കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'യൂത്ത് ലീഗിന് ഈ കേസിൽ തോൽവിയും ജയവുമില്ല'; കെടി ജലീലിനെതിരായ കേസ് പിന്‍വലിച്ച് ഫിറോസ്

Google Oneindia Malayalam News

കൊച്ചി: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെതിരെ നല്‍കിയ ഹരജി പിന്‍വലിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ഹരജിയുമായി മുന്നോട്ടു പോകുന്നത് അനുചിതമാണ് എന്ന നിയമ വിദഗ്ദരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയിലുള്ള കേസ് താൽക്കാലികമായി പിൻവലിക്കാൻ തീരുമാനിച്ചതെന്ന് ഫിറോസ് വ്യക്തമാക്കി.സർക്കാർ തീരുമാനം വരുന്ന മുറക്ക് വീണ്ടും കോടതിയെ സമീപിക്കാനുള്ള സാഹചര്യം നമ്മുടെ മുന്നിലുണ്ട്. പഴുതുകളടച്ച് കേസ് മുന്നോട്ടു കൊണ്ടു പോകേണ്ടത് യൂത്ത് ലീഗിന്റെ ആവശ്യമല്ല ലക്ഷോപലക്ഷം ഉദ്യോഗാർത്ഥികളുടെ താൽപ്പര്യമാണ്. യൂത്ത് ലീഗിന് ഈ കേസിൽ തോൽവിയും ജയവുമില്ലെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ഫിറോസ് പറഞ്ഞു. ഫിറോസിന്‍റെ കുറിപ്പ് വായിക്കാം

pkfiros

മന്ത്രി കെ.ടി ജലീൽ നടത്തിയ ബന്ധു നിയമനത്തിനെതിരെ വിജിലൻസിനു നൽകിയ പരാതിയിൽ അന്വേഷണം നടത്താത്ത സർക്കാർ തീരുമാനത്തിനെതിരെയാണ് യൂത്ത് ലീഗ് ബഹു. ഹൈക്കോടതിയെ സമീപിച്ചത്. നിയമനം നടത്തിയതുമായി ബന്ധപ്പെട്ട പരാതി ലോകായുക്തയിലും നൽകിയിട്ടുണ്ട്.

<strong>കുമ്മനത്തിന്‍റെ നീക്കത്തിന് തിരിച്ചടി! വട്ടിയൂര്‍ക്കാില്‍ ഉപതിരഞ്ഞെടുപ്പിന് തടസ്സമില്ല</strong>കുമ്മനത്തിന്‍റെ നീക്കത്തിന് തിരിച്ചടി! വട്ടിയൂര്‍ക്കാില്‍ ഉപതിരഞ്ഞെടുപ്പിന് തടസ്സമില്ല

ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ, അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം വിജിലൻസ് അന്വേഷണത്തിനായി സർക്കാറിന്റെ അനുമതി തേടിയിരുന്നോ എന്ന് ചോദിച്ചിരുന്നു. യഥാർത്ഥത്തിൽ സർക്കാറിന്റെ തന്നെ ഭാഗമായ ഒരു മന്ത്രിക്കെതിരെ അന്വേഷണം നടത്താൻ സർക്കാർ അനുമതി നൽകില്ല എന്ന് ബോധ്യമുള്ളത് കൊണ്ട് അത്തരമൊരു ആവശ്യം യൂത്ത് ലീഗ് ഉന്നയിച്ചിരുന്നില്ല. എന്നാൽ കോടതി ഇത്തരമൊരു സാങ്കേതികത്വം ചൂണ്ടിക്കാട്ടിയ ഉടനെ സെക്ഷൻ 17A പ്രകാരം വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നതിന് സർക്കാറിന്റെ അനുമതി ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിക്കും ഗവർണർക്കും ഇപ്പോൾ ഹരജി നൽകിയിട്ടുണ്ട്.

ഈ ഹരജിയിൽ തീരുമാനമാകുന്നത് വരെ കോടതിയിൽ ഇപ്പോൾ നൽകിയ ഹരജിയുമായി മുന്നോട്ടു പോകുന്നത് അനുചിതമാണ് എന്ന നിയമ വിദഗ്ദരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ബഹു. ഹൈക്കോടതിയിലുള്ള കേസ് താൽക്കാലികമായി പിൻവലിക്കാൻ തീരുമാനിച്ചത്. ഇത് തികച്ചും സാങ്കേതികമായ നടപടിക്രമം മാത്രമാണ്.

<strong>കര്‍ണാടകത്തില്‍ ബിജെപി തന്ത്രം പൊളിഞ്ഞേക്കും!! സ്പീക്കര്‍ കളിമാറ്റി; സുപ്രീംകോടതിയെ സമീപിച്ചു</strong>കര്‍ണാടകത്തില്‍ ബിജെപി തന്ത്രം പൊളിഞ്ഞേക്കും!! സ്പീക്കര്‍ കളിമാറ്റി; സുപ്രീംകോടതിയെ സമീപിച്ചു

സർക്കാർ തീരുമാനം വരുന്ന മുറക്ക് വീണ്ടും കോടതിയെ സമീപിക്കാനുള്ള സാഹചര്യം നമ്മുടെ മുന്നിലുണ്ട്. പഴുതുകളടച്ച് കേസ് മുന്നോട്ടു കൊണ്ടു പോകേണ്ടത് യൂത്ത് ലീഗിന്റെ ആവശ്യമല്ല ലക്ഷോപലക്ഷം ഉദ്യോഗാർത്ഥികളുടെ താൽപ്പര്യമാണ്. യൂത്ത് ലീഗിന് ഈ കേസിൽ തോൽവിയും ജയവുമില്ല. പക്ഷേ പഠിച്ചിട്ടും പരീക്ഷ പാസായിട്ടും തൊഴില് കിട്ടാതെ പോകുന്ന ചെറുപ്പക്കാരുടെ പ്രാർത്ഥനക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. അതിനായി നമ്മളിനിയും മുന്നോട്ടു പോയേ തീരൂ...

English summary
PK Firos facebook post regarding kt jaleel case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X