Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകരയിൽ വിഷ ദ്രാവകം കലക്കി മൽസ്യം പിടിച്ച സംഭവം; പോലീസ് കേസ്സെടുത്തു

വടകര:നടക്കുതാഴ-ചോറോട് കനാലിന്റെ ഭാഗമായ കുട്ടൂലി പാലത്തിനു സമീപം വിഷ ദ്രാവകം ഒഴിച്ച് മൽസ്യ ബന്ധനം നടത്തിയെന്ന പരാതിയിൽ നാലു പേർക്കെതിരെ വടകര പോലീസ് കേസ്സെടുത്തു.പ്രദേശ വാസികൾ നൽകിയ പരാതിയിലാണ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചത്.ഇക്കഴിഞ്ഞ എട്ടാം തിയ്യതി ഉച്ചയ്ക്ക് രണ്ട് മണിയോടെ കെ.എൽ.18 എൻ-2896,കെ.എൽ.18.പി.7065 എന്നീ സ്കൂട്ടറുകളിലായെത്തിയ നാലംഗ സംഘം വിഷ ദ്രാവകം കലക്കി വലിയ മീനുകളെ വല ഉപയോഗിച്ച് പിടിച്ച് വിൽപ്പന നടത്തിയിരുന്നു.

മൽസ്യ ബന്ധനം നടത്തിയവർ സ്ഥലം വിട്ട ശേഷം കനാലിലെ ചെറുതും,വലുതുമായ നൂറു കണക്കിന് മൽസ്യങ്ങൾ ചത്ത് പൊന്തുകയായിരുന്നു.ഇതേ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിൽ ആരോഗ്യ വകുപ്പും,പോലീസും സ്ഥലത്തെത്തി കനാലിലെ വെള്ളം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു.വളർത്തു മത്സ്യങ്ങൾക്ക് ഭീഷണിയാകുന്ന രീതിയിൽ വിഷം കലർത്തി മൽസ്യം പിടിച്ചതിന് കേരളാ പോലീസ് ആക്റ്റ് ഐ.പി.സി. സെൿഷൻ 269,277,120(ഇ)പ്രകാരമാണ് കേസ്സെടുത്തത് .നാലു ബൈക്കുകളിലായെത്തിയ യുവാക്കൾ വിഷ ദ്രാവകം കലക്കി വല വെച്ച് മൽസ്യം പിടിച്ചത്.

fsh

വെള്ളിയാഴ്ച രാവിലെ ആകുമ്പോഴേക്കും കനാലിൽ അവശേഷിച്ചിരുന്ന ചെറു മീനുകളടക്കം നൂറു കണക്കിന് മീനുകൾ ചത്തു പൊന്തി.വലിയ മീനുകളെല്ലാം തന്നെ ഇവർ പിടിച്ചു വിൽപ്പനയ്ക്കായി കൊണ്ട് പോയിരുന്നു.മൽസ്യങ്ങൾ ചത്തു പൊന്തിയതോടെ നാട്ടുകാർ ചോറോട് ഗ്രാമ പഞ്ചായത്ത്,ആരോഗ്യവകുപ്പ്,വടകര പോലീസ് എന്നിവർക്ക് പരാതി നൽകി.മൽസ്യം പിടിച്ചവരുടെയും,ഇവർ സഞ്ചരിച്ച വാഹനങ്ങളുടെ ഫോട്ടോ സഹിതമാണ് പരാതി നൽകിയത്.ചോറോട് പി.എച്ച്.സി.യിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജിനി ബിയർലി യുടെ നേതൃത്വത്തിൽ പരിശോധന നടത്തി.വടകര പോലീസും സ്ഥലത്തെത്തി പ്രതികൾക്കെതിരെ അന്വേഷണം ആരംഭിച്ചു.വില്യാപ്പള്ളി മംഗലാട് പ്രദേശത്തുള്ളവരാണ് പ്രതികളെന്ന് നാട്ടുകാർ പറഞ്ഞു. കനാല്‍ ജലത്തില്‍ വിഷം കലര്‍ത്തി മത്സ്യം പിടിച്ചവരെ മാതൃകാപരമായി

ശിക്ഷിക്കണമെന്ന് യുവകലാസാഹിതി വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.ചോറോട് - നടക്കുതാഴ കനാലിലെ വെള്ളത്തില്‍ വിഷം കലര്‍ത്തുകയും തുടര്‍ന്ന്നിരവധി മത്സ്യങ്ങള്‍ ചത്തു പൊന്തുകയും ചെയ്ത സംഭവത്തില്‍ അതുമായിബന്ധപ്പെട്ട എല്ലാ പ്രതികളെയും നിയമത്തിന്‍റെ മുമ്പില്‍ കൊണ്ടുവന്ന്മതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വേനല്‍ശക്തിപ്പെടുകയും ജലക്ഷാമം രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹ്യ ദ്രോഹികളെഒറ്റപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട്എന്‍.പി.അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.മനോജ്‌ കുയ്യാലില്‍,പി.കെ.ബാലകൃഷ്ണന്‍, പി.രമേശന്‍ എന്നിവര്‍ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+