കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീ വിരുദ്ധ പരാമർശത്തിന് കുഞ്ഞാലിക്കുട്ടിയുടെ സർട്ടിഫിക്കറ്റ്; മതപണ്ഡിതർക്ക് മിണ്ടാൻ കഴിയുന്നില്ല

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
വത്തക്ക പ്രയോഗം: മതപണ്ഡിതന്‍മാര്‍ക്ക് മിണ്ടാൻ വയ്യാത്ത അവസ്ഥയെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: സ്ത്രീവരുദ്ധ പരാമർശം നടത്തിയ ഫറൂഖ് കോളേജ് അധ്യാപകന് പിന്തുണയുമായി പികെ കുഞ്ഞാലിക്കുട്ടി എംപി. മതപണ്ഡിതര്‍ മതപരമായ വസ്ത്രധാരത്തെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും അങ്ങനെയുള്ളവര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസെടുക്കുന്നതെന്നും പറഞ്ഞ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാനത്ത് പലര്‍ക്കും പലനീതിയാണെന്നും പറഞ്ഞു. കേരളത്തെ ഉത്തരേന്ത്യയാക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു.

ജൗഹര്‍ മുനവ്വറിന്റെ 'ബത്തക്ക' പരാമർശത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം നേരത്തെ കേസെടുത്തിരുന്നു. ഫറൂഖ് കോളേജിലെ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് കേസെടുത്തത്. 'മുസ്‌ലിം പെണ്‍കുട്ടികള്‍ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല, വത്തക്കയുടെ ചുവപ്പ് കാണിക്കാന്‍ കഷ്ണം മുറിച്ചുവെക്കുന്നതു പോലെ മാറിടം കാണിക്കുന്നു 'എന്നാണ് അധ്യാപകന്റെ പരാമര്‍ശനം. ഭൂരിപക്ഷവും മുസ്‌ലിം പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജില്‍ അവരുടെ വസ്ത്ര ധാരണം മത ശാസനകള്‍ക്ക് വിരുദ്ധമാണെന്നും അധ്യാപകന്‍ പറയുന്നു. പര്‍ദ്ദ പൊക്കിപ്പിടിച്ച് ലഗിന്‍സും കാണിച്ചാണ് പെണ്‍കുട്ടികള്‍ ക്യാമ്പസില്‍ നടക്കുന്നത്. ഇങ്ങനെ വസ്ത്രം ധരിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ഗം ലഭിക്കില്ലെന്നും രക്ഷിതാക്കള്‍ ബോധവത്ക്കരിക്കണമെന്നുമാണ് അധ്യാപകന്റെ ഉപദേശം. ഇതാണ് വിവാദ മായത്.

PK Kunhalikutty

അതേസമയം അദ്ദേഹത്തിന്റെ പ്രസംഗം വിവാദമായതിനപു ശേഷവും സ്ത്രീ വിരുദ്ധ പരാമർശവുമായി അദ്ദേഹം വീണ്ടും രംഗത്ത് വന്നിരുന്നു. സൗത്ത് ലൈവ് ആയിരുന്നു അത് പുറത്തുകൊണ്ടു വന്നത്. താന്‍ ബ്രാന്റഡ് മുസ്ലീം ലീഗുകാരനെന്നും ഇനി തനിക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ പോലും തന്നെ സംരക്ഷിക്കാനുള്ള ബാധ്യത ലീഗിനുണ്ടെന്നും ജൗഹര്‍ മുനവ്വര്‍ തുറന്നു പറയുന്ന ഓഡിയോ ആണ് സൗത്ത് ലൈവ് പുറത്ത് വിട്ടിരുന്നത്. കൂടാതെ വഖഫ് രേഖ പ്രകാരം മുസ്ലീം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട സ്ഥാപനമാണ് ഫാറൂഖ് കോളേജെന്നും അവിടെ എസ്എഫ്‌ഐ ക്കൊക്കെ ഹോളി ആഘോഷിക്കണമെന്ന് പറഞ്ഞാല്‍ അതങ്ങനെ വകവെച്ചു കൊടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

English summary
PK Kunhalikutty supports Jawhar Munavir's controversy speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X