കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എല്ലാ കേരളീയര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍', വിഷു ആശംസിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

Google Oneindia Malayalam News

ദില്ലി: വിഷു ആഘോഷിക്കുന്ന മലയാളികള്‍ക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും. മലയാളത്തിലാണ് പ്രധാനമന്ത്രിയുടേയും രാഷ്ട്രപതിയുടേയും വിഷു ആശംസകള്‍.

''വിഷുവിന്റെ മംഗള വേളയിൽ കേരളത്തിലെ എല്ലാ സഹോദരീ സഹോദരന്മാർക്കും ലോകമെമ്പാടുമുള്ള മലയാളികൾക്കും ഞാൻ ശുഭാശംസകൾ നേരുന്നു. ഈ സന്തോഷകരമായ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ നല്ല ആരോഗ്യവും സമാധാനവും സമൃദ്ധിയും പ്രദാനം ചെയ്യട്ടെ'' എന്ന് രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.

vishu

പ്രധാനമന്ത്രി നരേന്ദ്ര മോദി മലയാളത്തിലും ഇംഗ്ലീഷിലും വിഷു ആശംസ നേർന്നിട്ടുണ്ട്. ''എല്ലാ കേരളീയര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍. ലോകമെമ്പാടുമുളള മലയാളികള്‍ക്കും ഞാന്‍ വിഷു ആശംസകള്‍ നേരുന്നു. ഈ പുതുവര്‍ഷം നിങ്ങള്‍ക്കേവര്‍ക്കും ആയുരാരോഗ്യവും സന്തോഷവും തരുന്നതാകട്ടെ'' എന്നാണ് എന്നാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.

Recommended Video

cmsvideo
രൂക്ഷവിമർശനവുമായി ചെന്നിത്തല | Ramesh | KT Jaleel | Oneindia Malayalam

മുഖ്യമന്ത്രി പിണറായി വിജയനും മലയാളികൾക്ക് വിഷു ആശംസകൾ നേർന്നിരുന്നു. '' ഐശ്വര്യത്തിൻ്റേയും സമൃദ്ധിയുടേയും ആഘോഷമാണ് വിഷു. പ്രതിസന്ധിയുടെ നാളുകൾ മറികടന്ന് മുന്നോട്ടു പോകാൻ പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന ദിനം. കോവിഡ് മഹാമാരി ശക്തമായി നിലനിൽക്കുന്ന ഒരു സാഹചര്യത്തിലാണ് ഇത്തവണയും വിഷു കടന്നു വന്നിരിക്കുന്നത്. ആഘോഷങ്ങൾക്കും കൂട്ടിച്ചേരലുകൾക്കും അതുണ്ടാക്കുന്ന പരിമിതികളുണ്ട്. രോഗവ്യാപനത്തിനിടയാക്കുന്ന സാഹചര്യങ്ങൾ എല്ലാവരും ഒഴിവാക്കണം. വിഷു നൽകുന്ന ഒത്തൊരുമയുടെ സന്ദേശം ഉയർത്തിപ്പിടിച്ച് ഈ മഹാമാരിയെ മറികടക്കാം. സന്തോഷത്തോടെ കുടുംബാംഗങ്ങളോടൊപ്പം ഈ ദിവസം ആഘോഷിക്കാം. സമൃദ്ധിയുടെ പുതിയ നാളേകൾക്കായി നമുക്കൊരുമിച്ചു നിൽക്കാം. എല്ലാവർക്കും ഹാർദ്ദമായ വിഷു ആശംസകൾ നേരുന്നു'' എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

English summary
PM Narendra Modi and President Ram Nath Kovid wishes Happy Vishu to Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X