Get Updates
Get notified of breaking news, exclusive insights, and must-see stories!

'RSS ഫാസിസ്റ്റുകളുടെ അവഗണനയേക്കാൾ വലിയ സാക്ഷ്യപത്രം മറ്റെന്ത്'? പ്രതിഷേധം ശക്തമാകുന്നു

മലപ്പുറം: മലബാർ കലാപത്തിലെ 387 നേതാക്കളുടെ പേരുകൾ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്യാനുളള തീരുമാനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. മാപ്പെഴുതി നൽകിയാൽ മക്ക നഗരത്തിൽ അവസാന നാളുകൾ ചെലവഴിക്കാനുള്ള അവസരമാണ് ബ്രിട്ടീഷുകാർ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് നൽകിയത്. അത് നിരസിച്ച് പൊരുതുകയാണ് ഹാജി ചെയ്തത് എന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ ഭരിക്കുന്നവർ ചരിത്രത്തെ വെട്ടി മാറ്റുകയാണ് എന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കുറ്റപ്പെടുത്തി.

പികെ ഫിറോസിന്റെ പ്രതികരണം: '' സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ ഒളിഞ്ഞു നിന്നുനോക്കിയ പാരമ്പര്യം പോലും RSSന് ഇല്ലെന്ന് പറയുന്നത് ഭാഗികമായി തെറ്റാണ്. സമര രംഗങ്ങൾ പലപ്പോഴായി അവർ മാറിനിന്നു പകർത്തിയത് ബ്രിട്ടീഷുകാർക്ക് ഒറ്റിക്കൊടുക്കാൻ വേണ്ടി മാത്രമാണ്. പിന്നീടത് മാറ്റി എഴുതിയതും, വിഭജനത്തിന്റെ വേദനിക്കുന്ന ഓർമ്മകൾ കഴിഞ്ഞ ദിവസം മുതൽ ആചരിക്കാൻ തുടങ്ങിയതും എല്ലാം, വസ്തുതകൾ മറച്ച്, വേദനയിൽ മുളകുതേച്ച് വർഗ്ഗീയ മുതലെടുപ്പുകൾ നടത്താൻ വേണ്ടി മാത്രമാണ്. ഇപ്പോഴിതാ ധീരരക്ത സാക്ഷികളായ വാരിയൻകുന്നനെയും ആലിമുസ്ല്യാരുമുൾപ്പടെയുള്ളവരെ തമസ്കരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിരിക്കുന്നു.

PK

മാപ്പെഴുതി നൽകിയാൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിക്ക് ബ്രിട്ടീഷ് അധികാരികൾ വെച്ചുനീട്ടി നൽകിയ വാഗ്ദാനങ്ങളിൽ ഒന്ന് മക്ക നഗരത്തിൽ അവസാന നാളുകൾ ചെലവഴിക്കാനുള്ള അവസരമായിരുന്നു. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത്രമേൽ സന്തോഷദായകമായ ഭാഗ്യം. പക്ഷേ, അധിനിവേശ ശക്തിയോട് രാജിയാകാൻ തയ്യാറാവാത്ത പോരാട്ടമായിരുന്നു പ്രിയപ്പെട്ട ഹാജി തെരഞ്ഞെടുത്തത്.

കുട്ടിയുടുപ്പിട്ട് ഗ്ലാമറസ്സായി എസ്തർ അനിൽ, പുതിയ ചിത്രങ്ങൾ വൈറൽ

ആലിമുസ്ലിയാർ താൻ ജോലി ചെയ്ത പള്ളിയും അവിടുത്തെ ജനങ്ങളെയും ഉപയോഗപ്പെടുത്തി അധിനിവേശ ശക്തികൾക്കെതിരെ ഒരു വൻമതിൽ തന്നെ തീർത്തു. മുസ്‌ലിയാരുടെ സാന്നിധ്യം എല്ലായ്പ്പോഴും ബ്രിട്ടീഷ് സേനക്ക് തലവേദന സൃഷ്ടിച്ചു. ധൈര്യം നിറഞ്ഞ പുഞ്ചിരികൊണ്ട് ഇരുമ്പുതിരകൾ നിർവ്വീര്യമാക്കിക്കളയുകയും മരണപത്രം വായിക്കുന്നത് കേൾക്കുകയും ചെയ്ത ധീരദേശാഭിമാനികൾ ഉൾപ്പെടെ 387 സ്വാതന്ത്ര്യ സമര സേനാനികളായ മാപ്പിളമാരുടെ പേരുകൾ Indian Council of Historical Researchന്റെ ഡിക്ഷണറിയിൽ നിന്നെടുത്ത് കളഞ്ഞതുകൊണ്ട് അവരുടെ ആത്മാർഥ സംഭാവനകൾ മായ്ച്ചുകളയാമെന്നത് വ്യാമോഹം മാത്രമാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരം പിന്നിൽനിന്ന് കുത്തി തകർക്കാൻ ശ്രമിച്ച പാരമ്പര്യം മാത്രമുള്ള RSS ഫാസിസ്റ്റുകളുടെ അവഗണനയേക്കാൾ വലിയ സാക്ഷ്യപത്രം മറ്റെന്താണ് ഈ മാപ്പിളമാരുടെ അടയാളപ്പെടുത്തലുകൾക്ക് ലഭിക്കാനുള്ളത്.!

സ്വാതന്ത്ര്യ സമര സേനാനികളോട് നന്ദി കാണിച്ചില്ലെങ്കിലും നന്ദി കേട് കാണിക്കരുത് എന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. '' ഇന്ത്യ ഭരിക്കുന്നവർ ചരിത്രത്തെ വെട്ടി മാറ്റുകയാണ്. സ്വാതന്ത്യ സമര രക്തസാക്ഷികളായ 387 മാപ്പിള പോരാളികളുടെ പേര് നിഘണ്ടുവിൽ നിന്നും നീക്കം ചെയ്തത് അവരോട് മാത്രമല്ല ചരിത്രത്തോടു കാണിക്കുന്ന അനീതിയാണ്. സ്വാതന്ത്ര്യത്തിനായി പോരാടിയവരെ മാത്രല്ല, സ്വതന്ത്ര്യാനന്തരം ആധുനിക ഇന്ത്യ കെട്ടിപ്പടുത്ത രാഷ്ട്ര ശില്പികളേയും തമസ്ക്കരിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്''.

''രാഷ്ട്ര ശില്പികളായ നെഹ്റുവിന്റേയും ഇന്ദിരാ ഗാന്ധി അടക്കമുള്ളവരുടെ പേരുകൾ വിവിധ പദ്ധതികളിൽ നിന്നും പുരസ്ക്കാരങ്ങളുടെ പേരിൽ നിന്നും വെട്ടി മാറ്റിക്കൊണ്ടിരിക്കുന്നു. ഗാന്ധി രക്തസാക്ഷി ദിനം ഗോദ്സെ ബലിദാന ദിനമായി ആചരിക്കുകയാണ് ചിലർ. രാജ്യത്തോട് ചെയ്യുന്ന അനീതിയും സ്വതന്ത്ര്യ സമര പോരാളികളോട് കാണിക്കുന്ന നന്ദികേടുമാണ്. സ്വാതന്ത്ര്യ സമര സേനാനികളോട് നന്ദി കാണിച്ചില്ലെങ്കിലും നന്ദി കേട് കാണിക്കരുത്. വെന്ത ചോറ് കാണുമ്പോൾ അതിന്നായി കത്തിക്കരിഞ കനല് മറക്കരുത്. മലബാറിനുള്ളിലെ എല്ലാ വിഭാഗവും 1921 സ്വതന്ത്ര്യ സമരമായി അംഗീകരിച്ചു. ഇ.എം.എസ്, കോട്ടക്കൽ പി.എസ് വാര്യർ, സ്വതന്ത്യ സമര സേനാനികളായ മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, മാധവൻ നായർ , നാരായണ മേനോൻ തുടങ്ങിയവർ ഇത് സ്വാതന്ത്യ സമരമായി പുസ്തകമെഴുതി'' എന്നും സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+