നാല് മാധ്യമങ്ങള്‍, സന്ദീപ് വാര്യര്‍... നടപടി എവിടെ എന്ന് പികെ ഫിറോസ്, ഡിജിപിയെ കാണും
കോഴിക്കോട്: കളമശ്ശേരി സ്ഫോടനം നടന്ന പിന്നാലെ വ്യാജമായ വിവരങ്ങള്‍ പുറത്തുവിടുകയും വിദ്വേഷം പരത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് യൂത്ത് ലീഗ് നിയമ നടപടിക്ക്. നാല് മാധ്യമങ്ങള്‍ക്കും ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് ജി വാര്യര്‍ക്കുമെതിരെ യൂത്ത് ലീഗ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്കി.
ഒരു മാസത്തിനിടെ മൂന്നാമത്തെ വ്യാജ പ്രചാരണമാണ് ഒരു മത വിഭാഗത്തെ ലക്ഷ്യമിട്ട് നടക്കുന്നതെന്നും ഇതിനെതിര നടപടിയില്ലാത്തത് എന്താണെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ചോദിച്ചു. കളമശ്ശേരി സംഭവത്തില്‍ മാര്ട്ടിന് പകരം മുസ്ലിം പേരാണ് പ്രതിസ്ഥാനത്ത് വന്നിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്നും ഫിറോസ് ചോദിച്ചു.

ഒരാള്‍ കുറ്റം ചെയ്താല്‍ അയാളുടെ മതത്തിന് എന്തു ഉത്തരവാദിത്തമാണുള്ളത്. മുസ്ലിം പേരാണ് പ്രതിസ്ഥാനത്തെങ്കില്‍ കേരളത്തില്‍ ഒരു കലാപം ഉണ്ടാക്കാന്‍ സഹായിക്കുമായിരുന്നില്ലേ. മുസ്ലിമായിരുന്നെങ്കില് ഇസ്ലാം വിശ്വാസികള്‍ എല്ലാവരും അതിന്റെ പാപഭാരം ഏറ്റെടുക്കേണ്ടി വരുമായിരുന്നില്ലേ. മാര്ട്ടിന് ആയതുകൊണ്ട് ആ പ്രശ്നമില്ലെന്നും പികെ ഫിറോസ് പറഞ്ഞു.
ഒരു വ്യക്തി ചെയ്യുന്നതിന്റെ ഉത്തരവാദിത്തം അയാളുടെ മതത്തിന് ഉണ്ടാകേണ്ടതില്ല. ഇവിടെ ഒരു പ്രത്യേക മതത്തെ ലക്ഷ്യം വച്ച് നിരന്തരമായി പ്രചാരണം നടത്തുന്നു. കേരളത്തെ അവഹേളിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നു. നടപടി എടുക്കുമെന്ന പോലീസിന്റെ പ്രഖ്യാപനം കേട്ട് അടങ്ങിയിരിക്കാന്‍ യൂത്ത് ലീഗ് തയ്യാറല്ലെന്നും ഫിറോസ് പറഞ്ഞു.
ജനം ടിവി, ന്യൂസ് 18, കര്‍മ ന്യൂസ്, മറുനാടന്‍ മലയാളി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഡിജിപിക്ക് ഓണ്‍ലൈനായി പരാതി സമര്‍പ്പിച്ചിട്ടുണ്ട്. 153 എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം നടപടി വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. രണ്ടാം തിയ്യതി ഡിജിപിയെ നേരിട്ട് കാണും. എന്നിട്ടും നടപടിയില്ലെങ്കില്‍ പ്രത്യക്ഷമായ സമരത്തിലേക്ക് കടക്കുമെന്നും എല്ലാവരുടെയും പിന്തുണ വേണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
എംവി ഗോവിന്ദന് മാസ്റ്ററുടെ പ്രതികരണം പൊതുബോധത്തിന്റെ ഭാഗമായിട്ടാണ്. എന്നാല്‍ ഒരു പ്രത്യേക മതവിഭാഗത്തെ പ്രതികളാക്കി ചിത്രീകരിച്ച് വിദ്വേഷം പരത്തുന്നവര്ക്കെതിരെയാണ് ഇപ്പോള്‍ നടപടി ആവശ്യപ്പെടുന്നത്. പൊതുബോധം സൃഷ്ടിക്കുന്നവര്‍ക്കെതിരെയാണ് നടപടി വേണ്ടതെന്നും ഫിറോസ് പ്രതികരിച്ചു. യഹോവ സാക്ഷികളും ജൂതരും ഒന്നാണെന്നും ഹമാസിനെ പിന്തുണയ്ക്കുന്നവരാണ് ആക്രമണത്തിന് പിന്നിലെന്നും സന്ദീപ് വാര്യര്‍ പറയുന്നു...
കര്‍മ ന്യൂസ് സമാനമായ വാര്‍ത്ത നല്കി. മറുനാടനും സന്ദീപ് വാര്യരും പോസ്റ്റ് മുക്കി. എങ്കിലും വിദ്വേഷമുണ്ടാക്കുക എന്ന അവരുടെ ഉദ്ദേശം നടന്നുകഴിഞ്ഞു. വിദ്വേഷം പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിജിപി പറഞ്ഞു. ഒരു മാസത്തിനിടെ മൂന്നാമത്തെ സംഭവമാണിത്. കൊല്ലത്ത് പിഎഫ്ഐ എന്ന് ചാപ്പ കുത്തിയെന്ന വ്യാജ സംഭവം അനില്‍ ആന്റണിയും ഈ മാധ്യമങ്ങളും പ്രചരിപ്പിച്ചു....
യൂത്ത് ലീഗ് പരാതി നല്‍കിയെങ്കിലും സൈബര്‍ സെല്ലില്‍ നിന്ന് വിളിച്ചു എന്നല്ലാതെ ഒരു നടപടിയുമുണ്ടായില്ല. കാസര്‍കോട് ബസ് തടഞ്ഞ കുട്ടികളുടെ പേരിലും വ്യാജ പ്രചാരണം നടത്തി. ബിജെപിയുടെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇത്തരം പ്രചാരണം നടത്തുന്നത്. ഇവര്‍ക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല. നുണ ബോംബുകള്‍ എത്ര പേരെ കൊല്ലാന്‍ ശേഷിയുള്ള വിദ്വേഷമാണെന്നും പികെ ഫിറോസ് പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications