ലിംഗം മുറിച്ചത് പെണ്‍കുട്ടി ആണേലും അല്ലേലും സ്വാമി അകത്ത് തന്നെ...!! വെളിച്ചം കാണാന്‍ പാടുപെടും..!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം:ഗംഗേശാന്ദ തീര്‍ത്ഥപാദരുടെ ലിംഗം മുറിച്ച സംഭവത്തില്‍ സ്വാമിയെ രക്ഷിക്കാനായി ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉള്ളതാണ്. സ്വാമി പീഡിപ്പിച്ചുവെന്നും താനാണ് ലിംഗം മുറിച്ചതെന്നും ഉള്ള മൊഴി പെണ്‍കുട്ടി മാറ്റിയതിന് പിന്നില്‍ സ്വാമിയെ രക്ഷിക്കാനുള്ള നീക്കമാണെന്നും ആരോപിക്കപ്പെടുന്നു. പക്ഷെ മൊഴി മാറ്റിയ പെണ്‍കുട്ടിയുടെ കത്തിനും സ്വാമിയെ പുറത്തിറക്കാനായിട്ടില്ല.

പെൺകുട്ടിയുടെ മൊഴിമാറ്റം

പെൺകുട്ടിയുടെ മൊഴിമാറ്റം

സ്വാമി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും അയ്യപ്പദാസ് ആണ് ജനനേന്ദ്രിയം മുറിച്ചതെന്നുമാണ് സ്വാമിയുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കത്തില്‍ ഉള്ളത്. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സ്വാമിക്ക് ജാമ്യം നല്‍കണം എന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.

സ്വാമിക്ക് ജാമ്യമില്ല

സ്വാമിക്ക് ജാമ്യമില്ല

എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്‌സോ കോടതി തള്ളിക്കളഞ്ഞു. ഇതോടെ സ്വാമിയെ പുറത്തിറക്കാന്‍ കളിച്ച കളികള്‍ വെറുതെ ആയിരിക്കുകയാണ്.

പെൺകുട്ടിക്ക് നുണപരിശോധന

പെൺകുട്ടിക്ക് നുണപരിശോധന

പെണ്‍കുട്ടിയെ നുണപരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിങ്ങിനും വിധേയയാക്കാനും പോക്‌സോ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ മാസം 22ന് പെണ്‍കുട്ടി നേരിട്ട് കോടതിയില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്.

നേരിട്ട് ഹാജരാവണം

നേരിട്ട് ഹാജരാവണം

നുണപരിശോധന നടത്തണമെങ്കില്‍ പെണ്‍കുട്ടിയുടെ സമ്മതം ആവശ്യമാണ്. ഇതിന് വേണ്ടിയാണ് നേരിട്ട് ഹാജരായി നിലപാട് വ്യക്തമാക്കാന്‍ കോടതി പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നുണപരിശോധന വേണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു

കുഴഞ്ഞ് മറിഞ്ഞ് കേസ്

കുഴഞ്ഞ് മറിഞ്ഞ് കേസ്

പെണ്‍കുട്ടിയുടെ മൊഴിയും ശേഷം നടത്തിയ വെളിപ്പെടുത്തലുകളും തമ്മിലുള്ള വൈരുദ്ധ്യമാണ് നുണപരിശോധന വേണമെന്ന് പറയാന്‍ പോലീസ് ഉന്നയിച്ച വാദങ്ങള്‍. പോലീസിന് കൊടുത്ത മൊഴിയും മജിസ്‌ട്രേറ്റിന് കൊടുത്ത രഹസ്യമൊഴിയുമാണ് പെണ്‍കുട്ടി മാറ്റിയത്.

അന്വേഷണം ക്രൈംബ്രാഞ്ചിന്

അന്വേഷണം ക്രൈംബ്രാഞ്ചിന്

പെണ്‍കുട്ടി മൊഴി മാറ്റിയതോടെ കേസ് കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്. പോലീസ് നിര്‍ബന്ധിച്ചാണ് സ്വാമിക്കെതിരെ മൊഴി കൊടുത്തതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയ സാഹചര്യത്തില്‍ കേസ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുകയാണ്.

English summary
POCSO Court has rejected Swami Gangeshananda's bail plea
Please Wait while comments are loading...