Get Updates
Get notified of breaking news, exclusive insights, and must-see stories!

'മലയാളികൾ സ്നേഹം ഉള്ളവർ'; പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പ്രഹ്ലാദ മോദി കേരളത്തിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇളയ സഹോദരൻ പ്രഹ്ലാദ് കേരളത്തിലെത്തി. തന്റെ പ്രിയ സുഹൃത്തിന്റെ ക്ഷണത്തെ തുടർന്നാണ് കേരളത്തിൽ എത്തിയതെന്നും കേരളത്തിലെ ഗരം മസാലയെ‍ക്കുറിച്ച് കേട്ടറി‍വുണ്ടെന്നും മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി പറഞ്ഞു.

ഇത് നാലാം തവണയാണ് പ്രഹ്ലാദ് മോദി കേരളം സന്ദർശിക്കുന്നത്. മൂന്ന് തവണ ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദർശിച്ചതായും അദ്ദേഹം വ്യക്തമാക്കി. ലക്ഷ്മിദേവിയുടെ നീധിയാണ് ഈ മണ്ണ് . കാണാൻ ഏറെ സുന്ദരമാണെന്നും കേരളീയർ സ്നേഹം ഉള്ളവരാണെന്നും പ്രഹ്ലാദ് മോദി പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ കാര്യത്തിലും ഭരണത്തിലും താൻ ഇടപെടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

mod

വിമാനത്താവളത്തിൽ എത്തിയ പ്രഹ്ലാദ മോദി മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത് . പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ചില ചോദ്യങ്ങൾ മാധ്യമ പ്രവർത്തകർ ചോദിച്ചിരുന്നു. നരേന്ദ്ര മോദി പ്രധാന മന്ത്രിയായതിനാൽ നിങ്ങൾക്ക് സന്തോഷമല്ലേ എന്നായിരുന്നു പ്രഹ്ലാദ് മോദിയുടെ പ്രതികരണം .

പ്രധാനമന്ത്രി എന്ന നിലയിലും ഒരു സഹോദരൻ എന്ന നിലയിലും നരേന്ദ്ര മോദിയുമായി നല്ല ബന്ധമാ‍ണ് ഉളളത് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം , പ്രഹ്ലാദ മോദിയുടെ സുഹൃത്തും മുംബെയിലെ പ്രമുഖ വ്യവസാ‍യിയുമായ കൊല്ലം തേവലക്കര അലക്സാണ്ടർ പ്രിൻസ് വൈദ്യന്റെ മകൾ പ്രവീണയുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാനാണ് പ്രഹ്ലാദ് മോദി കേരളത്തിൽ എത്തിയത് . നാളെ രാവിലെ 11 - ന് കൊല്ലം അഷ്ടമുടി റാവിസ് റിസോർട്ടിലാണ് നിശ്ചയം നടക്കുന്നത് .

എന്നാൽ , പ്രഹ്ലാദ് മോദിയുമായി കാൽനൂറ്റാണ്ട് കാലമായുളള സൗഹൃദമാണ് തനിക്ക് ഉളളത് എന്ന് അലക്സാണ്ടർ വ്യക്തമാക്കി . മുംബൈയിൽ ബെസ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ കോർപറേറ്റ് കൺസൽറ്റന്റാണ് അലക്സാണ്ടർ പ്രിൻസ് വൈദ്യൻ. ഇദ്ദേഹം 1987 - ൽ പുറത്തിറങ്ങിയ ' വർഷങ്ങൾ പോയതറിയാതെ ' എന്ന സിനിമയിൽ നായ‍കനായിരുന്നു.

അഹാന കളര്‍ഫുളാണല്ലോ പോസ്, സംഗതി കലക്കിയിട്ടുണ്ട്, ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

അതേസമയം , വിശ്വഹിന്ദു മഹാ സംഘ് ദേശീയ അധ്യക്ഷനും ഓൾ ഇന്ത്യ ഫെയർ പ്രൈസ് ഷോപ് ഡീലേഴ്സ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റും ആണ് പ്രഹ്ലാദ് മോദി . വിവാഹ നിശ്ചയത്തിൽ പങ്കെടുത്ത് വരുന്ന 26 - ന് നാട്ടിലേക്കു മടങ്ങും എന്നാണ് റിപ്പോർട്ടുകൾ .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+