കുഞ്ഞാലിക്കുട്ടിയുടെ ആസ്തി അറിഞ്ഞാല്‍ ഞെട്ടും; ഭാര്യ കുല്‍സുവിന്റേതോ? കോടികള്‍..കോടികള്‍...

  • Written By:
Subscribe to Oneindia Malayalam

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ ആസ്തി രേഖകള്‍ സമര്‍പ്പിച്ചു. തിങ്കളാഴ്ച തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് കൂടെയാണ് ആസ്തി സംബന്ധിച്ച് വിശദീകരിച്ചിട്ടുള്ളത്.

കലക്ട്രേറ്റില്‍ യുഡിഎഫ് നേതാക്കള്‍ക്കൊപ്പമാണ് കുഞ്ഞാലിക്കുട്ടി പത്രിക സമര്‍പ്പിക്കാനെത്തിയത്. വിവിധ ബാങ്കുകളില്‍ കുഞ്ഞാലിക്കുട്ടിയുടെ പേരിലുള്ള നിക്ഷേപം, സ്ഥലങ്ങള്‍, കെട്ടിടങ്ങള്‍ എന്നീ കാര്യങ്ങള്‍ പത്രികക്കൊപ്പം നല്‍കിയ രേഖയിലുണ്ട്. കൂടാതെ ഭാര്യ കെഎം കുല്‍സുവിന്റെ പേരിലുള്ള സ്ഥലങ്ങളും നിക്ഷേപവും രേഖപ്പെടുത്തിയിട്ടുണ്ട്.

70 ലക്ഷം രൂപയുടെ നിക്ഷേപം, 1.71 കോടിയുടെ ഭൂമി

കുഞ്ഞാലിക്കുട്ടിക്ക് വിവിധ ബാങ്കുകളിലും ട്രഷറികളിലുമായി 70.69 ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്. കൂടാതെ വിവിധ ഇടങ്ങളിലായി കുഞ്ഞാലിക്കുട്ടിക്ക് സ്ഥലമുണ്ട്. 1.71 കോടി രൂപ വിലമതിക്കുന്ന ഭുമിയാണുള്ളത്.

ഭാര്യയുടെ പേരിലുള്ളത് ഇതിന് പുറമെ

സ്ഥലങ്ങളും കെട്ടിടങ്ങളും ഉള്‍പ്പെടെയുള്ള വസ്തുവകകളുടെ മൊത്തം തുകയാണ്് 1.71 കോടി രൂപ. ഇതു കൂടാതെ ഭാര്യ കുല്‍സുവിന്റെ പേരിലുള്ള ഭൂമി, നിക്ഷേപം, കൈവശമുള്ള സ്വര്‍ണം എന്നിവയുടെ വിവിരങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്.

 ഭാര്യക്കാണ് കൂടുതല്‍ ആസ്തി

കുഞ്ഞാലിക്കുട്ടിയേക്കാള്‍ അധികമാണ് ഭാര്യയുടെ കൈവശമുള്ള ആസ്തി. 2.42 കോടി രൂപയുടെ നിക്ഷേപമാണ് ഇവര്‍ക്കുള്ളത്. കൂടാതെ 10.16 ലക്ഷം രൂപയുടെ വാര്‍ഷിക വരുമാനമുണ്ട്. അതിന് പുറമെ കുല്‍സുവിന്റെ കൈവശം 106 പവന്‍ സ്വര്‍ണവുമുണ്ട്.

കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഷിക വരുമാനം 6.66 ലക്ഷം

കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഷിക വരുമാനം 6.66 ലക്ഷം രൂപയാണ്. പക്ഷേ ഭാര്യയുടേത് 10.16 ലക്ഷം രൂപയും. കുല്‍സുവിന്റെ പേരില്‍ 50 ലക്ഷത്തിന്റെ ഭൂമിയുണ്ടെന്നും നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നു.

പാരമ്പര്യമായി കിട്ടിയത് 48.50 ലക്ഷത്തിന്റെ ഭൂസ്വത്ത്

കുഞ്ഞാലിക്കുട്ടിക്ക് 1.71 കോടി രൂപയുടെ ഭൂമിയും കെട്ടിടങ്ങളുമാണുള്ളത്. അതില്‍ 48.50 ലക്ഷത്തിന്റെ ഭൂസ്വത്ത് പാരമ്പര്യമായി കിട്ടിയതാണ്. ഭാര്യ കുല്‍സുവിന് 16.81 ലക്ഷം രൂപയുടെ ബാങ്ക് വായ്പ അടച്ചുതീര്‍ക്കാനുണ്ട്.

തിരഞ്ഞെടുപ്പില്‍ സൗഹൃദമില്ലെന്ന് കുഞ്ഞാലിക്കുട്ടി

യുഡിഎഫ് വിജയിക്കുമെന്നും ഭൂരിപക്ഷം ഉയരുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ സൗഹൃദമില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ജൂനിയറും സീനിയറുമില്ല. ജയിക്കാന്‍ വേണ്ടിയാണ് മല്‍സരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നിലപാടുകളുടെ ഏറ്റുമുട്ടലാണെന്ന് ഫൈസല്‍

മലപ്പുറത്ത് ലീഗും സപിഎമ്മും തമ്മിലുള്ള സൗഹൃദ മല്‍സരമാണ് നടക്കുന്നതെന്ന ബിജെപിയുടെ ആരോപണത്തിനെതിരേ ഇടത് സ്ഥാനാര്‍ഥി എംബി ഫൈസലും രംഗത്തെത്തി. വ്യക്തികള്‍ തമ്മില്‍ അല്ല, നിലപാടുകളുടെ ഏറ്റുമുട്ടലാണ് മലപ്പുറത്ത് നടക്കുന്നതെന്ന് അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

കുഞ്ഞാലിക്കുട്ടി പത്രിക സമര്‍പ്പിച്ചു

ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ അമിത് മീണയ്ക്ക് മുമ്പാകെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. അതിന് മുമ്പ് രാവിലെ പാണക്കാട്ടെത്തിയ കുഞ്ഞാലിക്കുട്ടി ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കൂടെ ആര്യാടന്‍ മുഹമ്മദും

മുസ്ലീം ലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങള്‍, ഇടി മുഹമ്മദ് ബഷീര്‍, കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ക്കൊപ്പമാണ് കുഞ്ഞാലിക്കുട്ടിയെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍.

 ഖബറിടത്തില്‍ പ്രത്യേക പ്രാര്‍ഥന

രാവിലെ കുഞ്ഞാലിക്കുട്ടി പാണക്കാട്ടെത്തുമ്പോള്‍ അവിടെ മുസ്ലീം ലീഗ് നേതാക്കളും ജനപ്രതിനിധികളുമുണ്ടായിരുന്നു. മുഹമ്മദലി ശിഹാബ് തങ്ങളുടെ ഖബറിടത്തില്‍ പ്രത്യേക പ്രാര്‍ഥന നടത്തി. പിന്നീട് ഡിസിസി ഓഫീസിലെത്തി കോണ്‍ഗ്രസ് നേതാക്കളെ കണ്ടു.

കുഞ്ഞാലിക്കുട്ടി ജയിക്കുമെന്ന് വെള്ളാപ്പള്ളി

അതിനിടെ ബിജെപിക്കെതിരേ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. കേരളത്തില്‍ എന്‍ഡിഎ സംവിധാനമില്ലെന്നും ബിജെപി തങ്ങളെ ചവിട്ടി താഴ്ത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ജയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

English summary
PK Kunjalikutty asset documents submitted. He submit nomination paper for Malappuram lok sabha constituency.
Please Wait while comments are loading...