കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തിന് അപമാനമെന്ന് കവി സച്ചിദാനന്ദന്‍

  • By അന്‍വർ സാദത്ത്
Google Oneindia Malayalam News

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പ്രതികരിക്കാത്തത് ഏറെ വിവാദമായിരുന്നു. കണ്ണൂരിലെ ഷുഹൈബ് വധത്തിനുശേഷം പലരും മൗനത്തിലാണെന്നായിരുന്നു ആക്ഷേപം. എന്നാല്‍, ദിവസങ്ങള്‍ക്കുശേഷം പ്രശസ്ത കവി സച്ചിദാനന്ദന്‍ ഫേസ്ബുക്കിലൂടെ പ്രതികരണവുമായി രംഗത്തെത്തി. കണ്ണൂരിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തിന് അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഷുഹൈബ് വധത്തില്‍ പിണറായിക്ക് അതൃപ്തി, കണ്ണൂര്‍ ലോബി കുടുങ്ങും സ്വരം കടുപ്പിച്ച് സംസ്ഥാന നേതൃത്വംഷുഹൈബ് വധത്തില്‍ പിണറായിക്ക് അതൃപ്തി, കണ്ണൂര്‍ ലോബി കുടുങ്ങും സ്വരം കടുപ്പിച്ച് സംസ്ഥാന നേതൃത്വം

കവിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്, എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിന്റെ കൊലപാതകം കണ്ണൂരില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന കൊലപാതകപരമ്പരയില്‍ ഒരു പുതിയ വഴിത്തിരിവാണ്. തുടര്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന പാര്‍ട്ടികള്‍ക്ക് പുറത്തുള്ള ഒരാള്‍ കൂടി വധിക്കപ്പെട്ടതോടെ അത് ഒരു ഭീകരമായ സാംക്രമികരോഗത്തിന്റെ സ്വഭാവം കൈവരിക്കുന്നു.

 sachithananthan

കേരളത്തിലെയും ഇന്ത്യയിലെ തന്നെയും പൊതുജനങ്ങളുടെ കണ്ണില്‍ കണ്ണൂരിനെത്തന്നെ ഒരു കൊലനിലമാക്കിയിരിക്കുന്നു വര്‍ഷങ്ങളായി തുടരുന്ന ഈ കൊലപാതകപരമ്പര. ഇവയില്‍ ഇരകളാകുന്നവര്‍ സാധാരണ കുടുംബങ്ങളില്‍ നിന്ന് വരുന്ന യുവാക്കളാണ്, പ്രതികാരക്കൊലകളില്‍ ഉള്‍പ്പെട്ട കക്ഷികളുടെ വന്‍നേതാക്കള്‍ അല്ല.

വേറൊരു തരത്തില്‍ പറഞ്ഞാല്‍ നേതാക്കള്‍ സുരക്ഷിതരായിരുന്നു സാധാരണ അണികളെ കൊലയ്ക്കു കൊടുത്തു രക്തസാക്ഷികളുടെ എണ്ണം കൂട്ടുവാന്‍ മത്സരിക്കുന്ന കാഴ്ചയാണ് നാം കണ്ണൂരില്‍ കാണുന്നത്. കണ്ണൂരിലെയും പരിസരങ്ങളിലെയും ജനങ്ങള്‍ സമാധാനം കാംക്ഷിക്കുന്നവര്‍ തന്നെയാണ്, എന്നാല്‍ ഈ പ്രതികാരത്തിന്റെ യുക്തിയും അത് ജനിപ്പിക്കുന്ന ഭയവും അവരെ അമ്പരപ്പിക്കുകയും നിശ്ശബ്ദരാക്കുകയും ചെയ്യുന്നതായി കാണുന്നു.

നമ്മുടെ ജനാധിപത്യ സമ്പ്രദായത്തെയും സംവാദത്തിന്റെ സംസ്‌കാരത്തെയും സാമൂഹ്യനീതിയെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളെയും മുഴുവന്‍ ചോദ്യം ചെയ്യുന്നതാണ് ഈ കൊലപാതകങ്ങള്‍. അവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കയ്യുകള്‍ ശുദ്ധമാണെന്ന് വിശ്വസിക്കാന്‍ ഒരാള്‍ക്കും കഴിയുകയില്ല. രാഷ്ട്രീയം മാത്രമല്ല സാമ്പത്തികവുമായ കാരണങ്ങള്‍ അവയ്ക്കുണ്ടാകാം എന്നാണു സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് തോന്നുക. ആ കാരണങ്ങള്‍ കണ്ടു പിടിക്കാതെ, അവയ്ക്ക് പരിഹാരം തേടാതെ, ഈ അരുംകൊലകള്‍ നിര്‍ത്താനാവില്ല.

കണ്ണൂരില്‍ നായനാര്‍ തന്ത്രം പയറ്റി പിണറായി; അടപടലം പൂട്ടാന്‍ പുതിയ പോലീസ്; ഇനി കളിമാറും!!കണ്ണൂരില്‍ നായനാര്‍ തന്ത്രം പയറ്റി പിണറായി; അടപടലം പൂട്ടാന്‍ പുതിയ പോലീസ്; ഇനി കളിമാറും!!

ഇതിനകം പല സംഘടനകളും, ചിലപ്പോള്‍ ഉള്‍പ്പെട്ട പാര്‍ട്ടികള്‍ തന്നെയും സമാധാന യോഗങ്ങളും ശ്രമങ്ങളും നടത്തിയിട്ടുണ്ടെങ്കിലും അവയൊന്നും ഫലം കണ്ടിട്ടില്ലെന്നതില്‍ നിന്ന് ഊഹിക്കേണ്ടത് ഏതൊക്കെയോ സ്ഥാപിതരാഷ്ട്രീയ-സാമ്പത്തിക താത്പര്യങ്ങള്‍ ഈ നീചമായ ഹിംസയ്ക്ക് പിറകില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്. കണ്ണൂരില്‍ നിന്ന് പുറത്തേയ്ക്കും ഈ പ്രതികാരസംസ്‌കാരം പടര്‍ന്നുപിടിക്കുന്നുണ്ടെന്നു അടുത്ത കാലത്ത് മറ്റു ചില സ്ഥലങ്ങളില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ കാണിക്കുന്നു.

കണ്ണൂരിനും കേരളത്തിനു മുഴുവനും അപമാനകരവും ജനാധിപത്യത്തിന്റെ സംവാദാത്മകതയ്ക്ക് കടകവിരുദ്ധവുമായ ഈ കൊലപാതകപ്രവണതകള്‍ക്ക് നിത്യവിരാമം കുറിക്കണം എന്ന് ഞാന്‍ ഇതില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ കക്ഷികളോടും വ്യക്തികളോടും കണ്ണൂരിലെയും കേരളത്തിലെയും ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.

ഇവിടെ പ്രധാനമന്ത്രിക്ക് റൂം ഇല്ല, മൈസൂരുവില്‍ റൂമിനായി വന്ന ഉദ്യോഗസ്ഥനെ ഞെട്ടിച്ച് ഹോട്ടലുടമഇവിടെ പ്രധാനമന്ത്രിക്ക് റൂം ഇല്ല, മൈസൂരുവില്‍ റൂമിനായി വന്ന ഉദ്യോഗസ്ഥനെ ഞെട്ടിച്ച് ഹോട്ടലുടമ

English summary
poet sachithanandan on kannur political murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X