മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ കുറവ് വന്നേക്കും; എല്ലാവര്‍ക്കും സീറ്റ് ഉറപ്പാക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുളിലേക്ക് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേര്‍ക്കും സീറ്റുകള്‍ ലഭ്യമാക്കാനായി ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ ജൂലായ് അഞ്ചിന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് ഇതിനുള്ള ശ്രമങ്ങളാണ്. നിലവില്‍ മലപ്പുറം ജില്ലയില്‍ സീറ്റ് കുറയാനുള്ള സാധ്യതയുണ്ട്. താലൂക്ക് തലത്തില്‍ ഇതുസംബന്ധിച്ച പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത രീതിയില്‍ കാര്യങ്ങള്‍ ക്രമീകരിക്കും. ഇക്കുറിയും സീറ്റുകളും ബാച്ചുകളും വര്‍ധിപ്പിക്കാനുള്ള നടപടിയുണ്ടാവും. കഴിഞ്ഞ വര്‍ഷത്തെ പോലെ സീറ്റുകള്‍ വര്‍ധിപ്പിച്ച രീതി തുടരുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. അതേസമയം ഇതിന് മന്ത്രിസഭയുടെ അനുമതി കൂടി ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം മേയ് 25ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷമുണ്ടായ 81 അധിക ബാച്ച് ഇത്തവണയും തുടരുമെന്നും മന്ത്രി അറിയിച്ചു. താമസിയാതെ സര്‍ക്കാര്‍ തലത്തില്‍ അതിന്റെ ഉത്തരവുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മലബാറില്‍ ഇക്കുറി 225700 കുട്ടികളാണ് പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേിയത്. നിലവിലുള്ള സീറ്റുകള്‍ 195050 മാത്രമാണ്. 30652 സീറ്റുകളുടെ കുറവാണ് മലപ്പുറം ജില്ലയില്‍ മാത്രമുള്ളത്. ഇവര്‍ക്കെല്ലാം തുടര്‍ പഠനം സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ലഭിക്കുമോ എന്ന ആശങ്കയുണ്ട്.












Click it and Unblock the Notifications