മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റണമെന്ന ആവശ്യവുമായി കോടതിയിൽ; മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമില്ല

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  മുഖ്യമന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി | Oneindia Malayalam

  തിരുവനന്തപുരം: തോമസ് ചാണ്ടി വിഷത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം ഇലല്ലാതായെന്ന് ഹൈക്കോടതി പരാമർശത്തെ കൂട്ടു പിടിച്ചാണ് ഹർജി. കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം അർഎസ് ശിവകുമാറാണ് ക്വാ വാറന്റോ ഹർജി നൽകിയത്. തോമസ് ചാണ്ടി വിഷയത്തിലായിരുന്നു ഹൈക്കോടതിയുടെ ഇത്തരത്തിലുള്ള പരാമർശം വന്നത്. സർക്കാരിനെതിരെ മന്ത്രിയായിരുന്നപ്പോൾ തോമസ് ചാണ്ടി കോടതിയെ സമീപിച്ചിരുന്നു. ഇത് നിരീക്ഷിച്ച കോടതി സർക്കാരിനെതിരെ മന്ത്രി തന്നെ കോടതിയെ സമീപിക്കുന്നത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമില്ലായ്മയായി കാണേണ്ടി വരുമെന്ന് പരമാർശിച്ചിരുന്നു.

  അതേസമയം തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭ യോഗത്തിൽ നിന്നും സിപിഐ മന്ത്രിമാർ വിട്ടു നിന്നതും ഹർജിയിൽ ചൂണ്ടികാണിക്കുന്നുണ്ട്. കോടതി പരാമർശത്തിന്റെ സാഹചര്യത്തിൽ സർക്കാരിന് തുടരാനുള്ള അവകാശം നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രിയെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഭൂമി കയ്യേറ്റ വിഷയവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാലശ്യപ്പെട്ടായിരുന്നു തോമസ് ചാണ്ടി കോടതിയെ സമീപിച്ചിരുന്നത്‌. തോമസ് ചാണ്ടിക്കെതിരെ അഴിമതി ആരോപണമുണ്ടായിട്ടും രാജി ആവശ്യപ്പെടാൻ പിണറായി കാണിച്ച മെല്ലെ പോക്ക് നയവും വൻ വിമർശനത്തിന് വഴിവെച്ചിരുന്നു.

  സോഷ്യൽ മീഡിയയിലും പൊങ്കാല

  സോഷ്യൽ മീഡിയയിലും പൊങ്കാല

  ഇക്കാര്യത്തിൽ സോഷ്യൽ മീഡിയയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ വൻ പ്രതിഷേധമുണ്ടായിരുന്നു. കെഎം മാണി വിഷയത്തിലുള്ള പിണറായി വിജയന്റെ ഫോസ്ബുക്ക് പോസ്റ്റ് എടുത്താണ് സോഷ്യൽ മീഡിയയിൽ പൊങ്കാലയിട്ടത്. ഹൈക്കോടതിയുടെ നിശിത വിമര്‍ശനത്തിനിരയാകേണ്ടി വന്ന മാണി ഉമ്മന്‍ചാണ്ടി നയിക്കുന്ന സര്‍ക്കാരിന്റെ പ്രതീകമാണെന്ന് പോസ്റ്റില്‍ പറഞ്ഞ പിണറായി സ്വന്തം കാര്യം വന്നപ്പോള്‍ പറഞ്ഞത് മറന്നത് എന്തുകൊണ്ടാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയർന് ചോദ്യം. സിപിഎമ്മിലെ മന്ത്രിമാരും പരസ്യമായി തോമസ് ചാണ്ടിക്കെതിരെ രംഗത്തെത്തിയിരുന്നു. വിഴുപ്പു ചുമന്നല്ലേ പറ്റൂ എന്നായിരുന്നു ജി സുദാകരൻ പറഞ്ഞത്. എന്നിട്ടും പിണറായി മെല്ലെ പോക്ക് നയമായിരുന്നു സ്വീകരിച്ചത്.

  പാർട്ടിക്കകത്തും വിമർശനങ്ങൾ

  പാർട്ടിക്കകത്തും വിമർശനങ്ങൾ

  തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ എടുക്കുന്ന നിലപാടിനെതിരെ പാര്‍ട്ടിക്കകത്ത് തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്രയും വലിയ പരാരമര്‍ശം കോടതിയില്‍ നിന്നും ഉണ്ടായിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രി രാജിആവശ്യപ്പെടാത്തതെന്ന ചോദ്യം പ്രതിപക്ഷവും ഉയര്‍ത്തിയിരുന്നു. രാജിയുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനൊന്നും പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി തക്കസമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് മാത്രമായിരുന്നു ആ സമയങ്ങളിൽ പറ‍ഞ്ഞിരുന്നത്.

  സിപിഐയുടെ നിലപാട്

  സിപിഐയുടെ നിലപാട്

  തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന സിപിഐ മന്ത്രിമാരുടെ തീരുമാനവും മന്ത്രിസഭ കൂട്ടുത്തരവാദിത്വമില്ലാതെയാണ് മുന്നോട്ട് പോകുന്നതെന്ന് ഹർജിക്കാരന് സമർത്തിക്കാനുള്ള കാരണമായി തീർന്നിരിക്കുകയാണ്. എന്നാൽ സിപിഐ മര്യാദ പാലിച്ചെല്ലെന്നായിരുന്നു പിണറായി വിജയന്റെ നിലപാട്. വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ ആവശ്യമായ വേദി ഉണ്ടായിട്ടും അത് ഉപയോഗിക്കാതെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്ന നടപടിയാണ് പിണറായിയെ ചൊടിപ്പിച്ചത്.

  മുഖ്യമന്ത്രി രാജിവെക്കണെമന്ന് കെ സുരേന്ദ്രൻ

  മുഖ്യമന്ത്രി രാജിവെക്കണെമന്ന് കെ സുരേന്ദ്രൻ

  ഹൈക്കോടതി പരാമര്‍ശം പിണറായി വിജയന്റെ മുഖത്തേറ്റ അടിയാണെന്നും തോമസ് ചാണ്ടിയെ സംരക്ഷിച്ച് നിര്‍ത്തുന്ന മുഖ്യമന്ത്രി ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാലാണെന്നുമുള്ള ആരോപണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. നാണവും മാനവും ഉണ്ടെങ്കില്‍ പിണറായി വിജയന്‍ രാജിവെക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇത്രയും രൂക്ഷമായ പ്രതികരണം പിണറായി വിജയന്റെ നിലപാടിനേറ്റ പ്രഹരമാണ്. തോമസ് ചാണ്ടി മാത്രമല്ല പിണറായി വിജയനും രാജിവെക്കണം. ഇത്രയും വലിയ ഒരു തട്ടിപ്പുകാരന് സര്‍ക്കാരിനെതിരെ കേസ്സു കൊടുക്കാനുള്ള അവസരമൊരുക്കിയത് പിണറായി വിജയനാണ്. തോമസ് ചാണ്ടി മാത്രമല്ല പിണറായി വിജയനും കൂടിയാണ് ഇതിലൂടെ വിവസ്ത്രനാക്കപ്പെട്ടതെന്നും കെ സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Plea to remove Chief Minister Pinarayi Vijayan

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്