കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ് ടുവില്‍ സര്‍ക്കാരിന് സുധീരന്റെ പരോക്ഷ വിമര്‍ശനം

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: പ്ലസ് ടു വിഷയത്തില്‍ രണ്ടാം തവണയും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ തോറ്റപ്പോള്‍ കെപിസിസി പ്രസിഡന്റ് സുധീരന്റെ പരോക്ഷ വിമര്‍ശനം. പ്ലസ് ടുവില്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത കാണിക്കണമായിരുന്നെന്ന് അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സുപ്രീം കോടതി വിമര്‍ശിച്ച കാര്യത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

പ്ലസ് ടു കേസില്‍ സിംഗിള്‍ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്യാന്‍ മടിച്ചത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബും പ്രതികരിച്ചു. വിധിയെക്കുറിച്ച് പഠിച്ചശേഷം തുടര്‍ നടപടി കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഹൈക്കോടതി വിധി സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് തിരിച്ചടിയല്ലെന്നും കോടതി സര്‍ക്കാരിനെ തിരുത്തുന്നത് ഇതാദ്യമായല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

vm-sudheeran

പ്ലസ് ടു അനുവദിച്ചതില്‍ സര്‍ക്കാര്‍ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പറത്തിയതായി പ്രതിപക്ഷ കക്ഷികള്‍ അടക്കമുള്ളവര്‍ വിമര്‍ശിച്ചെങ്കിലും കോടികളുടെ കോഴ ഇടപാട് നടന്നെന്നു കരുതുന്ന പ്ലസ് ടുവില്‍ തിരുത്തല്‍ നടപടി കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതിനെതിരെ ചില സ്‌കൂള്‍ മാനേജ്‌മെന്റുകകള്‍ കോടതിയെ സമീപിച്ചതോടെയാണ് സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടിയായത്.

ഹയര്‍സെക്കന്ററി ഡയറക്ടറുടെ അനുമതിയില്ലാതെ സര്‍ക്കാര്‍ അനുവദിച്ച എല്ലാ പ്ലസ് ടു സ്‌കൂളുകളും കോടതി റദ്ദ് ചെയ്തിരിക്കുകയാണ്. ഈ സ്‌കൂളുകളില്‍ മാനദണ്ഡം പാലിക്കാതെയാണ് പ്ലസ് ടു അനുവദിച്ചിരിക്കുന്നത്. സ്‌കൂളുകളുടെ യോഗ്യത പരിശോധിക്കാതെയാണ് സര്‍ക്കാര്‍ പ്ലസ് ടു അനുവദിച്ചിരിക്കുന്നതെന്നും കോടതി കണ്ടെത്തിയിരുന്നു.

English summary
Plus two case; VM Sudheeran against Kerala Govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X