വാട്‌സാപ്പ് വഴി പരിചയം... ഭര്‍തൃമതിയുമായി ഒളിച്ചോട്ടം, പോലീസിന് ലഭിച്ചത് നടുക്കുന്ന വിവരങ്ങള്‍

  • Posted By: Desk
Subscribe to Oneindia Malayalam

മലപ്പുറം: ഭര്‍തൃമതിയെയും മൂന്നു കുട്ടികളെയും വശീകരിച്ചു തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ യുവാവ് പിടിയില്‍. മലപ്പുറം ജില്ലയിലെ യുവതിയാണ് ഒളിച്ചോടിയത്. കാസര്‍കോഡ് സ്വദേശിയെയാണ് പോലീസ് പിടികൂടിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

അറസ്റ്റിലായത്

അറസ്റ്റിലായത്

കാസര്‍കോഡ് തുരുത്തി ചെറുവത്തൂര്‍ കോട്ടക്കാല്‍ മൂലയില്‍ മുത്തലിബിനെയാണ് (34) പോലീസ് അറസ്റ്റ് ചെയ്തത്.

വാട്‌സാപ്പ് വഴി പരിചയം

വാട്‌സാപ്പ് വഴി പരിചയം

വാട്‌സാപ്പ് വഴിയാണ് ഭര്‍ത്താവ് വിദേശത്തുള്ള യുവതിയുമായി മുത്തലിബ് സൗഹൃദം സ്ഥാപിച്ചത്.

ഇയാളുടെ സ്ഥിരം രീതി

ഇയാളുടെ സ്ഥിരം രീതി

പോലീസിന്റെ അന്വേഷണത്തിലാണ് ഇയാള്‍ സ്ഥിരമായി ഇത്തരത്തില്‍ സ്ത്രീകളെ വശീകരിച്ചിരുന്നതായി കണ്ടെത്തിയത്. നിരവധി സ്ത്രീകള്‍ ഇയാളുടെ ഇരകളാണെന്നും പോലീസ് പറയുന്നു.

സംഭാഷണം റെക്കോര്‍ഡ് ചെയ്യും

സംഭാഷണം റെക്കോര്‍ഡ് ചെയ്യും

വാട്‌സാപ്പിലൂടെ പരിചയപ്പെട്ട ശേഷം പിന്നിട് യുവതികളോട് ഫോണിസൂടെ സംസാരിക്കും. തുടര്‍ന്ന് മുത്തലിബ് ഇതു റെക്കോര്‍ഡ് ചെയ്യുകയും ചെയ്യും. ഇത് കാണിച്ച് ബ്ലാക്ക്മമെയില്‍ ചെയ്താണ് ഇയാള്‍ സ്്ത്രീകളെ പീഡിപ്പിച്ചിരുന്നത്.

ഒരാഴ്ച മുമ്പ് കാണാതായി

ഒരാഴ്ച മുമ്പ് കാണാതായി

ഒരാഴ്ച മുമ്പാണ് ഭര്‍തൃമതിയായ യുവതിയെയും മൂന്നു കുട്ടികളെയും കാണാതായത്. യുവതിയുടെ ബന്ധുക്കളാണ് പോലീസില്‍ പരാതി നല്‍കിയത്.

കൊച്ചിയില്‍ കണ്ടെത്തി

കൊച്ചിയില്‍ കണ്ടെത്തി

കരുവാക്കുണ്ട് എസ്‌ഐ പി ജ്യോതീന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണകത്തില്‍ കൊച്ചിയിലെ ഒരു ലോഡ്ജില്‍ വച്ചു യുവതികളെയും കുട്ടികളെയും കണ്ടെത്തുകയായിരുന്നു.

English summary
House wife eloped with man in malappuram.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്