യോഗയോ... 'അത് നമ്മക്ക് ഹറാമാണ്'; പോലീസിന്റെ യോഗ പരിശീലനത്തിനെതിരെ പി ജയരാജന്‍
കണ്ണൂരില്‍ പോലീസുകാര്‍ക്കായി പതഞ്ജലിയുടെ നേതൃത്വത്തില്‍ തലശേരി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് ക്യാംപ് അരങ്ങേറിയത്
കണ്ണൂര്‍: യോഗ പരിശീലത്തിനെതിരെ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍. ചില മതസങ്കുചിതവാദികള്‍ അവരുടെ ആശയപ്രചരണത്തിന്റെ ഭാഗമായി യോഗ പരിശീലിപ്പിക്കുന്നുണ്ട്. അത്തരക്കാരുടെ പരിശീലന കളരിയായി പൊലീസ് സേനയുടെ ഭാഗമായിട്ടുള്ള ആളുകള്‍ മാറരുതെന്നാണ് ജയരാജന്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.
പൊലീസ് സേനാംഗങ്ങള്‍ക്ക് വര്‍ഗീയ മനസല്ല മതനിരപേക്ഷ മനസാണ് വേണ്ടത്. അത് കൊണ്ട് നിലവിലുള്ള യോഗ സിലബസ് മാറ്റി വിശാലവീക്ഷണത്തോട് കൂടി യോഗ പരിശീലിപ്പിക്കുന്നതിനുള്ള സിലബസ് അംഗീകരിക്കണമെന്നും ഡിജിപിയോട് ജയരാജന്‍ ഫെയ്‌സ്ബുക്കിലൂടെ അഭ്യര്‍ത്ഥിക്കുന്നു. കണ്ണൂരില്‍ പോലീസുകാര്‍ക്കായി
പതഞ്ജലിയുടെ നേതൃത്വത്തില്‍ തലശേരി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് ക്യാംപ് അരങ്ങേറിയത്.

കേരള പോലീസ് വ്യത്യസ്തം
ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും വര്‍ഗീയവത്കരിക്കപ്പെട്ട പൊലീസ് സേനയെ കുറിച്ചുള്ള പരാതികള്‍ നിലനില്‍ക്കുന്നുണ്ട്.എന്നാല്‍ കേരളത്തിലെ പോലീസ് സേന അതില്‍നിന്നും തികച്ചും വ്യത്യസ്തമായിരുന്നു.

യോഗ സിലബസ്
പോലീസുകാര്‍ക്കിടയില്‍ തെറ്റായ ആശയം പ്രചരിപ്പിക്കാനുള്ള വേദിയായി ഇപ്പോഴത്തെ യോഗ സിലബസ് മാറുമോ എന്ന് ആശങ്കപ്പെടുന്നവര്‍ പോലീസ് സേനയില്‍ തന്നെ ഉണ്ടെന്നും ജയരാജന്‍ പറഞ്ഞു.

തലശ്ശേരി
ഡിജിപി ലോക്‌നാഫ് ബെഹ്‌റയുടെ സര്‍ക്കുലറിനെ തുടര്‍ന്നാണ് തലശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ യോഗ ക്യാംപ് നടന്നത്. 150 ഓളം പോലീസുകാര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

പോലീസ് സ്‌റ്റേഷന്‍
ആഴ്ചയില്‍ ഒരു ദിവസം സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍ യോഗ നിര്‍ബന്ധമാക്കിയുളള ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ് പുറത്തിറങ്ങിയത് ഈ മാസമാണ്.

സ്വകാര്യ ഏജന്‍സി
പോലീസിലെ ട്രെയിനര്‍മാരെ കൂടാതെ സ്വകാര്യസ്ഥാപനങ്ങളിലുളളവരെയും ട്രെയിനര്‍മാരായി തെരഞ്ഞെടുത്തിട്ടുണ്ട്. ബാബ രാംദേവിന്റെയും ശ്രീ ശ്രീ രവിശങ്കറിന്റെയും സ്ഥാപനങ്ങളില്‍ നിന്നുളള ട്രെയിനര്‍മാരും ഇക്കൂട്ടത്തിലുണ്ട്.

പരിശീലനം
തിങ്കളാഴ്ച കണ്ണൂരില്‍ ബാബ രാംദേവിന്റെ ശിഷ്യന്‍മാരാണ് യോഗ പരിശീലിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം
മത സങ്കുചിത വീക്ഷണം
സംസ്ഥാനത്തെ പോലീസ് സേനാംഗങ്ങള്‍ക്ക് യോഗ പരിശീലിപ്പിക്കുന്നത് ഉചിതവും സ്വാഗതാര്‍ഹവുമായ കാര്യമാണ്.എന്നാല്‍ മതസങ്കുചിത വീക്ഷണമുള്ള പാഠ്യപദ്ധതിയാണ് ഇപ്പോഴത്തെ പരിശീലനത്തിന് ആധാരമാക്കുന്നത്. ഇത് ആശാസ്യമല്ലെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications