Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആരോഗ്യവകുപ്പ് കപ്പിത്താനില്ലാതെ ആടി ഉലയുന്ന കപ്പലായി മാറി, പിൻവാതിൽ വഴി 900 പേരെ നിയമിച്ചു':പികെ ഫിറോസ്

സംസ്ഥാനത്ത് ആരോഗ്യ വകുപ്പിനെ പാർട്ടി നിയമനങ്ങളുടെ വേദിയാക്കുന്നുവെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. നിയമനങ്ങൾ പാർട്ടി ഓഫീസിൽ നിന്ന് തീരുമാനിക്കുന്ന സ്ഥിതിയാണ് എന്നാണ് ഫിറോസ് ഉന്നയിച്ചിരിക്കുന്ന ആരോപണം. ആയുഷ് മിഷന് കീഴിലുള്ള വിവിധ വകുപ്പുകളിലായി 900 പേരെ പിൻവാതിൽ വഴി നിയമിച്ചെന്നും പികെ ഫിറോസ് ആരോപിച്ചു.

ആയുർവേദം/ ഹോമിയോ വകുപ്പുകളിലടക്കം ഡോക്ടർമാരെ വരെ ഒരു മാനദണ്ഡവും പാലിക്കാതെ നിയമിക്കുന്നു എന്നാണ് ആരോപണം. മുൻകൂട്ടി തയാറാക്കിയ പട്ടിക പ്രകാരമാണ് നിയമനങ്ങൾ നടക്കുന്നത്. എടക്കര ആയുർവേദ ആശുപത്രിയിലെ നിയമനങ്ങൾ ഇതിന് ഉദാഹരണമാണ്. മലപ്പുറത്ത് മാത്രം 74 പാർട്ടി നിയമനങ്ങൾ നടന്നു എന്നും ഇദ്ദേഹം പറയുന്നു.

Firos

പാർട്ടി പ്രവർത്തകരുടെ ബന്ധുക്കളെയും ഭാര്യമാരെയും തിരഞ്ഞുപിടിച്ച് നിയമിക്കുകയാണ്. ആരോഗ്യ വകുപ്പ് കപ്പിത്താനില്ലാതെ ആടി ഉലയുന്ന കപ്പലായി മാറി. മുഴുവൻ നിയമനങ്ങളും സർക്കാർ അന്വേഷിക്കണം. താത്കാലിക നിയമനങ്ങൾ അടക്കം റദ്ദാക്കി സമഗ്ര അന്വേഷണം നടത്തണം. ഇല്ലെങ്കിൽ സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികൾ യൂത്ത് ലീഗ് ആരംഭിക്കും.

പാർട്ടി ഭാരവാഹികൾക്ക് ശമ്പളം മാത്രമല്ല, ഭാര്യക്ക് സർ ജോലിയും എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പിൻവാതിൽ നിയമനങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് വ്യക്തമാക്കിയ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ദേശീയ ആയുഷ് മിഷനടക്കം പരാതി നൽകുമെന്നും വ്യക്തമാക്കി.

പത്രസമ്മേളനത്തിൽ ആരോപിച്ച കാര്യങ്ങൾ: ദേശീയ ആയുർമിഷന്റെ കീഴിൽ സംസ്ഥാനത്ത് തൊള്ളായിരത്തോളം പിൻവാതിൽ നിയമനങ്ങൾ ആണ് ഈ സർക്കാർ നടത്തിയിട്ടുള്ളത്. പാർട്ടി പ്രവർത്തകരെയും നേതാക്കളുടെ ബന്ധുക്കളെയും മാനദണ്ഠങ്ങൾ കാറ്റിൽ പറത്തിയാണ് ആരോഗ്യ വകുപ്പ് വഴി നിയമനം നടത്തിയിട്ടുള്ളത്. മതിയായ പരസ്യം നൽകാതെയും ഉദ്യോഗാർത്ഥികൾക്ക് വേക്കൻസി സംബന്ധിച്ച് വിവരങ്ങൾ ലഭ്യമാക്കെതെയും മുൻകൂട്ടി തയ്യാറാക്കിയ ലിസ്റ്റിൽ ഉള്ളവർക്ക് പങ്കെടുക്കാൻ കഴിയുന്ന രീതിയിലുമാണ് ഇന്റർവ്യൂകൾ സംഘടിപ്പിക്കുന്നത്.

10,000 രൂപ മുതൽ 45,000 രൂപ വരെ ശമ്പളനിരക്കുള്ള ജോലികൾ ആണ് ഈ രീതിയിൽ പാർട്ടി നിയമനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.ആദ്യം താത്കാലിക നിയമനം പിന്നീട് സ്ഥിരം നിയമനം എന്ന രീതിയിൽ ആണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.ഇതേ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും നിയമനങ്ങൾ റദ്ദ് ചെയ്ത് സുതാര്യമായ രീതിയിൽ ഇന്റർവ്യൂ നടത്തി നിയമനങ്ങൾ നടത്തണമെന്നും മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെടുന്നു.

മലപ്പുറം ജില്ലയിലെ എടക്കര ഗവൺമെന്റ് ആശുപത്രിയിൽ മാത്രം ആകെ 28 ജീവനക്കാരിൽ 3 സ്ഥിരം ജീവനക്കാരും 12 താത്കാലിക ജീവനക്കാരും പാർട്ടി നിയമനങ്ങളാണ്. താത്കാലിക ജീവനക്കാർ സ്ഥിരം നിയമനം ലഭിക്കുന്നതിന് വേണ്ടിയുള്ള നീക്കങ്ങൾ ഇതിനകം ആരംഭിച്ച് കഴിഞ്ഞു, എന്നാണ് ആരോപണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+