ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദിനെതിരെ ഗുരുതര ആരോപണം, വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം : ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുക്കന്‍ തീരുമാനിച്ചതിന് ഒത്താശ ചെയ്തത് വിജയാനന്ദാണെന്നാണ് ആരോപണം.

തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അഡ്വ. പായിച്ചിറ നവാസാണ് ഹര്‍ജിക്കാരന്‍. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ ഫയലുകള്‍ പൂഴ്ത്തിവച്ചെന്ന ഗുരുതര ആരോപണവും വിജയാനന്ദിനെതിരെ നവാസ് ഉന്നയിക്കുന്നുണ്ട്.

court

ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് കോടതി വിജിലന്‍സിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിജിലന്‍സാണ് തീരുമാനം അറിയിക്കേണ്ടത്. 19നകം വിജിലന്‍സ് നിലപാട് അറിയിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.

English summary
plea against chief secretary sm vijayanand in vigilance court.
Please Wait while comments are loading...