൽ നിന്നുള്ളവർക്കായി പാലാ, ഏറ്റുമാനൂർ എന്നീ മണ്ഡലങ്ങളും ചോദിക്കും. കോടതി വിധി പ്രതികുലമായാല്‍ ആദ്യം പാര്‍ട്ടി രൂപീകരണം, പിന്നീട് സീറ്റു ചര്‍ച്ചകള്‍ എന്നതാണ് ജോസഫ് ഉദ്ധേശിക്കുന്നത്.

ജോസ് കെ മാണിയുമായി ഇനി ചര്‍ച്ചയില്ല, എന്‍സിപിയുടെ കാര്യം ആലോചിക്കും; നീക്കങ്ങളുമായി യുഡിഎഫ്

English summary
PJ Joseph faction to form new Kerala Congress party; Discussions are progressing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X