കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ് ടു; 122 സ്‌കൂളുകള്‍ക്ക് പ്രവേശനം നടത്താമെന്ന് സര്‍ക്കാര്‍

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഹയര്‍സെക്കന്ററി ഡയറക്ടര്‍ ശുപാര്‍ശ ചെയ്തതും മാനദണ്ഡങ്ങള്‍ പാലിച്ചുള്ളതുമായ 122 സ്‌കൂളുകള്‍ക്ക് പ്രവേശനം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മന്ത്രിസഭായോഗത്തിനുശേഷമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായത്. ഇതോടെ കുട്ടികളുടെ പ്രവേശനം സംബന്ധിച്ച പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായി.

വടക്കന്‍ ജില്ലകളിലെ 158 അധികബാച്ചുകളിലേക്കും പ്രവേശനം നടത്താം. അതേസമയം, എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുളള ജില്ലകളിലെ അധിക ബാച്ചുകളില്‍ ഉടന്‍ പ്രവേശനമില്ല. ഹൈക്കോടതി റദ്ദാക്കിയ സ്‌കൂളുകളില്‍ മിക്കതും പ്ലസ് ടു ലഭിക്കാന്‍ അര്‍ഹതയില്ലാത്തതാണ്. ഈ സ്‌കൂളുകള്‍ക്ക് കോഴവാങ്ങിയാണ് പ്ലസ് ടു നല്‍കിയതെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

thiruvanadhapuram-map

പ്ലസ് ടു കേസില്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ഹൈക്കോടതി വിധിയില്‍ മന്ത്രിസഭ അതൃപ്തി രേഖപ്പെടുത്തി. ഹയര്‍സെക്കന്ററി ഡയറക്ടറുടെ ശുപാര്‍ശ മറികടക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം. അല്ലെങ്കില്‍ എന്തിനാണ് ജനാധിപത്യ ഭരണസംവിധാനമെന്ന് അദ്ദേഹം ചോദിക്കുന്നു.

പ്ലസ് ടു വിഷയത്തില്‍ മന്ത്രിസഭാ ഉപസമിതിക്ക് നോട്ടീസ് നല്‍കിയത് ശരിയല്ലെന്നും മുഖ്യമന്ത്രി വാദിച്ചു. താത്കാലികമായ വിധി മാത്രമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ ശരിയായി ഹൈക്കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിച്ചില്ലെന്നും അപ്പീല്‍ നല്‍കുമ്പോള്‍ വിശദമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Plus Two; School Government approves 122 schools admission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X