'അരിയും മലരും കരുതിക്കോ എന്ന മുദ്രാവാക്യം കേട്ടാണ് സാദിഖലി ശിഹാബ് തങ്ങള്‍ ഇറങ്ങിത്തിരിച്ചത്'
കോഴിക്കോട്: അരിയും മലരും കരുതിക്കോ എന്ന മുദ്രാവാക്യം കേട്ടാണ് സാദിഖലി ശിഹാബ് തങ്ങള്‍ ഇറങ്ങിത്തിരിച്ചത് എന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ബാബരി തകര്‍ച്ചയുടെ കാലത്ത് മുഹമ്മദലി ശിഹാബ് തങ്ങള്‍ ചെയ്തതു പോലെയാണ് സാദിഖലി തങ്ങള്‍ ഇറങ്ങിയത്. അത്തരം സംഘടനകള്‍ വളര്‍ന്നാല്‍ പ്രശ്നമാണ് അതെന്ന് തിരിച്ചറിഞ്ഞ് കേരളത്തിലെ പൊതുസമൂഹം ഒപ്പം നിന്നെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരും ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. കേരളം റെയില്‍ തെറ്റരുത് എന്നു തോന്നിയതുകൊണ്ടാണത്. അതിന് ഭീഷണിയുണ്ടായപ്പോല്‍ ആണ് ഇങ്ങനെയൊരു പരിപാടി നടന്നത്. നമ്മള്‍ വിളിച്ച മുദ്രാവാക്യങ്ങളൊക്കെ അര്‍ത്ഥവത്തായിരുന്നു. സാമൂഹിക പരിവര്‍ത്തനത്തിനും സംവരണത്തിനും വിശ്വാസ സംരക്ഷണത്തിനും മനുഷ്യപുരോഗതിക്കും വികസനത്തിനും എല്ലാം വേണ്ടിയുള്ള മുദ്രാവാക്യങ്ങള്‍ ആയിരുന്നു അത് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കൂടുതലൊന്നും പറഞ്ഞില്ല; രണ്ട് വരിയില്‍ പികെ ബഷീറിന് മറുപടിയുമായി എംഎം മണി

''ആലപ്പുഴയില്‍ കേട്ട അരിയും മലരും കുന്തിരിക്കവും കരുതിക്കോ എന്ന മുദ്രാവാക്യം അല്ല അത്. എന്തൊരു നീചമായ മുദ്രാവാക്യം ആണത്, എന്തൊരു അര്‍ത്ഥമില്ലാത്ത മുദ്രാവാക്യമാണ്. അത്തരം മുദ്രാവാക്യങ്ങള്‍ കേട്ടപ്പോഴാണ് ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്കു ശേഷം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഇറങ്ങിയ പോലെ സാദിഖലി ശിഹാബ് തങ്ങള്‍ ഇറങ്ങിയത്. ബാബരി മസ്ജിദിന്റെ വിഷയത്തില്‍ എത്ര കല്ലേറുകൊണ്ടു? എന്തെല്ലാം പഴിയും ആക്ഷേപങ്ങളും കേട്ടു? ഈ അരിയും മലരും മുദ്രാവാക്യം വിളിച്ചപോലെ ജനങ്ങളെ മുഴുവന്‍ ആവേശം കൊള്ളിച്ചുകൊണ്ട്, നിലത്ത് നില്‍ക്കാന്‍ ജനങ്ങളെ അനുവദിക്കാത്ത തരത്തിലുള്ള പ്രസംഗങ്ങള്‍ നടന്നു. അപ്പോഴും തങ്ങള്‍ പറഞ്ഞത് അത്തരം മുദ്രാവാക്യങ്ങള്‍ വിളിക്കരുതെന്നാണ്. അത്തരം വര്‍ത്തമാനങ്ങള്‍ പറഞ്ഞാല്‍ നാട് നശിക്കും.''

അന്ന് തങ്ങള്‍ ഇറങ്ങി. തങ്ങളുടെ കൂടെയുണ്ടായിരുന്ന യുവജനങ്ങള്‍ ഇറങ്ങി. കേരളം വേറെ വഴിക്കുപോകാന്‍ പോകുന്നു എന്നു തോന്നിയപ്പോള്‍ ക്യാംപെയിന്‍ ചെയ്തു. ആദ്യമൊക്കെ ഞങ്ങള്‍ക്ക് തിരിച്ചടിയുണ്ടായി. സമദാനി ഗുരുവായൂരില്‍ തോറ്റുപോയി. പിന്നീട് വന്‍ ജയം ജയിച്ചുമുന്നേറി നമ്മള്‍. കേരളത്തിലെ മുഖ്യമന്ത്രിയെ തിരൂരങ്ങാടിയില്‍ കൊണ്ടുവന്നു ഒരൊറ്റ കൃസ്ത്യന്‍ വോട്ടുമില്ലാത്ത ഇടത്താണ് ആന്റണിയെ നഹാ സാഹിബിനു പോലും കിട്ടാത്ത ഭൂരിപക്ഷത്തിനു വിജയിപ്പിക്കാന്‍ നമ്മള്‍ക്ക് കഴിഞ്ഞു.

അന്ന് ശിഹാബ് തങ്ങള്‍ ഇറങ്ങിയ പോലെയാണ് ഇപ്പോള്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ കേട്ടപ്പോള്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഇറങ്ങിയത്.
ഇത് ലീഗിനും പാണക്കാട് തങ്ങള്‍മാര്‍ക്കും മാത്രം കഴിയുന്ന കാര്യമാണ് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന ജില്ലാ സൗഹൃദ സംഗമങ്ങളുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി വിവാദ മുദ്രാവാക്യം വിളിച്ചത് വലിയ വിവാദം ആയിരുന്നു. മതസ്പര്‍ധ വളര്‍ത്തുന്ന വിധം മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തത്. 153 അ വകുപ്പ് പ്രകാരം മതസ്പര്‍ദ വളര്‍ത്തുന്ന കുറ്റം ചെയ്തതിനാണ് കേസ്. കുട്ടിയെ കൊണ്ടുവന്നവരും സംഘാടകരുമാണ് പ്രതികള്‍. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ റാലിയിലായിരുന്നു ഒരാളുടെ തോളിലേറ്റി കുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത്. സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ പ്രചരിച്ചിരുന്നു.
ഇത് ഞങ്ങടെ പ്രിയങ്ക തന്നാണോ.....കണ്ണുതള്ളി ആരാധകർ