മോദിക്ക് തിരിച്ചടി; തിരഞ്ഞെടുപ്പില്‍ മോദിയെ പിന്തുണക്കില്ലെന്ന് സഹോദരന്‍, പിന്തുണ പ്രതിപക്ഷത്തിന്
വാരാണാസി: 2019 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ ഒരിക്കല്‍ കൂടി രാജ്യം ഭരണം തങ്ങളുടെ കൈകളില്‍ ഏല്‍പ്പിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കഴിഞ്ഞ തവണത്തേത് പോലെ തന്നെ നരേന്ദ്രമോദി തന്നെയായിരിക്കും ഇത്തവണയും ബിജെപിയുടെ പ്രചരണത്തിന്റെ മുഖം.
നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ കൂടുതല്‍ പ്രൊജക്ട് ചെയ്തുകൊണ്ടുള്ള പ്രചരപ്രവര്‍ത്തനങ്ങല്‍ ബിജെപി ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. കാലാവധി പൂര്‍ത്തിയാക്കി വീണ്ടും അധികാരത്തില്‍ എത്തുന്ന ആദ്യ ബിജെപി പ്രധാനമന്ത്രിയാവാമെന്നുള്ള സ്വപ്‌നമാണ് പ്രധാനമന്ത്രിയും കാണുന്നത്. ഇതിനിടെയാണ് മോദിക്കെതിരെ അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ശക്തമായ വിമര്‍ശനങ്ങള്‍
മോദിയെ രാജ്യത്തെ വലിയ വികസന നായകനായി ബിജെപി ഉയര്‍ത്തിക്കാട്ടുമ്പോഴും അദ്ദേഹത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് പ്രതിപക്ഷമുള്‍പ്പടേയുള്ളവര്‍ ഉന്നയിക്കുന്നത്. നോട്ട് നിരോധനം, പെട്രോള്‍ വില വര്‍ധന നിയന്ത്രം, രൂപയുടെ മൂല്യം തുടങ്ങിയ വിഷയങ്ങളിലൂന്നിയണ് പ്രതിപക്ഷം മോദിക്കെതിരെ പ്രധാനമായും വിമര്‍ശനം ഉന്നയിക്കുന്നത്.

വെറും രാഷ്ട്രീയ ആരോപണം
ഇതൊക്കെ പ്രതിപക്ഷത്തിന്റെ വെറും രാഷ്ട്രീയ ആരോപണങ്ങളാണെന്ന് പറഞ്ഞായിരുന്നു ബിജെപിയുടെ പ്രതിരോധം. എന്നാല്‍ മോദിക്കെതിരെ അദ്ദേഹത്തിന്റെ സഹോദരന്‍ തന്നെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതാണ് ഇപ്പോള്‍ ബിജെപിക്ക് പുതിയ തലവേദനയായിരിക്കുന്നത്.

ബിജെപിക്കും മോദിക്കും
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും മോദിക്കും പിന്തുണ നല്‍കില്ലെന്നാണ് മോദിയുടെ സഹോദരനായ പ്രഹ്‌ളാദ് മോദി പ്രഖ്യാപിച്ചിരിക്കുന്നത്.

തന്റെ പിന്തുണ
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ പിന്തുണ ഓണ്‍ ഇന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ്സിനും നേതാവ് മമതാ ബാനര്‍ജിക്കുമാണെന്നും പ്രഹ്‌ളാദ് മോദി പ്രഖ്യാപിച്ചു. ന്യായവില കട ഉടമ സംഘടനയുടെ അധ്യക്ഷന്‍ കൂടിയാണ് പ്രഹ്‌ളാദ് മോദി.

തൃണമൂല്‍ കോണ്‍ഗ്രസിന്
ദംദമിലെ രബീന്ദഭവിനല്‍ നടന്ന സംഘടനയുടെ യോഗത്തിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റേയും സംഘടനയുടേയും പിന്തുണ തൃണമൂല്‍ കോണ്‍ഗ്രസിനാണെന്നുള്ള പ്രഖ്യാപനം അദ്ദേഹം നടത്തിയത്.

നിലപാട് വ്യക്തമാക്കിയത്
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ ഭക്ഷ്യവകുപ്പ് മന്ത്രിയുമായ ജ്യോതിപ്രിയോ മല്ലിക്കും പാര്‍ട്ടി എംപി സൗഗത റോയി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഹ്‌ളാദ് മോദി തന്റെ നിലപാട് വ്യക്തമാക്കിയത്.

ജനവിരുദ്ധ നയങ്ങള്‍
തിരഞ്ഞെടുപ്പില്‍ മോദിയുടേയും ബിജെപിയുടേയും ജനവിരുദ്ധ നയങ്ങള്‍ക്കൊപ്പം നില്‍ക്കില്ല. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസ്സാണ്. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ തൃണമൂലിന്റെ വിജയം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാരണാസിയില്‍ മോദിക്കെതിരെ
മോദിയുടെ മണ്ഡലമായ വാരണാസിയില്‍ മോദിക്കെതിരെ ന്യായവില സംഘടന നേരത്തെ പ്രചരണപരിപാടികള്‍ ആരംഭിച്ചിരുന്നു. ലക്ഷ്യബോധമില്ലാത്ത വികസന നയങ്ങള്‍ രാജ്യത്ത് വിലക്കയറ്റം സൃഷ്ടിച്ചുവെന്നാണ് സംഘടനയുടെ പ്രധാനം ആരോപണം.

നേരിട്ട് പ്രചരണം നടത്തും
മോദിക്കെതിരായ പ്രചരണ യോഗത്തില്‍ പ്രഹ്‌ളാദ് മോദിയും പങ്കെടുത്തിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംഘടന മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നേരിട്ട് പ്രചരണം നടത്തുമെന്ന് സംഘടന സെക്രട്ടറി ബിശ്വംഭര്‍ ബസുവും അറിയിച്ചു.

നേരത്തെയും
നേരത്തെ റേഷന്‍ കടയുടമകളുടെ കമ്മീഷന്‍ കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തില്‍ നടന്ന സമരം നയിച്ചതും പ്ര്ഹ്‌ളാദ് മോദിയായിരുന്നു. കേരളത്തിലും മറ്റും നല്‍കുന്നത്ര കമ്മീഷന്‍ ഇവിടേയും ലഭിക്കണമെന്നായിരുന്നു സമരത്തിന്റെ മുഖ്യ ആവശ്യം.

കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം
റേഷന്‍ കടകളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വെയര്‍ മാറ്റണമെന്നതായിരുന്നു സമരത്തിന്റെ മറ്റൊരു പ്രധാനം ആവശ്യം. ഇതിലെ തകരാറുകള്‍ മൂലം ഉടമകളും ഉപഭോക്താക്കളും തമ്മില്‍ പലയിടത്തും പ്രശ്‌നങ്ങളാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും പ്രഹ്‌ളാദ് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications