എടപ്പാളോട്ടം മറക്കരുത് 'ജന'മേ... ജനനം എടപ്പാളിലാണ്... കിടിലന്‍ കുറിപ്പുമായി അബ്ദുറബ്ബ്
മലപ്പുറം: ലക്ഷദ്വീപ് വിഷയത്തില്‍ ദ്വീപ് നിവാസികള്‍ക്ക് അനുകൂലമായി പ്രതികരിച്ച നടന്‍ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ജിഹാദികളുടെയും കമ്യൂണിസ്റ്റുകളുടെയും പിന്തുണ ലഭിക്കാനാണ് താരം ഇങ്ങനെ ചെയ്തതെന്നാണ് പല വിമര്‍ശനങ്ങളില്‍ ഒന്ന്. പൃഥ്വിരാജിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി താരങ്ങളും രാഷ്ട്രീയ പ്രമുഖരും രംഗത്തുവന്നു. എങ്കിലും വിമര്‍ശനങ്ങള്‍ക്ക് ഒരു കുറവുമില്ല. അതിനിടെയാണ് പൃഥ്വിരാജിനെ രൂക്ഷമായി വിമര്‍ശിച്ച് ജനം ടിവിയുടെ പ്രതികരണം വന്നത്. ഇതിനോട് സരസമായി പ്രതികരിച്ചിരിക്കുകയാണ് മുന്‍ വിദ്യഭ്യാസ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ അബ്ദുറബ്ബ്.

ജനനം മലപ്പുറം ജില്ലയിലെ എടപ്പാളിലാണ്. 'എടപ്പാളോട്ടം' മറക്കരുത് 'ജന'മേ എന്നാണ് അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പൃഥ്വിരാജിനെയും ജനം ടിവിയെയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രതിഷേധം ഉയര്‍ന്ന എടപ്പാളിലെ സംഭവത്തെയും ഒറ്റവരിയില്‍ ഒതുക്കിയാണ് അബ്ദുറബ്ബിന്റെ പോസ്റ്റ്. വന്‍ പ്രതികരണമാണ് മുന്‍ മന്ത്രിയുടെ പോസ്റ്റിന് ലഭിക്കുന്നത്. ലേ സംഘി: അയ്യോ ആ ഓട്ടം ഓര്‍മിപ്പിക്കല്ലെ പൊന്നോ എന്നാണ് എടപ്പാള്‍ സംഭവം ചൂണ്ടിക്കാട്ടി പലരുടെയും കമന്റുകള്‍. അതേസമയം, പൃഥ്വിരാജിനെതിരായ വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബത്തിലേക്കും നീണ്ടിരുന്നു. ഇതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടന്‍ സുബീഷ് സുധി രംഗത്തുവന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...
നിങ്ങളെല്ലാവരും ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല, പൃഥ്വിരാജ്, ഒരു പക്ഷെ പൃഥ്വിരാജിന്റെ മകള്‍ സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കുമ്പോഴൊക്കെ ആണ് മലയാളി ആ കുട്ടിയുടെ മുഖം കാണുന്നത്. കേരളത്തിലെ വിലപ്പെട്ട നടന്‍ എന്ന നിലയില്‍ അദ്ദേഹത്തിനതാഘോഷമാക്കാം. പക്ഷെ ഒരു താരം എന്നതിനപ്പുറം അദ്ദേഹം ഒരു അച്ഛനാണ്. തന്റെ മകളുടെ സ്വകാര്യ നിമിഷങ്ങളില്‍ ആരും കടന്നു ചെല്ലരുതെന്ന ആഗ്രഹം ഒരച്ഛനുണ്ടാവും. പൃഥ്വിരാജിനെ വിമര്‍ശിക്കാം. അദ്ദേഹത്തിന്റെ മകളെ പറയുന്നത് ശരിയല്ല. ആരെ മക്കളെ പറയുന്നതും ശരിയല്ല. അത് മനസിലാവണമെങ്കില്‍ നല്ലൊരു സഹോദരനാവണം, അനിയനാവണം അതിനപ്പുറത്തേക്ക് നല്ലൊരു മനുഷ്യനാവണം. നട്ടെല്ലുള്ള നിലപാടുകളുടെ പേരില്‍ ഇങ്ങേരെ എത്രത്തോളം അവഹേളിച്ചാലും ഇങ്ങേരുടെ രോമത്തില്‍ ഏല്‍ക്കില്ല.
ശരിക്കും ക്യൂട്ട്.. നടി ആൻഡ്രിയയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ












Click it and Unblock the Notifications