കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബിന്റെ വധത്തിന് പിന്നില്‍ പത്ത് പേര്‍; വാളെടുത്ത് വെട്ടിയത് രണ്ടാള്‍!! ബോംബ് നോക്കാനും നിര്‍ദേശം

ആകാശുമായും രജിനുമായും ബന്ധമുള്ള സിപിഎം പ്രവര്‍ത്തകന്‍ ശ്രീജിത്തിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
ഷുഹൈബ് കേസ് : ആ ഹീനകൃത്യം നടത്തിയത് ഇങ്ങനെ | Oneindia Malayalam

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ പത്ത് പേര്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ്. കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമുള്‍പ്പെടെയുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ പത്ത് പേരാണ് പ്രവര്‍ത്തിച്ചത്. അറസ്റ്റിലായവരില്‍ നിന്നാണ് പോലീസ് കൃത്യത്തിന് പിന്നില്‍ നടന്ന നീക്കങ്ങള്‍ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചത്. പ്രതികള്‍ ഒൡച്ചിരുന്നത് മുടക്കോഴി മലയിലാണെന്ന വിവരവും പോലീസിന് ലഭിച്ചു. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും പ്രതികള്‍ മൊഴി നല്‍കി. പക്ഷേ, പോലീസ് അന്വേഷണത്തിന്റെ വിവരങ്ങള്‍ കേസിലുള്‍പ്പെട്ടവര്‍ക്ക് ലഭിക്കുന്നത് പോലീസിന് തിരിച്ചടിയായിട്ടുണ്ട്...

സൗദിയില്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ഇനി പത്ത് മാസം മാത്രം!! അന്തിമ നിലപാടുമായി ഭരണകൂടംസൗദിയില്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ഇനി പത്ത് മാസം മാത്രം!! അന്തിമ നിലപാടുമായി ഭരണകൂടം

ബന്ധമുള്ളത് പത്ത് പേര്‍ക്ക്

ബന്ധമുള്ളത് പത്ത് പേര്‍ക്ക്

കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ളത് പത്ത് പേര്‍ക്കാണ്. കൃത്യം നടത്തിയവരും ആസൂത്രണം നടത്തിയവരും ഇവരാണ്. ഇതില്‍ ഏഴ് പേരെ കുറിച്ച് പോലീസിന് പൂര്‍ണ വിവരം ലഭിച്ചു.

കൃത്യം നടത്തിയവര്‍

കൃത്യം നടത്തിയവര്‍

കേസില്‍ രണ്ടുപേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ആകാശ് തില്ലങ്കേരി, രജിന്‍ രാജ് എന്നിവരാണ് പിടിയിലായത്. ഇവര്‍ കൃത്യം നടത്തിയവരോടൊപ്പമുണ്ടായിരുന്നു.

കളികള്‍ പുറത്തായി

കളികള്‍ പുറത്തായി

ആകാശിനെയും രജിനെയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന് പിന്നില്‍ നടന്ന കളികള്‍ പുറത്തായത്. എല്ലാവരുടെയും വിവരങ്ങള്‍ ഇവര്‍ പോലീസിനോട് പറഞ്ഞു. തിരിച്ചറിയാത്ത മൂന്ന് പേരുണ്ട്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിച്ച് വരികയാണ്.

വാള്‍കൊണ്ട് വെട്ടിയത്

വാള്‍കൊണ്ട് വെട്ടിയത്

വെട്ടാനെത്തിയ സംഘത്തില്‍ അഞ്ച് പേരാണുണ്ടായിരുന്നത്. ഡ്രൈവറെ കൂടാതെ നാലു പേര്‍. ആകാശും രജിനുമാണ് ഷുഹൈബിനെ വാള്‍ ഉപയോഗിച്ച് വെട്ടിയത്. ഷുഹൈബ് നിലത്ത് വീണ ശേഷവും ഇവര്‍ ആഞ്ഞുവെട്ടിയെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ബോംബ് കൈകാര്യം

ബോംബ് കൈകാര്യം

കഴിഞ്ഞ 12ന് രാത്രിയാണ് എടയന്നൂര്‍ ഷുഹൈബിനെ തട്ടുകടയില്‍ ചായകുടിക്കവെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷമായിരുന്നു വെട്ടിക്കൊന്നത്. ബോംബ് കൈകാര്യം ചെയ്യുന്നതിന് സംഘത്തിലുള്ള ചിലരെ പ്രത്യേകം നിയോഗിച്ചിരുന്നുവത്രെ.

മുടക്കോഴി മല

മുടക്കോഴി മല

സംഭവം നടന്ന ശേഷം മുങ്ങിയ പ്രതികള്‍ മുടക്കോഴി മല ഉള്‍പ്പെടെയുള്ള പാര്‍ട്ടി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് ഒളിവില്‍ കഴിഞ്ഞത്. ടിപി ചന്ദ്രശേഖരന്റെ കൊലയാളികള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതും ഇതേ സ്ഥലങ്ങളിലായിരുന്നു.

വിവരങ്ങള്‍ ചോര്‍ന്നു

വിവരങ്ങള്‍ ചോര്‍ന്നു

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് പാര്‍ട്ടി ഗ്രാമങ്ങളില്‍ റെയ്ഡ് നടത്താന്‍ തീരുമാനിച്ചെങ്കിലും വിവരങ്ങള്‍ ചോര്‍ന്നു. പോലീസ് റെയ്ഡിന് എത്തുന്നതിന് തൊട്ടുമുമ്പ് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. ഒടുവില്‍ രക്ഷയില്ലെന്ന് കണ്ടാണ് രണ്ടു പേര്‍ സ്റ്റേഷനില്‍ കീഴടങ്ങിയത്.

നേതാക്കളെ രക്ഷപ്പെടുത്താന്‍

നേതാക്കളെ രക്ഷപ്പെടുത്താന്‍

സിപിഎം പ്രാദേശിക നേതൃത്വത്തിന് കൊലപാതകം സംബന്ധിച്ച് വിവരമുണ്ടായിരുന്നു. ജില്ലാ, സംസ്ഥാന നേതാക്കള്‍ക്ക് അറിവില്ലായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. നേതാക്കളെ രക്ഷപ്പെടുത്താനുള്ള തന്ത്രമാണോ ഇതെന്ന് പോലീസിന് സംശയമുണ്ട്.

എല്ലാം കൈവിട്ടുപോയി

എല്ലാം കൈവിട്ടുപോയി

കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അല്ലത്രെ പ്രതികള്‍ എത്തിയത്. വെട്ടിപ്പരിക്കേല്‍പ്പിക്കുക ആയിരുന്നു ലക്ഷ്യം. പക്ഷേ, ആക്രമണം തുടങ്ങിയതോടെ എല്ലാം കൈവിട്ടുപോകുകയായിരുന്നുവെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

മറ്റു പ്രതികള്‍ക്ക് ബന്ധമില്ല

മറ്റു പ്രതികള്‍ക്ക് ബന്ധമില്ല

ടിപി കേസിലെതടക്കം നിരവധി കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ ഷുഹൈബ് വധത്തിന് മുമ്പും ശേഷവും പരോളില്‍ ഇറങ്ങിയിരുന്നു. എന്നാല്‍ ഇവര്‍ക്കൊന്നും സംഭവത്തില്‍ ബന്ധമില്ലെന്നാണ് അറസ്റ്റിലായ പ്രതികള്‍ പറയുന്നത്.

ആകാശിന്റെ സുഹൃത്ത്

ആകാശിന്റെ സുഹൃത്ത്

ആകാശുമായും രജിനുമായും ബന്ധമുള്ള സിപിഎം പ്രവര്‍ത്തകന്‍ ശ്രീജിത്തിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൂന്ന് പേരും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കഴുത്തറുന്ന് കൊന്ന കേസുമായി ബന്ധമുള്ളവരാണെന്ന് പോലീസ് പറയുന്നു.

യഥാര്‍ഥ പ്രതികളല്ല

യഥാര്‍ഥ പ്രതികളല്ല

അതേസമയം, ഇപ്പോള്‍ അറസ്റ്റിലായവരൊന്നും യഥാര്‍ഥ പ്രതികളല്ല എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഡമ്മി പ്രതികളെ ഹാജരാക്കി കേസ് ഒതുക്കാനാണ് സിപിഎം ശ്രമമെന്നും അവര്‍ പറയുന്നു. വിഷയത്തില്‍ സുതാര്യ അന്വേഷണം ആവശ്യപ്പെട്ട് കെ സുധാകരന്‍ കണ്ണൂരും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ തിരുവനന്തപുരത്തും സമരം നടത്തുന്നുണ്ട്.

പോലീസുകാരുടെ കളി

പോലീസുകാരുടെ കളി

കേസ് അട്ടിമറിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ടെന്നാണ് ആരോപണം. അന്വേഷണ ഉദ്യോഗസ്ഥനായ ഇരിട്ടി ഡിവൈഎസ്പിക്കെതിരേയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. എസ്പി ലീവില്‍ പോയത് ഇതില്‍ മനംമടുത്താണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

പ്രത്യേക സംഘം അന്വേഷിക്കും

പ്രത്യേക സംഘം അന്വേഷിക്കും

ഷുഹൈബ് വധം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തിലാകും സംഘം പ്രവര്‍ത്തിക്കുക. അന്വേഷണം ശരിയായ ദിശയിലാണെന്നും കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ പരിശോധിക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

സമാധാന യോഗം

സമാധാന യോഗം

ബുധനാഴ്ച കണ്ണൂരില്‍ സമാധാന യോഗം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മന്ത്രി എകെ ബാലന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുക. യോഗത്തില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുക്കും. വധവുമായി ബന്ധമില്ലെന്ന നിലപാടില്‍ തന്നെയാണ് സിപിഎം ഇപ്പോഴും.

English summary
Kannur Youth Congress Leader Shuhaib Murder: Accused reveals more details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X