കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാട്ടാക്കടയിലെ ആക്രമണം; കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Google Oneindia Malayalam News

തിരുവനന്തപുരം: കാട്ടാക്കടയില്‍ മകളുടെ മുന്നിലിട്ട് അച്ഛനെ മര്‍ദിച്ച സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരായ അഞ്ചുപേര്‍ക്കെതിരേ പോലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി.സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഇന്ന് പെണ്‍കുട്ടിയുടെ മൊഴികൂടി ചേര്‍ത്താണ് സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകള്‍ കൂടി ജീവനക്കാര്‍ക്കെതിരെ ചുമത്തിയത്.

ഏഴ് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ആമച്ചല്‍ കുച്ചപ്പറം ഗ്രിരേഷ്മ ഭവനില്‍ പ്രേമനന് മര്‍ദനമേറ്റ സംഭവത്തിന് പിന്നാലെ
ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശ പ്രകാരം ആര്യനാട് സ്റ്റേഷന്‍ മാസ്റ്റര്‍ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്‍ സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍.അനില്‍കുമാര്‍, ഓഫീസ് അസിസ്റ്റന്റ് സി.പി മിലന്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ksrtc

ഇവര്‍ക്കെതിരേ ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയത് എന്ന് ആരോപിച്ച് വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ മൊഴികൂടി രേഖപ്പെടുത്തി ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തിയത്. സംഭവത്തിൽ 45 ദിവസത്തനികം അന്വേഷണം പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി സിഎംഡിക്ക് ഗതാഗത മന്ത്രി ആനറ്ണി രാജുവും നിർദേശം നൽകിയിരുന്നു.

കാട്ടാക്കട ബസ് സ്റ്റേഷനിലെ ആക്രമണം; നാല് കെഎസ്ആർടിസി ജീവനക്കാരെ സസ്പെൻഡ് ചെയ്തുകാട്ടാക്കട ബസ് സ്റ്റേഷനിലെ ആക്രമണം; നാല് കെഎസ്ആർടിസി ജീവനക്കാരെ സസ്പെൻഡ് ചെയ്തു

ചൊവ്വാഴ്ച ഉച്ചയോടെയാണ് കടാക്കട കെഎസ്ആർടിസി ജീവനക്കാർ മകൾക്ക് മുമ്പിൽ വെച്ച് ആമച്ചല്‍ സ്വദേശി പ്രേമന് മർദനമേറ്റത്. കണ്‍സഷന്‍ നല്‍കാത്തതിന്റെ കാരണം തേടിയ പ്രേമനോട് ജീവനക്കാര്‍ കയര്‍ക്കുകയും തര്‍ക്കിച്ചപ്പോള്‍ മര്‍ദിക്കുകയുമായിരുന്നു. ഒരു മാസം മുൻപ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കണ്‍സെഷൻ ടിക്കറ്റ് വാങ്ങിയതാണെന്നും ഇതു പുതുക്കാൻ ഇനി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന പതിവില്ലെന്നും പ്രേമൻ ഉദ്യോഗസ്ഥരോട് പറഞ്ഞതോടെയാണ് തർക്കം ഉണ്ടായ്ത്.

തർക്കം രൂക്ഷമായതോടെ വെറുതെയല്ല കെഎസ്ആര്‍ടിസി രക്ഷപ്പെടാത്തതെന്ന് പ്രേമൻ പറഞ്ഞത് ജീവനക്കാരെ പ്രകോപിതരാക്കുകയായിരുന്നു. തുടർന്നാണ് തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയത്.പ്രേമൻ്റെ കോളറിൽ പിടിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇയാളെ വലിച്ചിഴച്ച് കൊണ്ടു പോകുന്നത് പുറത്തു വന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. മർദനത്തിൽ പരിക്കേറ്റ പ്രേമൻ ആശുപത്രിയിൽ ചികിത്സ തേടി.പഞ്ചായത്ത് വകുപ്പിലെ ജീവനക്കാരൻ കൂടിയാണ് പ്രേമൻ. അതേസമയം ഓഫീസിലെത്തി ബഹളം വച്ചയാളെ പോലീസിന് കൈമാറാൻ ശ്രമിക്കുക മാത്രമാണ് ജീവനക്കാര്‍ ചെയ്തത് എന്നായിരുന്നു കെഎസ്ആര്‍ടിസി സ്റ്റേഷൻ മാസ്റ്ററുടെ വിശദീകരണം.

ആ ശബ്ദം സുരേന്ദ്രന്റേത് തന്നെ; ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ സുരേന്ദ്രന് കുരുക്ക് മുറുകുന്നുആ ശബ്ദം സുരേന്ദ്രന്റേത് തന്നെ; ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ സുരേന്ദ്രന് കുരുക്ക് മുറുകുന്നു

English summary
police add non bailable section against kattakada ksrtc depot employees over attack against amachal native preman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X